• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇരിഞ്ഞാലക്കുടയിലും പിസി ജോര്‍ജ്ജിന്റെ നിര്‍ണായക നീക്കം; സെബാസ്റ്റ്യന്‍ ജോസഫോ സുബീഷ് ശങ്കറോ...

തൃശൂര്‍: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരിഞ്ഞാലക്കുട മണ്ഡലം എല്‍ഡിഎഫ് തിരിച്ചു പിടിച്ചത് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നായിരുന്നു. മണ്ഡല ചരിത്രത്തില്‍ ആദ്യമായി ഒരു സിപിഎം സ്ഥാനാര്‍ത്ഥി, പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ചുവരികയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം മണ്ഡലത്തിലുണ്ട്.

പൊതുസമ്മതരെ തിരഞ്ഞ് നെട്ടോട്ടത്തില്‍ ബിജെപി; സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നിയ പ്രമുഖര്‍ക്ക് വലിയ തിരിച്ചടിപൊതുസമ്മതരെ തിരഞ്ഞ് നെട്ടോട്ടത്തില്‍ ബിജെപി; സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നിയ പ്രമുഖര്‍ക്ക് വലിയ തിരിച്ചടി

ഉമ്മന്‍ ചാണ്ടിയെ ചുരുട്ടിക്കെട്ടാന്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരുമോ? ദില്ലിയിലെ പഴയ തീപ്പൊരി നേതാവ്ഉമ്മന്‍ ചാണ്ടിയെ ചുരുട്ടിക്കെട്ടാന്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരുമോ? ദില്ലിയിലെ പഴയ തീപ്പൊരി നേതാവ്

പിസി ജോര്‍ജ്ജ് നയിക്കുന്ന കേരള ജനപക്ഷത്തിനും സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് ഇരിഞ്ഞാലക്കുട. ഇത്തവണ, യുഡിഎഫിന്റെ ഭാഗമാവുകയാണെങ്കില്‍ ജനപക്ഷം ലക്ഷ്യമിട്ടിരുന്ന സീറ്റുകളില്‍ ഒന്നും ആയിരുന്നു ഇത്. എന്നാല്‍ മുന്നണിപ്രവേശനം ത്രിശങ്കുവില്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ ജനപക്ഷത്തിന് വേണ്ടി ചുമരഴെത്തിനുള്ള ബുക്കിങ്ങും തുടങ്ങിയിട്ടുണ്ട്. വിശദാംശങ്ങള്‍...

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

ജോര്‍ജ്ജിനെ എടുക്കുമോ

ജോര്‍ജ്ജിനെ എടുക്കുമോ

പിസി ജോര്‍ജ്ജിനെ യുഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ ധാരണയില്‍ എത്തിയിട്ടില്ല. കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടി നയിക്കുന്ന ഗ്രൂപ്പ് ആണ് ഇതിന് വിലങ്ങുതടിയായിരിക്കുന്നത്. ഇനിയും കാത്തിരിക്കാന്‍ ആവില്ലെന്ന നിലപാടില്‍ ആണ് പിസി ജോര്‍ജ്ജ്.

ഇരിഞ്ഞാലക്കുട

ഇരിഞ്ഞാലക്കുട

മുന്നണി പ്രവേശനം സാധ്യമാവുകയാണെങ്കില്‍ പിസി ജോര്‍ജ്ജ് ആവശ്യപ്പെടാന്‍ ലക്ഷ്യം വച്ചിരുന്ന സീറ്റുകളില്‍ ഒന്നായിരുന്നു ഇരിഞ്ഞാലക്കുട. തുടര്‍ച്ചയായി മൂന്ന് തവണ തോമസ് ഉണ്ണിയാടന്‍ വിജയിച്ച മണ്ഡലം, കഴിഞ്ഞ തവണ ഉണ്ണിയാടനില്‍ നിന്ന് സിപിഎമ്മന്റെ കെയു അരുണന്‍ തിരിച്ചുപിടിക്കുകയായിരുന്നു.

കേരള കോണ്‍ഗ്രസിന് തന്നെ?

കേരള കോണ്‍ഗ്രസിന് തന്നെ?

ഇത്തവണയും ഇരിഞ്ഞാലക്കുട സീറ്റ് യുഡിഎഫ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തന്നെ നല്‍കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഉണ്ണിയാടന്‍ വീണ്ടും സ്ഥാനര്‍ത്ഥിയായി എത്തുകയും ചെയ്യും. പ്രാദേശിക യുഡിഎഫിനുള്ളില്‍ ഇതില്‍ വലിയ പ്രതിഷേധവും ഉണ്ട്.

ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥി

ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥി

മുന്നണി പ്രവേശനം സാധ്യമായില്ലെങ്കില്‍ പിസി ജോര്‍ജ്ജിന്റെ ജനപക്ഷത്തിനും ഇരിഞ്ഞാലക്കുടയില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസെബാസ്റ്റ്യന്‍ ജോസഫിന്റെ പേരാണ് ഇവിടെ പ്രധാനമായും പരിഗണിക്കപ്പെടുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് മുന്‍ അംഗവുമാണ് ഇദ്ദേഹം. യുവജനപക്ഷം നേതാവ് അഡ്വ സുബീഷ് ശങ്കറിന്റെ പേരും പരിഗണനയില്‍ ഉണ്ട്.

