തൃശ്ശൂർ സ്വദേശികളുടെ കസ്റ്റഡി മരണം: മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി
തൃശൂര്‍: തൃശൂര്‍ സ്വദേശികളായ ആയിഷ, നാരായണന്‍ നായര്‍, സാറാമ്മ എന്നിവര്‍ യഥാക്രമം വനിതാ ജയിലിലും, തൃശൂര്‍ സെന്‍ട്രല്‍ ജയിലിലും മാനസികാരോഗ്യാശുപത്രിയിലും കസ്റ്റഡിയില്‍ മരണപ്പെട്ടുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോട് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. തൃശൂരില്‍ നടന്ന മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിങ്ങില്‍ കമ്മിഷന്‍ അംഗം കെ. മോഹനകുമാറാണ് കമ്മിഷന്‍ മുമ്പാകെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.
55 പരാതികളാണ് കമ്മിഷന്‍ സിറ്റിങ്ങില്‍ വന്നത്. ഇതില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. സ്വാശ്രയ കുടിവെള്ള പദ്ധതിയില്‍ കണക്ഷന്‍ ലഭ്യമാക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ എര്‍പ്പെടുത്താന്‍ കമ്മിഷന്‍ നിര്‍ദേശിച്ചു. ഇതിന്‍മേല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോട് കമ്മിഷന്‍ ആവശ്യപ്പെട്ടു. റേഷന്‍ കടകളിലെ ഇ-പോസ് മെഷീന്‍ വൃദ്ധര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ഉപയോഗിക്കാന്‍ ആവശ്യമായ എന്ത് നടപടി എടുത്തുവെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ സിവില്‍ സപ്ലൈ ഓഫീസര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

കുമ്പിടി ലിറ്റില്‍ ഫ്‌ളവര്‍ മതപാഠശാലയില്‍നിന്നും വിനോദയാത്രപോയ വിദ്യാര്‍ഥിനി മുങ്ങി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ റൂറല്‍ എസ്.പിയോട് കമ്മിഷന്‍ ആവശ്യപ്പെട്ടു.തൃശൂര്‍ സഹകരണ ആശുപത്രി മുന്‍ജീവനക്കാരിയോട് ഓഡിറ്റിങ്ങിനു വന്ന ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണറോട് മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.












Click it and Unblock the Notifications