വാടകവീട്ടില്‍ വാറ്റ്; ഒരാള്‍ അറസ്റ്റില്‍ : 150 ലിറ്റര്‍ വാഷും ചാരായവും പിടിച്ചെടുത്തു
തൃശൂര്‍: കയ്പമംഗലം ചെന്ത്രാപ്പിന്നിയില്‍ വീട് വാടകയ്ക്കെടുത്ത് വാറ്റുകേന്ദ്രം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ മുണ്ടത്തിക്കോട് സ്വദേശി പൊന്നരാശ്ശേരി സുധീഷ് എന്ന മിനുക്കി സുധീഷിനെയാണ് കയ്പമംഗലം എസ് ഐ ജയേഷ് ബാലനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 150 ലിറ്ററോളം വാഷും ചാരായവും വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.
2013 ല്‍ വടക്കാഞ്ചേരിയില്‍ നൂറുലിറ്ററോളം വാഷും ചാരായവും പിടികൂടിയതില്‍ ഇയാള്‍ക്കെതിരേ സമാന രീതിയില്‍ കേസുണ്ട്. ഏഴുമാസം മുമ്പ് വാടകയ്ക്ക് വീടെടുത്താണ് ചെന്ത്രാപ്പിന്നിയില്‍ താമസമാരംഭിച്ചത്. പകല്‍ കല്പ്പണിക്ക് പോകുകയും രാത്രിയും ഞായറാഴ്ച കളിലുമാണ് ചാരായം വാറ്റിയിരുന്നത്. വര്‍ഷങ്ങളായി വ്യാജവാറ്റ് നടത്തിയിരുന്ന മിനുക്കിസുധീഷ് ഓര്‍ഡര്‍ അനുസരിച്ച് കല്യാണങ്ങള്‍ക്കും നാട്ടിലെ ചിലയാളുകള്‍ക്കും വാറ്റുചാരായം നല്‍കിയിരുന്നതായി സമ്മതിച്ചു. മുല്ലശേരി, പുതുരുത്തി, മുണ്ടത്തിക്കോട് ഭാഗങ്ങളില്‍ കൂടുതല്‍ വില്‍പ്പന നടത്തിയിരുന്നതായാണ് വിവരം.

പത്തുകിലോ ശര്‍ക്കരയും അമോണിയപ്പൊടിയും കൂട്ടുമരുന്നും ചേര്‍ത്ത് കലക്കി തയാറാക്കുന്ന വാഷില്‍നിന്ന് എട്ടുലിറ്റര്‍ വീതം ചാരായമാണ് ഓരോതവണയും വാറ്റിയിരുന്നത്. ആളുകള്‍ തിങ്ങി താമസിക്കുന്ന ചെന്ത്രാപ്പിന്നി പപ്പട കോളനിയിലായിരുന്നു വാറ്റുകേന്ദ്രം. നാട്ടുകാര്‍ക്ക് സംശയം തോന്നാതിരിക്കാനും ചാരായത്തിന്റെ ഗന്ധം അറിയാതിരിക്കാന്‍ പ്ലാസ്റ്റിക് കൂട്ടായിട്ട് കത്തിക്കുന്ന ശീലമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സ്കൂട്ടറില്‍ ദൂരസ്ഥലങ്ങളില്‍ കൊണ്ടുപോയി വിശ്വസ്തര്വഴിയാണ് വില്‍പ്പന നടത്തിയിരുന്നത്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ആദ്യം എസ് ഐ ജയേഷ് ബാലനും സംഘവും മരം എടുക്കുന്നവരെന്ന വ്യാജേനയെത്തി വീടും പരിസരവും നിരീക്ഷിച്ചിരുന്നു. പോലീസ് എത്തുമ്പോള്‍ വീടിനകത്തെ ബാത്ത്റൂമില്‍ വാറ്റു നടക്കുകയായിരുന്നു. മറ്റൊരു മുറിയില്‍ വലിയ ഡ്രമ്മുകളിലായി മൂപ്പെത്തിയ വാഷും തയാറാക്കി വച്ചിരുന്നു. എഎസ്ഐ പി വി പാട്രിക്, റോയി എബ്രഹാം, സീനിയര്‍ സിപിഒ സികെ. ഷാജു, പി എ അഭിലാഷ്, എം കെ. ഗോപി, സപിഒമാരായ പി കെ. രാജേഷ്, രാഹുല്‍ രാജ്, ഇഎസ് ജീവന്, സ്പെഷല്‍ ബ്രാഞ്ച് സിപിഒ വി എം. അന്‍വര്‍ നിഫാദ് ഖാന് എന്നിവരുടെ സംഘമാണ് വാറ്റുകേന്ദ്രം പിടികൂടിയത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications