തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മനുഷ്യക്കടത്ത്; പെണ്‍കുട്ടികളെ അയച്ചത് ദാരിദ്ര്യംമൂലമെന്ന് മാതാപിതാക്കള്‍, മനുഷ്യക്കടത്തു കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകില്ലെന്നാണ് ഇതുവരെയുള്ള നിഗമനം!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലേക്ക് ജോലിക്കയച്ചത് ദാരിദ്ര്യം മൂലമെന്ന് മാതാപിതാക്കള്‍. വയസുതിരുത്തി ജോലിക്കെത്തിച്ച പെണ്‍കുട്ടികളെ തിരികെ കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് വെളിപ്പെടുത്തല്‍.

<strong>കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു... കാറിലുണ്ടായിരുന്ന രണ്ടരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, സംഭവം മലപ്പുറത്ത്!!</strong>കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു... കാറിലുണ്ടായിരുന്ന രണ്ടരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, സംഭവം മലപ്പുറത്ത്!!

കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം മൂന്നുനേരം ഭക്ഷണമെങ്കിലും തങ്ങളുടെ മക്കള്‍ക്കു ലഭിക്കുമല്ലോ എന്നുമാത്രമാണു കുട്ടികളെ കേരളത്തിലേക്കു ജോലിക്കയയ്ക്കുമ്പോള്‍ തങ്ങള്‍ ആലോചിച്ചിരുന്നതെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് മാതാപിതാക്കള്‍ പറഞ്ഞു. കുട്ടികളില്‍ അധികവും ദരിദ്ര കര്‍ഷക കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ജാര്‍ഗണ്ഡ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണു കേരളത്തിലെ വിവിധ കന്യാസ്ത്രീ മഠങ്ങളിലേക്കു ജോലിക്കെത്തിച്ചത്. ഇവരെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.

Thrissur map

മനുഷ്യക്കടത്തു കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകില്ലെന്നാണ് ഇതുവരെയുള്ള നിഗമനം. കുട്ടികളെ കൊണ്ടുവന്ന ഏജന്റ് നാഗേന്ദ്രക്കെതിരേ മാത്രമാണ് ഇതുവരെ കേസെടുത്തത്. തൃശൂരിലെ ഹോമില്‍ കഴിഞ്ഞ കുട്ടികളെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും ലഭിച്ച വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പോലീസ് റിപ്പോര്‍ട്ടു സമര്‍പ്പിച്ചാല്‍ മാത്രമേ ഇതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കൂ. മനുഷ്യക്കടത്തു സംഭവത്തില്‍ ഹോമില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ മാതാപിതാക്കളോടൊപ്പം മടങ്ങിയതായി അധികൃതര്‍ പറഞ്ഞു. ഇനി മൂന്നു കുട്ടികള്‍ മാത്രമാണ് ഹോമിലുള്ളത്. ഇവരുടെ മാതാപിതാക്കള്‍ എത്തിയാലുടന്‍ ഇവരേയും നാട്ടിലേക്കയയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Thrissur
English summary
Human trafficking issue updation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X