ചതുഷ്‌കോണ മത്സരം

ചതുഷ്‌കോണ മത്സരം

കേരള ജനപക്ഷം മത്സരത്തിനിറങ്ങിയാല്‍ ഇരിഞ്ഞാലക്കുടയില്‍ ചതുഷ്‌കോണ മത്സരത്തിനാണ് കളമൊരുങ്ങുക. സ്വതവേ ദുര്‍ബലമായിരിക്കുന്ന യുഡിഎഫ് ഇതോടെ കൂടുതല്‍ ദുര്‍ബ്ബലമാകുമെന്ന വിലയിരുത്തലും ഉണ്ട്. കഴിഞ്ഞ തവണ വെറും 2,711 വോട്ടുകള്‍ക്കായിരുന്നു ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥിയുടെ വിജയം.

ചുമരെഴുത്ത്

ചുമരെഴുത്ത്

ഒരു മത്സരത്തിന് തയ്യാറെടുക്കുന്ന രീതിയില്‍ ആണ് ജനപക്ഷം ഇരിഞ്ഞാലക്കുടയില്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നത്. പലയിടത്തും ചുമരെഴുത്തിനായി മതിലുകള്‍ ബുക്ക് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. യുഡിഎഫിന്റെ തീരുമാനം അനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍ എന്നാണ് യുവജനപക്ഷം സംസ്ഥാന അധ്യക്ഷന്‍ അഡ്വ ഷൈജോ ഹസ്സന്‍ വ്യക്തമാക്കുന്നത്.

മണ്ഡലപരിചയം

മണ്ഡലപരിചയം

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ മുന്‍ അധ്യാപകനായ സെബാസ്റ്റ്യന്‍ ജോസഫില്‍ വലിയ പ്രതീക്ഷയാണ് ജനപക്ഷം മുന്നോട്ട് വയ്ക്കുന്നത്. വ്യക്തിബന്ധങ്ങളും ശിഷ്യസമ്പത്തും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ജനപക്ഷം ഒറ്റയ്ക്ക് മത്സരിച്ചാല്‍ പോലും വലിയ തോതില്‍ വോട്ടുകള്‍ സമാഹരിക്കാമെന്ന പ്രതീക്ഷയും ഉണ്ട്.

ജോസിനും താത്പര്യം

ജോസിനും താത്പര്യം

ജോസ് കെ മാണിയെ വിട്ട് ജോസഫ് പക്ഷത്തേക്ക് പോയ ആളാണ് ഉണ്ണിയാടന്‍. അതുകൊണ്ട് തന്നെ ഉണ്ണിയാടന്‍ ആണ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത് എങ്കില്‍, ഇരിഞ്ഞാലക്കുടയ്ക്ക് വേണ്ടി ജോസ് കെ മാണി എല്‍ഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്തും. ഇപ്പോള്‍ തന്നെ ഇരിഞ്ഞാലക്കുട വേണം എന്ന ആവശ്യം ജോസ് ഉയര്‍ത്തിയിട്ടുണ്ട്.

ജേക്കബ് തോമസ് എത്തുമോ?

ജേക്കബ് തോമസ് എത്തുമോ?

അടുത്തിടെ ബിജെപി അംഗത്വമെടുത്ത ആളാണ് മുന്‍ ഡിജിപി ജേക്കബ് തോമസ്. ഇരിഞ്ഞാലക്കുടയില്‍ ജേക്കബ് തോമസിനെ രംഗത്തിറക്കാനാണ് ബിജെപിയുടെ നീക്കം എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പൊതുസമ്മതരെ കൂടുതല്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ മത്സരിപ്പിക്കണം എന്ന നിര്‍ദ്ദേശമാണ് കേന്ദ്ര നേതൃത്വം വച്ചിട്ടുളളത്.

കോണ്‍ഗ്രസ് ഏറ്റെടുക്കുമോ?

കോണ്‍ഗ്രസ് ഏറ്റെടുക്കുമോ?

ഇരിഞ്ഞാലക്കുട മണ്ഡലം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്സും നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ശക്തി ക്ഷയിച്ച ജോസഫിന് അധികം സീറ്റുകള്‍ നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ് യുഡിഎഫ്. എന്തായാലും ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യങ്ങളില്‍ കൃത്യമായ ധാരണയുണ്ടാകും.

പിസി ജോര്‍ജും ബിജെപിയും വീണ്ടും ഒന്നിക്കുന്നു?;പൂഞ്ഞാര്‍ ഉറപ്പിക്കാന്‍ എൻഡിഎ.പാലായിൽ പിസി തോമസ്പിസി ജോര്‍ജും ബിജെപിയും വീണ്ടും ഒന്നിക്കുന്നു?;പൂഞ്ഞാര്‍ ഉറപ്പിക്കാന്‍ എൻഡിഎ.പാലായിൽ പിസി തോമസ്

നടി മാധുരി ബ്രഗാന്‍സയുടെ പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

  Thrissur
  English summary
  Kerala Assembly Election 2021: If not incorporated in UDF, PC George's Janapaksham may contest in Irinjalakkuda
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X