തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയപാത നിര്‍മാണം: മനുഷ്യാവകാശ കമ്മിഷന്‍ നേരിട്ടു വിലയിരുത്തും, പണി പൂര്‍ത്തീകരണവും മണ്ണിടിച്ചിലും

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത നിര്‍മാണത്തിലെ ഗുരുതര അനാസ്‌ഥ മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി. മോഹന്‍ദാസ്‌ 28ന്‌ നേരില്‍ പരിശോധിച്ച്‌ വിലയിരുത്തും. ഇന്നലെ ചേര്‍ത്തലയില്‍ സംഘടിപ്പിച്ച സിറ്റിങ്ങിലാണു മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം നേരിട്ടു സ്‌ഥലം പരിശോധിക്കാന്‍ ഉത്തരവായത്‌. നേരത്തെ ദേശീയപാതയിലെ പണി പൂര്‍ത്തീകരിയ്‌ക്കുക, നിലവിലുളള റോഡ്‌ ഗതാഗതയോഗ്യമാക്കുക, മണ്ണിടിച്ചില്‍ തടയുക, മുളയം, മുടിക്കോട്‌ അടിപാതകള്‍ പൂര്‍ത്തീകരിയ്‌ക്കുക, റോഡിലേയ്‌ക്ക്‌ മണ്ണ്‌ ഇടിയുന്നത്‌ തടയുക തുടങ്ങിയ നടപടികള്‍ അടിയന്തിരമായി കൈക്കൊളളണമെന്ന്‌ ആവശ്യപ്പെട്ട്‌ മനുഷ്യാവകാശകമ്മീഷനില്‍ നേരത്തെ ഹര്‍ജി കൊടുത്തിരുന്നു.

ബിജെപിയുടെ നിരാഹാര സമരം പൊട്ടിപൊളിഞ്ഞു! സമരം ഏറ്റെടുക്കാന്‍ നേതാക്കളില്ല! വെട്ടിലായി നേതൃത്വം

റോഡിന്റെ ഇപ്പോഴത്തെ അവസ്‌ഥ അറിയുന്നതിന്‌ നേരിട്ട്‌ സ്‌ഥലം പരിശോധിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ദേശീയപാത നിര്‍മാണം ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിലാണ്‌ അഡ്വ. കമ്മീഷനെ നിയോഗിക്കാതെ കമ്മീഷന്‍ അംഗം പരിശോധനയ്‌ക്കെത്തുന്നത്‌. ദേശീയപാത നിര്‍മാണത്തിന്‌ അടിയന്തിരമായി നടപടി ആവശ്യപ്പെട്ട്‌ ഡി.ഡി.സി. ജനറല്‍ സെക്രട്ടറി അഡ്വഷാജി ജെ. കോടങ്കണ്ടത്ത്‌ മനുഷ്യാവകാശ കമ്മിഷനില്‍ ബോധിപ്പിച്ച ഹര്‍ജിയിലാണ്‌ ഉത്തരവ്‌.

thrissur5-1530008380-15

ദേശീയപാതയുടെ പണി പൂര്‍ത്തിയാകാത്തതും റോഡിന്റെ ഗതാഗതയോഗ്യമല്ലാത്ത സ്‌ഥിതിയും നാട്ടുകാരും യാത്രക്കാരും അനുഭവിയ്‌ക്കുന്ന ബുദ്ധിമുട്ടുകളും അടിപ്പാത നിര്‍മാണം വൈകുന്നതും പട്ടിക്കാട്‌ മുതല്‍ കുതിരാന്‍ വരെയുളള ഭാഗത്ത്‌ റോഡിലേക്കു മണ്ണിടിയുന്നതും പരിശോധിക്കും.

Thrissur
English summary
Human rights commission will inspect national higway construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X