തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാടകവീട്ടില്‍ വാറ്റ്; ഒരാള്‍ അറസ്റ്റില്‍ : 150 ലിറ്റര്‍ വാഷും ചാരായവും പിടിച്ചെടുത്തു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കയ്പമംഗലം ചെന്ത്രാപ്പിന്നിയില്‍ വീട് വാടകയ്‌ക്കെടുത്ത് വാറ്റുകേന്ദ്രം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ മുണ്ടത്തിക്കോട് സ്വദേശി പൊന്നരാശ്ശേരി സുധീഷ് എന്ന മിനുക്കി സുധീഷിനെയാണ് കയ്പമംഗലം എസ് ഐ ജയേഷ് ബാലനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 150 ലിറ്ററോളം വാഷും ചാരായവും വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

വിമതരെ അനുനയിപ്പിക്കാന്‍ ബിജെപിയുടെ നെട്ടോട്ടം, മധ്യപ്രദേശില്‍ ബിജെപിയെ വിറപ്പിച്ച് കോണ്‍ഗ്രസ്വിമതരെ അനുനയിപ്പിക്കാന്‍ ബിജെപിയുടെ നെട്ടോട്ടം, മധ്യപ്രദേശില്‍ ബിജെപിയെ വിറപ്പിച്ച് കോണ്‍ഗ്രസ്

2013 ല്‍ വടക്കാഞ്ചേരിയില്‍ നൂറുലിറ്ററോളം വാഷും ചാരായവും പിടികൂടിയതില്‍ ഇയാള്‍ക്കെതിരേ സമാന രീതിയില്‍ കേസുണ്ട്. ഏഴുമാസം മുമ്പ് വാടകയ്ക്ക് വീടെടുത്താണ് ചെന്ത്രാപ്പിന്നിയില്‍ താമസമാരംഭിച്ചത്. പകല്‍ കല്‍പ്പണിക്ക് പോകുകയും രാത്രിയും ഞായറാഴ്ച കളിലുമാണ് ചാരായം വാറ്റിയിരുന്നത്. വര്‍ഷങ്ങളായി വ്യാജവാറ്റ് നടത്തിയിരുന്ന മിനുക്കിസുധീഷ് ഓര്‍ഡര്‍ അനുസരിച്ച് കല്യാണങ്ങള്‍ക്കും നാട്ടിലെ ചിലയാളുകള്‍ക്കും വാറ്റുചാരായം നല്‍കിയിരുന്നതായി സമ്മതിച്ചു. മുല്ലശേരി, പുതുരുത്തി, മുണ്ടത്തിക്കോട് ഭാഗങ്ങളില്‍ കൂടുതല്‍ വില്‍പ്പന നടത്തിയിരുന്നതായാണ് വിവരം.

liquor

പത്തുകിലോ ശര്‍ക്കരയും അമോണിയപ്പൊടിയും കൂട്ടുമരുന്നും ചേര്‍ത്ത് കലക്കി തയാറാക്കുന്ന വാഷില്‍നിന്ന് എട്ടുലിറ്റര്‍ വീതം ചാരായമാണ് ഓരോതവണയും വാറ്റിയിരുന്നത്. ആളുകള്‍ തിങ്ങി താമസിക്കുന്ന ചെന്ത്രാപ്പിന്നി പപ്പട കോളനിയിലായിരുന്നു വാറ്റുകേന്ദ്രം. നാട്ടുകാര്‍ക്ക് സംശയം തോന്നാതിരിക്കാനും ചാരായത്തിന്റെ ഗന്ധം അറിയാതിരിക്കാന്‍ പ്ലാസ്റ്റിക് കൂട്ടായിട്ട് കത്തിക്കുന്ന ശീലമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സ്‌കൂട്ടറില്‍ ദൂരസ്ഥലങ്ങളില്‍ കൊണ്ടുപോയി വിശ്വസ്തര്‍വഴിയാണ് വില്‍പ്പന നടത്തിയിരുന്നത്.

ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ആദ്യം എസ് ഐ ജയേഷ് ബാലനും സംഘവും മരം എടുക്കുന്നവരെന്ന വ്യാജേനയെത്തി വീടും പരിസരവും നിരീക്ഷിച്ചിരുന്നു. പോലീസ് എത്തുമ്പോള്‍ വീടിനകത്തെ ബാത്ത്‌റൂമില്‍ വാറ്റു നടക്കുകയായിരുന്നു. മറ്റൊരു മുറിയില്‍ വലിയ ഡ്രമ്മുകളിലായി മൂപ്പെത്തിയ വാഷും തയാറാക്കി വച്ചിരുന്നു. എഎസ്ഐ പി വി പാട്രിക്, റോയി എബ്രഹാം, സീനിയര്‍ സിപിഒ സികെ. ഷാജു, പി എ അഭിലാഷ്, എം കെ. ഗോപി, സപിഒമാരായ പി കെ. രാജേഷ്, രാഹുല്‍ രാജ്, ഇഎസ് ജീവന്‍, സ്‌പെഷല്‍ ബ്രാഞ്ച് സിപിഒ വി എം. അന്‍വര്‍ നിഫാദ് ഖാന്‍ എന്നിവരുടെ സംഘമാണ് വാറ്റുകേന്ദ്രം പിടികൂടിയത്.

Thrissur
English summary
Illegal liquor sale one arrested in Trissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X