തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇലഞ്ഞിത്തറമേളം ഇളകിയാടി ജനം , ഈണവും രൗദ്രതയുടെ ഭാവവും സംഗമിച്ച താളവിസ്‌മയം!!

Google Oneindia Malayalam News

തൃശൂര്‍: ശ്രീ വടക്കുന്നാഥന്റെ തിരുനടയില്‍ പെരുവനം കുട്ടന്‍മാരാരും സംഘവും മേളഗോപുരം തീര്‍ത്തപ്പോള്‍ ഇലഞ്ഞിമരച്ചോട്ടില്‍ ജനക്കൂട്ടം ഇളകിയാടി. ഈണവും രൗദ്രതയുടെ ഭാവവും സംഗമിച്ച താളവിസ്‌മയം ഏറ്റവും വലിയ ഓര്‍ക്കസ്‌ട്രയെന്നു അടിവരയിട്ടു. ഇലഞ്ഞിത്തറമേളത്തിനായി പാറമേക്കാവിലമ്മ ചെമ്പടമേളത്തിന്റെ അകമ്പടിയോടെയാണ്‌ പുറത്തേക്കെഴുന്നള്ളിയത്‌.

<strong>ഉരുണ്ടുകളിച്ച് പിവിഎസ് മാനേജ്മെന്‍റ്; സമരം ശക്തമാക്കാന്‍ ഡോക്ടര്‍മാരും രംഗത്ത്, പിവി ചന്ദ്രനുമായി ആലോചിച്ച ശേഷം പറയാമെന്ന് ഡയറക്ടർ!!</strong>ഉരുണ്ടുകളിച്ച് പിവിഎസ് മാനേജ്മെന്‍റ്; സമരം ശക്തമാക്കാന്‍ ഡോക്ടര്‍മാരും രംഗത്ത്, പിവി ചന്ദ്രനുമായി ആലോചിച്ച ശേഷം പറയാമെന്ന് ഡയറക്ടർ!!

16 ഉം എട്ടും അക്ഷരം വീതമുള്ള ചെമ്പടയും തീറും കൊട്ടിക്കലാശിപ്പിച്ചാണ്‌ ഇലഞ്ഞിത്തറമേളത്തിന്റെ ആരംഭമായ പാണ്ടിയുടെ വിളംബ കാലത്തില്‍ പെരുക്കം തുടങ്ങിയത്‌. മേളക്കാരും എഴുന്നള്ളിപ്പും ഇലഞ്ഞിത്തറയിലെത്തിയതോടെ മേളം തുറന്നുപിടിച്ചു.

Thrissur pooram

തകൃതതകൃത കാലവും മുട്ടിന്‍മേല്‍കയറിയ കാലവും പിന്നിട്ട്‌ ഏഴു അക്ഷരത്തിലേക്ക്‌ മേളമെത്തി. മന്ദമായും വിളംബകാലത്തിലും തുടങ്ങിയ മേളം ഘനവും വേഗവും വര്‍ധിച്ച്‌ വിസ്‌ഫോടനമായി പൊട്ടിച്ചിതറി. പെരുവനം കുട്ടന്‍മാരാര്‍ക്ക്‌ ഇലഞ്ഞിത്തറയില്‍ ഇക്കുറി പ്രമാണത്തിന്റെ 21-ാം ഊഴമായിരുന്നു.

മാരാരുടെ ഇടത്തും വലത്തും പെരുവനം സതീശനും കേളത്ത്‌ അരവിന്ദാക്ഷമാരാരുമാണ്‌ നിലയുറപ്പിച്ചത്‌. കൂടാതെ തിരുവല്ല രാധാകൃഷ്‌ണന്‍, പഴുവില്‍ രഘു, ചേറൂര്‍ രാജപ്പന്‍ എന്നിങ്ങനെ 15 ഉരുട്ടുചെണ്ടയുണ്ടായിരുന്നു. കിഴൂട്ട്‌ നന്ദന്റെ നേതൃത്വത്തില്‍ കുറുംകുഴലും കുമ്മത്ത്‌ രാമന്റെ നേതൃത്വത്തില്‍ കൊമ്പും മേളത്തിന്‌ അണിനിരന്നു.

Thrissur
English summary
Ilanjithara melam in Thrissur pooram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X