ഒഡീഷയില്‍നിന്ന് കുട്ടിക്കടത്ത്... കന്യാസ്ത്രി മഠങ്ങളഇലേക്ക് കൊണ്ടുവന്ന പത്ത് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി, പെണ്‍കുട്ടികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജം, സ്നേഹിത കേന്ദ്രത്തിലേക്കും മഹിള മന്ദിരത്തിലേക്കും മാറ്റി!
തൃശൂര്‍: കേരളത്തിലെ കന്യാസ്ത്രിമഠങ്ങളിലേക്കും കോണ്‍വെന്റുകളിലേക്കും ജോലിക്കായി ഏജന്റ് മുഖേന ഒഡീഷയില്‍നിന്ന് കൊണ്ടുവന്ന പ്രായപൂര്‍ത്തിയാകാത്ത പത്ത് പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മനുഷ്യകടത്തിന്റെ ഏജന്റുമാരെന്ന് സംശയിക്കുന്ന മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയെയും തൃശൂര്‍ റെയില്‍വേ പോലീസിന് കൈമാറി.
ആറുപേരെ ട്രെയിനിലും നാലുപേരെ തൃശൂര്‍ റെയില്‍വേ ഫ്ളാറ്റുഫോമിലുമാണ് കണ്ടെത്തിയത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കിയ ഇവരില്‍ എട്ടുപേരെ പൂത്തോളിലെ സ്നേഹിത കേന്ദ്രത്തിലേക്കും രണ്ടുപേരെ മഹിളാ മന്ദിരത്തിലേക്കും മാറ്റി. പെണ്‍കുട്ടികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണ്.

ഇന്നെല ഒമ്പതുമണിയോടെ തൃശൂരിലെത്തിയ ഹൈദരാബാദ്-കൊല്ലം ട്രെയിനിലാണ് ആറു കുട്ടികളെ സംശയാസ്പദമായി കണ്ടത്. സ്റ്റേഷന് വിട്ട ട്രെയിനില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും കയറി. ചോദ്യം ചെയ്യലില്‍ കോട്ടയത്തെ കോണ്‍വെന്റില്‍ ജോലിക്ക് കൊണ്ടുപോവുകയാണെന്ന് കൂടെയുള്ള സ്ത്രീയും രണ്ട് പുരുഷന്മാരും പറഞ്ഞു. തിരിച്ചറിയാല്‍ കാര്‍ഡില്‍ പ്രായം 18ന് താഴെയാണെന്ന് കണ്ടതോടെ ഇവരെ റെയില്‍വേ പോലീസിന്റെ സഹായത്തോടെ ആലുവയില്‍ ഇറക്കി തൃശൂരിലേക്ക് കണ്ടുവരികയായിരുന്നു.
ഇതിനു പിന്നാലെയാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപം ഒരു കന്യാസ്ത്രിയോടൊപ്പം രണ്ട് പെണ്‍കുട്ടികളെ കണ്ടത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. ഇരിങ്ങാലക്കുട മാപ്രാണം കോണ്വെന്റീലെ അടുക്കളജോലിക്കാരിയാണ് ഈ കുട്ടി. പിന്നാലെ രണ്ട് കന്യാസ്ത്രികള്‍ക്കൊപ്പം ഒരു പെണ്‍കുട്ടിയെകൂടി കണ്ടെത്തി. വൈകിട്ടാണ് മറ്റു രണ്ടുപേരെ റെയില്‍വേ സ്റ്റേഷനില്‍ തന്നെ കണ്ടെത്തിയത്. ആലുവയില്‍ ഒരു ചേച്ചിയുടെ വീട്ടുജോലിക്ക് പോകുന്നുവെന്നാണ് ഇരുവരും പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ഇതര സംസ്ഥാനങ്ങളില്‍നിന്നു വ്യാജരേഖകളുമായി പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ മനുഷ്യക്കടത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ജോലിക്കായി കൊണ്ടുവന്ന ഒഡീഷ റായഗാഡ പുട്ടസിങ് സ്വദേശി നാഗേന്ദ്ര ഷബാര്‍ (34) നെതിരെ ബാലാവകാശ സംരക്ഷണ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളില്‍ കേസെടുത്തു. ഇയ്യാളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി എത്തിയ സംഘം തൃശൂര്‍ ചൈല്‍ഡ് ലൈനിന്റേയും റെയില്‍വേ പോലീസിന്റെയും പിടിയിലാകുന്നത്. കന്യാസ്ത്രീകളടക്കം പതിനെട്ടു പേരടങ്ങിയ സംഘത്തില്‍ 11 പെണ്‍കുട്ടികളാണ് പ്രായപൂര്‍ത്തിയാകാത്തതായി കണ്ടെത്തിയത്. ആധാര്‍ കാര്‍ഡില്‍ വയസു വിവരം തിരുത്തിയാണ് ഇവരെ കേരളത്തിലേയ്ക്ക് എത്തിച്ചത്.
