കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മാന്യമായ വില ലഭ്യമാക്കുന്ന ആശയങ്ങള്‍ നടപ്പിലാക്കും: മന്ത്രി പി പ്രസാദ്
തൃശൂര്‍: കൃഷിയില്‍ നിന്ന് കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മാന്യമായ വില ലഭ്യമാക്കുന്ന ആശയങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ പരിയാരം വേളൂക്കരയില്‍ ആരംഭിച്ച ബനാന ആന്റ് വെജിറ്റബിള്‍ പായ്ക്ക് ഹൗസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവ മുന്നില്‍ക്കണ്ടുള്ള പദ്ധതികളായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നമ്മുടെ ഉല്‍പന്നങ്ങളെ ലോക വിപണിയില്‍ എത്തിക്കുകയെന്ന സ്വപ്നത്തിലേക്കാണ് കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന്റെ പുതിയ ചുവടുവയ്‌പ്പെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ രണ്ടാമത്തെ പായ്ക്ക് ഹൗസാണ് പരിയാരത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ദേവസ്വം, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി
കെ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സനീഷ് കുമാര്‍ ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസന്‍, ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി പി പോളി, വി എഫ് പി സി കെ ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ വി ശിവരാമ കൃഷ്ണന്‍, വി എഫ് പി സി കെ പ്രൊജക്റ്റ്സ് വണ്‍ ഡയറക്ടര്‍ ഷൈല പിള്ള, പ്രൊജക്റ്റ്സ് ടു ഡയറക്ടര്‍ സാജന്‍ ആന്‍ഡ്രോസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ വി കെ ചാക്കോ, എം ഗോപിദാസ്, സുരേഷ് കുമാര്‍ സി തുടങ്ങിയവര്‍ പങ്കെടുത്തു.
പഴം, പച്ചക്കറി മേഖലയില്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്നത് ലക്ഷ്യമാക്കി ആരംഭിക്കുന്ന സംരംഭമാണ് ബനാന ആന്റ് വെജിറ്റബിള്‍ പായ്ക്ക് ഹൗസ്. പരിയാരം വേളൂക്കരയില്‍ അന്‍പത് സെന്റ് സ്ഥലത്ത് 239 ലക്ഷം രൂപ ചെലവഴിച്ചാണ് അപേഡയുടെ സഹായത്തോടെ പായ്ക്ക് ഹൗസ് സജ്ജമാക്കിയത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ കണ്‍സള്‍ട്ടന്‍സി സഹായത്തോടെയാണ് പായ്ക്ക് ഹൗസ് പണി പൂര്‍ത്തീകരിച്ചത്.
വിളവെടുപ്പിന് ശേഷം പായ്ക്ക് ഹൗസില്‍ എത്തിക്കുന്ന ഉല്‍പന്നങ്ങള്‍ വിപണിയിലെ ഡിമാന്‍ഡ് അനുസരിച്ച് ഗ്രേഡിംഗ്, പായ്ക്കിങ്, ശീതീകരിക്കല്‍, സംഭരണം എന്നിവയ്ക്ക് ശേഷം വിപണിയില്‍ എത്തിക്കുീ. ദിവസവും 15 മുതല്‍ 20 ടണ്‍ വരെ പഴം പച്ചക്കറിയുടെ സംസ്‌ക്കരണം ഇവിടെ നടത്താനുള്ള സൗകര്യമുണ്ട്. നേന്ത്രക്കായയുടെ സംസ്‌ക്കരണ വിപണനമാണ് ഇവിടെ ആരംഭിക്കുന്നത്.
കാര്‍ഷിക മേഖലയെ ഗൗരവമായി കണ്ടില്ലെങ്കില്‍ ജനതയുടെ ജീവിതത്തെ ബാധിക്കും: കൃഷിമന്ത്രി പി പ്രസാദ്
കാര്‍ഷിക മേഖലയെ ഗൗരവത്തില്‍ കണ്ടില്ലെങ്കില്‍ ജനതയുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കാര്‍ഷിക മേഖലയില്‍ പുതിയ ഗവേഷണങ്ങളുണ്ടാകണം. അതിന്റെ ഫലം മണ്ണില്‍ പ്രതിഫലിക്കണം. കാര്‍ഷികമേഖലയുടെ വികസനത്തിന് ശാസ്ത്രലോകം അനിവാര്യമാണെന്നും കേരള കാര്‍ഷിക സര്‍വകലാശാലയുടെ സുവര്‍ണജൂബിലി ഉദ്ഘാടനം ചെയ്തുകൊണ്ട് കൃഷിമന്ത്രി പറഞ്ഞു.
കഴിഞ്ഞ അമ്പത് വര്‍ഷത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല ഒരുപാട് മുന്നേറ്റം നടത്തി. അതിനായി പ്രവര്‍ത്തിച്ച എല്ലാവരെയും ആദരപൂര്‍വം സ്മരിക്കുന്നു. കേരളത്തിലെ ഓരോകര്‍ഷകനും കാര്‍ഷിക സര്‍വകലാശാല ഒരു ബലമായി നില്‍ക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Recommended Video
കൃഷിക്കാരന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയണം. കൃഷികൊണ്ട് അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ അവര്‍ക്ക് കഴിയണം. ഇതിനുള്ള സാഹചര്യം ഉറപ്പാക്കാന്‍ കൂട്ടായശ്രമം വേണമെന്നും കൃഷിമന്ത്രി പറഞ്ഞു. വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല സി അച്യുതമേനോന്‍ ബ്ലോക്ക് സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ റവന്യൂമന്ത്രി കെ രാജന്‍ അധ്യക്ഷനായി.












Click it and Unblock the Notifications