തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കച്ചവടം നടത്തണോ? വ്യാപാരികള്‍ പരീക്ഷ എഴുതണം! കേരളത്തിലെ ആദ്യ പരീക്ഷ 19ന് മണ്ണുത്തി കാര്‍ഷിക വിജ്ഞാന കേന്ദ്രത്തില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കച്ചവടം നടത്തുന്നതിന് പരീക്ഷ എഴുതണോ, പലര്‍ക്കും സംശയം. വേണമെന്നാണ് ഹരിത വേഷം അണിഞ്ഞ വ്യാപാരി വിദ്യാര്‍ഥികള്‍ പറയുന്നത്. തൃശൂര്‍ ജില്ലയിലെ വളം, കീടനാശിനി വില്‍പ്പന നടത്തുന്ന നാല്‍പ്പതോളം വ്യാപാരികളാണ് കച്ചവടം നടത്തുന്നതിനായി ഞായറാഴ്ച പരീക്ഷ എഴുതുന്നത്. കേരളത്തിലെ ആദ്യ പരീക്ഷ 19 ന് മണ്ണുത്തി കാര്‍ഷിക വിജ്ഞാന കേന്ദ്രത്തില്‍ നടക്കും.

<strong>ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി തകര്‍ന്നടിയും, ഇല്ലാതാവും, പ്രവചനുമായി ശത്രുഘ്‌നന്‍ സിന്‍ഹ!!</strong>ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി തകര്‍ന്നടിയും, ഇല്ലാതാവും, പ്രവചനുമായി ശത്രുഘ്‌നന്‍ സിന്‍ഹ!!

ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചറല്‍ എകസ്റ്റന്‍ഷന്‍ സര്‍വീസസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് (ദേശി ) എന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിന്റെ കേരളത്തിലാദ്യത്തെ ബാച്ചിലെ വിദ്യാര്‍ഥികളാണ് വാര്‍ഷിക പരീക്ഷ എഴുതുക. 2018ല്‍ നാല്‍പ്പതോളം വ്യാപാരികളാണ് ആദ്യ കോഴ്‌സില്‍ 20,000 രൂപ നല്‍കി പഠിക്കാനെത്തിയത്. 35 വയസ് മുതല്‍ 74 വയസ് പ്രായമുള്ളവരാണ് കൃഷിയെക്കുറിച്ച് അറിവ് നേടാന്‍ എത്തിയത്. ഒഴിവ് ദിവസം ഞായറാഴ്ചകളിലായി 48 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് മൂന്ന് വനിതകളടക്കം നാല്‍പ്പത് പേര്‍ വാര്‍ഷിക പരീക്ഷ എഴുതുന്നത്.

Trade students

വിവിധ ക്ലാസുകളിലായി എഴുത്ത്, ക്വിസ്, മണ്ണിന്റെ ഗുണങ്ങള്‍, മണ്ണ് സംരക്ഷണം, ജലസംരക്ഷണം, കാലാവസ്ഥ, വിള പരിചയം, കീടരോഗ നിയന്ത്രണം, കൃഷി പദ്ധതികള്‍, വിപണനം, വ്യക്തിപരിശീലനം , ആശയവിനിമയം, കൂടാതെ പഠനത്തിന്റെ ഭാഗമായി ബംഗളുരുവിലേക്കു വിമാനയാത്രയും ഒരുക്കിയിരുന്നു. പരീക്ഷയില്‍ നൂറ്റിഅമ്പതില്‍ നൂറ് മാര്‍ക്ക് പഠിച്ചു തന്നെ നേടണം. അമ്പതു മാര്‍ക്കിനുള്ള എട്ട് പ്രായോഗിക പരീക്ഷകള്‍ ആദ്യമേ നടന്നു. ഒന്നാം റാങ്ക് ലഭിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സമ്മാനം ലഭിക്കും. വിജയികള്‍ക്ക് സര്‍ക്കാരും കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും.

സംസ്ഥാനത്ത് വളം, കീടനാശിനി സ്ഥാപനങ്ങളില്‍ കച്ചവടം നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഒരു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് മാത്രമേ 2019ലെ ലൈസന്‍സ് പുതുക്കാന്‍ കഴിയുക. ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സംസ്ഥാനത്ത് എഴുപത് ശതമാനത്തേളം വ്യാപാരികളുടെ ലൈസന്‍സ് റദ്ദാകും. 2014ലാണ് കേന്ദ്ര സര്‍ക്കാര്‍ വ്യാപരികള്‍ക്കുള്ള പരിശീലനം തുടങ്ങിയത്. എറണാകുളം, കാസര്‍ഗോഡ്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച കോഴ്‌സ് അന്തിമഘട്ടത്തിലാണ്.

ഹൈദരാബാദിലെ ദേശീയ സ്ഥാപനമായ മാനേജിന്റേയും കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെ സമേദിന്റേയും സംസ്ഥാന സര്‍ക്കാരിന്റെ ആത്മയുടേയും സഹകരണത്തോടെയാണ് കാര്‍ഷിക സര്‍വകലാശാലയുടെ കൃഷി വിജ്ഞാന വിഭാഗവും തൃശൂര്‍ ജില്ലാ ഫെര്‍ട്ടിലൈസേഴ്‌സ് ഡീലേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് ഈ പരിശീലന പദ്ധതി നടപ്പിലാക്കിയത്. ഡോ. സുമ നായര്‍, ഡോ. മേഴ്‌സി തോമസ്, ഡോ. ജിജു പി. അലക്‌സ് എന്നിവര്‍ ക്ലാസ് നയിച്ചു. 2020 ജനുവരിക്കു ശേഷം കടകള്‍ നടത്തുന്നതിന് ഡിപ്പോമ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിയമം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Thrissur
English summary
If you want to trade, you must write the examination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X