വിവിധ കന്യാസ്ത്രീ മഠങ്ങളിലേക്ക് ജോലിക്കായാണ് തങ്ങളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഛത്തിസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളില്‍നിന്നാണ് കുട്ടികളെ എത്തിച്ചത്. പെണ്‍കുട്ടികളെ പോലീസ് റസ്ക്യു ഹോമിലേക്ക് മാറ്റിയിരുന്നു. കുട്ടികളുടെ മാതാപിതാക്കളെ പോലീസ് ബന്ധപ്പെടുന്നുണ്ട്. മൂന്നു ദിവസത്തിനകം ബന്ധുക്കള്‍ എത്തിയാല്‍ കുട്ടികളെ അവര്‍ക്കൊപ്പം അയയ്ക്കും. അതല്ലെങ്കില്‍ എറണാകുളത്തുള്ള ആശ്രയ ഭവനിലേയ്ക്ക് മാറ്റാനും ആലോചനയുണ്ട്.
വിശാഖപട്ടണം- കൊല്ലം എക്സ്പ്രസില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടയാണ് ഇവര്‍ തൃശൂരില്‍ എത്തിയത്. കോട്ടയം, ഇരിങ്ങാലക്കുട മാപ്രാണം എന്നിവിടങ്ങളിലെ കോണ്‍വെന്റുകളിലേക്കാണ് ഇവരെ കൊണ്ടുവന്നതെന്നാണ് സൂചന. തൃശൂരില്‍ ഇരിങ്ങാലക്കുട സംഘവും കോട്ടയത്ത് അവിടത്തെ സംഘവും റെയില്‍വേ സ്റ്റേഷനില്‍ കാത്തു നില്ക്കുമെന്നു പറഞ്ഞതായി ഇവരെ ചോദ്യംചെയ്തതില്‍ നിന്നു വ്യക്തമായി. യഥാര്‍ഥമെന്ന് തോന്നുന്ന വിധത്തില്‍ കുട്ടികള്‍ക്ക് ആധാര്‍കാര്‍ഡ് വ്യാജമാക്കി തയ്യാറാക്കിയിരുന്നു.
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ക്ഷീണിതരായ പെണ്‍കുട്ടികളെ കണ്ട് ചൈല്‍ഡ് ലൈനിന് സംശയംതോന്നി ചോദ്യം ചെയ്തതിലാണ് കുട്ടികളെ കടത്തിക്കൊണ്ടു വന്നതാണെന്ന് മനസിലായത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന ആധാര്‍ കാര്‍ഡുകളിലെ നമ്പറുകള്‍ പരിശോധിച്ചതില്‍ കാര്‍ഡ് വ്യാജമാണെന്ന് കണ്ടെത്തി. പതിനെട്ടുപേരില്‍ പതിനൊന്നു പേരുടേയും വയസ് പതിനേഴില്‍ താഴെയായിരുന്നു. എന്നാല്‍ 25 മുതല്‍ 28 വരെയായിരുന്നു വ്യാജമായി നിര്‍മിച്ച ഇവരുടെ ആധാര്‍കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നത്.
തൃശൂരില്‍ മനുഷ്യക്കടത്തു നടന്നുവെന്ന വിവരത്തെതുടര്‍ന്ന് സംസ്ഥാന വ്യാപകമായി റെയില്‍വേ പോലീസും വലവിരിച്ചു. സംശയകരമായ സാഹചര്യത്തില്‍ കുട്ടികളെ കണ്ടെത്തിയാല്‍ വിവരമറിയിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ശക്തിപ്പെടുത്തും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications