തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ സുന്നത്തിനിടെ അപകടമുണ്ടായ സംഭവം: ഇടക്കാല ആശ്വാസം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: 23 ദിവസംമാത്രം പ്രായമുള്ള കുഞ്ഞിന് സുന്നത്ത് നടത്തിയപ്പോള്‍ അപകടമുണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ ഇടക്കാലാശ്വാസം നല്‍കണമെന്ന് മനുഷ്യാവകാശകമ്മിഷന്‍. ചീഫ് സെക്രട്ടറിക്കാണ് കമ്മിഷനംഗം കെ. മോഹന്‍കുമാര്‍ ഉത്തരവ് നല്‍കിയത്. നവജാത ശിശുക്കളില്‍ നടത്തുന്ന ശസ്ത്രക്രിയകളെക്കുറിച്ച് മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും ബോധവത്കരണം നല്‍കണമെന്നും ആവശ്യപ്പെട്ടു.

<strong><br>ശബരിമലയിൽ വീണ്ടും യുവതി പ്രവേശനമെന്ന് റിപ്പോർട്ട്; ദർശനം നടത്തിയത് തമിഴ്നാട് സ്വദേശിനി</strong>
ശബരിമലയിൽ വീണ്ടും യുവതി പ്രവേശനമെന്ന് റിപ്പോർട്ട്; ദർശനം നടത്തിയത് തമിഴ്നാട് സ്വദേശിനി

എം.ബി.ബി.എസ്. ബിരുദവും മൂന്നുവര്‍ഷം സേവനപരിചയവുമുള്ള ഡോക്ടര്‍ നടത്തിയ സുന്നത്ത് കര്‍മത്തിനിടെയാണ് മാറഞ്ചേരി സ്വദേശിയുടെ മകന് അപകടമുണ്ടായത്. പെരുമ്പടപ്പിലുള്ള കെ.വി.എം. മെഡിക്കല്‍ സെന്ററിലായിരുന്നു ശസ്ത്രക്രിയ. പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നിസാര വകുപ്പ് മാത്രം ചുമത്തി കേസെടുത്തതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടു.

baby-newborn-29-

ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കുഞ്ഞിന്റെ ചികിത്സയ്ക്കായി മാതാപിതാക്കള്‍ക്ക് ഒന്നേകാല്‍ ലക്ഷത്തിലധികം രൂപ ചെലവായതായി ആരോഗ്യവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടറുടെ പരിചയക്കുറവാണ് ചികിത്സാ പിഴവിന് കാരണമായത്. ആധുനിക സൗകര്യങ്ങളില്ലാത്ത ആശുപത്രികളില്‍ ഇത്തരം ശസ്ത്രക്രിയകള്‍ അനുവദിക്കരുതെന്നും റിപ്പോര്‍ട്ടിലുണ്ട്.

തുരുമ്പെടുത്ത ഉപകരണങ്ങളാണ് ആശുപത്രിയിലുള്ളത്. ആശുപത്രി എത്രയും വേഗം പൂട്ടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മതിയായ അന്വേഷണം നടത്താതെ തിരൂര്‍ ഡിവൈ.എസ്.പി. സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ട് കമ്മിഷന്‍ തള്ളി.

Thrissur
English summary
human rights commission interfeares ritual on new born boy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X