തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മനുഷ്യക്കടത്ത്; വീട്ടുകാരെത്തി... കേരളത്തിലെത്തിച്ച പെണ്‍കുട്ടികള്‍ നാട്ടിലേക്ക് മടങ്ങും, അന്വേഷണം ഏജന്റിലേക്കു മാത്രം ഒതുക്കി പോലീസ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഇതര സംസ്ഥാനങ്ങളില്‍നിന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സംസ്ഥാനത്തെ വിവിധ കന്യാസ്ത്രീ മഠങ്ങളിലേക്കു ജോലിക്കെത്തിച്ച സംഭവത്തില്‍ സര്‍ക്കാരിന്റെ കരുതലില്‍ കഴിയുന്ന ആറു പെണ്‍കുട്ടികള്‍ ഇന്നു വീടുകളിലേക്കു മടങ്ങും. ഒഡീഷയില്‍ നിന്നുള്ളവരാണ് ഇന്നു മടങ്ങുക. ചൈല്‍ഡ് ലൈനിന്റേയും പോലീസിന്റേയും അറിയിപ്പു ലഭിച്ചയുടന്‍ ഇവര്‍ ഒഡീഷയില്‍നിന്നു കേരളത്തിലെത്തി രാമവര്‍മപുരത്തുള്ള ഹോമിലെത്തി പെണ്‍കുട്ടികളുമായി സംസാരിച്ചു.

<strong>കേരളത്തിലെ ആദ്യ ഹജ് സംഘം ഞായറാഴ്ച്ച കരിപ്പൂരില്‍നിന്നും പുറപ്പെടും, ആദ്യ സംഘത്തില്‍ 300പേര്‍, മൊത്തം തീര്‍ഥാടകള്‍ 13472 പേര്‍</strong>കേരളത്തിലെ ആദ്യ ഹജ് സംഘം ഞായറാഴ്ച്ച കരിപ്പൂരില്‍നിന്നും പുറപ്പെടും, ആദ്യ സംഘത്തില്‍ 300പേര്‍, മൊത്തം തീര്‍ഥാടകള്‍ 13472 പേര്‍

ഇതര സംസ്ഥാനത്തുനിന്നും കേരളത്തിലെത്തിയ പെണ്‍കുട്ടികളുടെ സംഘത്തെ അധികൃതര്‍ പിടികൂടിയ വാര്‍ത്തയറിഞ്ഞു നാട്ടിലേയ്ക്കു മടങ്ങാന്‍ എത്തിയ രണ്ടു പെണ്‍കുട്ടികളെ ഞായറാഴ്ച പുലര്‍ച്ചെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു ചൈല്‍ഡ് ലൈന്‍ കണ്ടെത്തി ഹോമിലേക്കു മാറ്റി. സംഘത്തിലെ ആറുപേര്‍ ഇന്നു നാട്ടിലേയ്ക്കുമടങ്ങുന്നതോടെ ഹോമില്‍ അഞ്ചു പെണ്‍കുട്ടികളാണ് ഉള്ളത്. ഇവരുടെ മാതാപിതാക്കള്‍ കേരളത്തിലേക്കു പുറപ്പെട്ടിട്ടുണ്ടെന്നും അവരെത്തിയാല്‍ ബാക്കി പെണ്‍കുട്ടികളെ കൂടി വീടുകളിലേക്കു പറഞ്ഞയയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Thrissur

കഴിഞ്ഞ മാസം 29 നാണ് മധ്യപ്രദേശ്, ആന്ദ്രപ്രദേശ്, ജാര്‍ഗണ്ഡ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടങ്ങിയ സംഘം തൃശൂരില്‍ എത്തിയത്. വിശദമായ അന്വേഷണത്തില്‍ ഇവരുടെ ആധാര്‍കാര്‍ഡുകളിലെ വയസു തിരുത്തിയെന്നു കണ്ടെത്തി. ഇവരെ കൊണ്ടുവന്ന ഏജന്റ് നാഗേന്ദ്രയെ പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ ഇപ്പോള്‍ മനുഷ്യക്കടത്തു കേസില്‍ റിമാന്‍ഡിലാണ്.

കേരളത്തിലെ വിവിധ കന്യാസ്ത്രീ മഠങ്ങളിലേയക്ക് ജോലിക്കായാണ് ഇവരെ എത്തിച്ചതെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായിരുന്നു. ഇവരെ കൂട്ടിക്കൊണ്ടുപോകാന്‍ മഠങ്ങളില്‍നിന്നും നിയോഗിച്ച സംഘവും എത്തിയെന്നും വിവരമുണ്ട്. വയസു തിരുത്തി പെണ്‍കുട്ടികളെ എത്തിച്ചത് ഗുരുതരമായ കുറ്റകൃത്യമായതിനാല്‍ ചൈല്‍ഡ് ലൈന്‍ അധികൃരും പോലീസും പെണ്‍കുട്ടികളെ ഇവരോടൊപ്പം വിടാന്‍ തയാറായില്ല. തൃശൂരിലെ ഹോമില്‍നിന്നു പെണ്‍കുട്ടികളെ എറണാകുളത്തുള്ള ഹോമിലേക്കു മാറ്റുന്ന കാര്യം ചര്‍ച്ചയായെങ്കിലും കുറച്ചു കുട്ടികളുടെ മാതാപിതാക്കള്‍ എത്തിയതോടെ ബാക്കിയുള്ളവരെ തൃശൂരില്‍തന്നെ താമസിപ്പിക്കാനും ഇവരുടെ മാതാപിക്കള്‍ എത്തിയാല്‍ കൂടെവിടാനും തീരുമാനിക്കുകയായിരുന്നു.

സംഭവത്തില്‍ ഇവരോടൊപ്പം പിടിയിലായ ഏജന്റ് നാഗേന്ദ്രക്കെതിരേ മാത്രമാണു കേസുള്ളത്. കേസന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറയുമ്പോഴും ദുരൂഹത തുടരുകയാണ്. കുട്ടികളെ വയസുതിരുത്തി കേരളത്തില്‍ എത്തിച്ച ഏജന്റിനെതിരേ മാത്രം കുറ്റം ചുമത്തി കേസ് അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായും ആക്ഷേപമുണ്ട്. തങ്ങളുടെ ബന്ധുക്കള്‍ ഇവിടെയുണ്ടെന്ന് സംഘത്തിലെ ഒരുകുട്ടി മൊഴി നല്‍കിയിരുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണത്തിന് പോലീസ് തയാറായില്ല. ഞായറാഴ്ച്ച പുലര്‍ച്ചെ സമാന സംഭവത്തില്‍ രണ്ടു പെണ്‍കുട്ടികളെക്കൂടി കണ്ടെത്തിയ സാഹചര്യത്തില്‍ മനുഷ്യക്കടത്തു കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ പോലീസ് നിര്‍ബന്ധിതമായി.

Thrissur
English summary
Human tgraffiking; investigation is confined to the agent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X