തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാണാതായ ജീവനക്കാരന്റെ ഭാര്യയ്ക്ക് ആനുകൂല്യം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പണവുമായി കാണാതായ ജല അഥോറിറ്റി ജീവനക്കാരന്റെ ഭാര്യക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഓഫീസിലെ ചെക്കുമായാണ് ജീവനക്കാരനായ ചന്ദ്രശേഖരനെ 1990 ഡിസംബര്‍ 20ന് കാണാതായത്. ഭാര്യക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ നിര്‍ദേശിച്ചു. അതേസമയം 2000 ല്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ചതെങ്ങനെയെന്ന് കമ്മീഷന്‍ അംഗം പി മോഹനദാസ് ചോദിച്ചു.

പെരിയ ഇരട്ടക്കൊലപാതകം; സംശയം നേതൃനിരയിലേക്കും, പ്രതികളെ ഹാജരാക്കിയത് പ്രമുഖ നേതാവ്പെരിയ ഇരട്ടക്കൊലപാതകം; സംശയം നേതൃനിരയിലേക്കും, പ്രതികളെ ഹാജരാക്കിയത് പ്രമുഖ നേതാവ്

ഒരു വ്യക്തിയെ കാണാതായി ഏഴുവര്‍ഷം കഴിഞ്ഞാല്‍ മരിച്ചതായി കണക്കാക്കാമെന്നാണ് നിയമം. 10 വര്‍ഷങ്ങള്‍ക്കു ശേഷം മുന്‍കാല പ്രാബല്യത്തോടെ സസ്‌പെന്‍ഷന്‍ നടപ്പാക്കിയെന്നു കാട്ടി ഭാര്യ അയ്യന്തോള്‍ പുതൂര്‍ക്കര സ്വദേശി ശാന്തകുമാരിയാണ് പരാതി നല്‍കിയത്. 28 വര്‍ഷമായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തനിക്ക് കുടുംബപെന്‍ഷന്‍ എങ്കിലും അനുവദിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചിരുന്നു.

17-money1

ഓഫീസിലുണ്ടായിരുന്ന 56,119 രൂപയുടെയും 3000 രൂപയുടെയും ചെക്കുമായാണ് പരാതിക്കാരിയുടെ ഭര്‍ത്താവിനെ കാണാതായതെന്ന് ജലഅതോറിറ്റി എക്‌സി. എഞ്ചിനീയറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ബാങ്കില്‍ നിന്നു പണം മാറ്റിയെടുത്തതായി അന്വേഷണത്തില്‍ വ്യക്തമായി. 2000 ഫെബ്രുവരി അവസാനം 46,357 രൂപ ജല അഥോറിറ്റി എഴുതി തള്ളി. ചന്ദ്രശേഖരന്റെ സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഫിനാന്‍സ് ആന്റ് ചീഫ് അക്കൗണ്ടന്റ് ഓഫീസറുടെ ഉത്തരവനുസരിച്ച് ചന്ദ്രശേഖരനെ സര്‍വീസില്‍ നിന്നു നീക്കം ചെയ്തതിനാല്‍ ആനുകൂല്യങ്ങള്‍ നല്‍കാനാകാത്ത സ്ഥിതിയുണ്ടായെന്ന റിപ്പോര്‍ട്ടാണ് വകുപ്പ് നല്‍കിയത്. വ്യക്തിയെ കാണാതായി 10 വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍കാലപ്രാബല്യത്തോടെ സസ്‌പെന്‍ഷന്‍ നടപ്പിലാക്കിയത് ഭാര്യക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കാതിരിക്കാനുള്ള അന്യായ നടപടിയാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.


ഏഴുവര്‍ഷമായി കാണാതായ വ്യക്തിയെ മരിച്ചതായി കണക്കാക്കി അവകാശിക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന കലക്ടറുടെ ഉത്തരവ് പരാതിക്കാരി കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തി. ഹൈക്കോടതിയും സമാന ഉത്തരവു പുറപ്പെടുവിച്ചതായി കമ്മീഷന്‍ അറിയിച്ചു. ചന്ദ്രശേഖരനെ ഇതുവരെ കണ്ടെത്താനായില്ലെന്ന പോലീസ് സ്‌റ്റേഷനിലെ സര്‍ട്ടിഫിക്കറ്റ് കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട എഫ്.ഐ.ആര്‍, പരാതിക്കാരി അവകാശിയാണെന്നു കാണിക്കുന്ന രേഖ, നഷ്‌ടോത്തരരേഖ എന്നിവ ഹാജരാക്കുന്ന മുറയ്ക്ക് പരാതിക്കാരിക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്നു ജല അതോറിറ്റി എക്‌സി. എഞ്ചിനീയര്‍ക്കു കമ്മീഷന്‍ നിര്‍ദേശം നല്‍കി.

Thrissur
English summary
human rights commission interfers man missing case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X