Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പ്; മിഷന്‍ ഇന്ദ്രധനുഷിന് തൃശൂരില്‍ തുടക്കം

തൃശൂര്‍: അഞ്ചുവയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനായ ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് 5.0വിന് ജില്ലയില്‍ തുടക്കമായി. ആരോഗ്യ വകുപ്പ് 2,07,662 കുട്ടികളില്‍ നടത്തിയ സര്‍വേ പ്രകാരം ജില്ലയില്‍ വാക്‌സിനേഷന്‍ ചെയ്യാത്തതോ മുടങ്ങിയതോ ആയ 8243 കുട്ടികളുണ്ട്. ഇവരുടെ രക്ഷിതാക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കുന്നതിനാണ് സസൂര്‍ണ്ണ വാക്‌സിനേഷന്‍ യജ്ഞം ഒരുക്കുന്നത്.

മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ക്യാമ്പയിന്‍ നടപ്പാക്കുന്നത്. ആദ്യഘട്ടം ആഗസ്റ്റ് 12 വരെയും രണ്ടാംഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയും നടക്കും. ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പാണ് മിഷന്‍ ഇന്ദ്രധനുഷില്‍ നല്‍കുന്നത്.
വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്കും തുടര്‍ കുത്തിവെപ്പുകള്‍ മുടങ്ങിയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

thrissur

2018 ആഗസ്റ്റ് 6നോ അതിന് ശേഷമോ ജനിച്ചിട്ടുള്ളതും ഒന്നോ അതിലധികമോ വാക്‌സിനുകള്‍ സ്വീകരിച്ചിട്ടില്ലാത്തതുമായ കുട്ടികള്‍ക്ക് ഇന്ദ്രധനുഷിന്റെ ഭാഗമാവാം. ബോധവത്കരണത്തിന്റെ ഭാഗമായി ഓട്ടന്‍തുള്ളലും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാതല വാക്‌സിനേഷന്‍ യജ്ഞം ഉദ്ഘാടനം പാവറട്ടി സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണു ഗോപാല്‍ നിര്‍വഹിച്ചു. സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ് മുഖ്യാതിഥിയായി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി. പി. ശ്രീദേവി വിഷയാവതരണം നടത്തി. ചടങ്ങില്‍ പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് എം എം റെജീന അദ്ധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജന്‍, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ചാന്ദ്‌നി വേണു, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ്യു ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ. ഷീജ എന്‍ എ, ഡോ. അനൂപ് ടി കെ, ഡോ. കാവ്യ കരുണാകരന്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നിര്‍മ്മല്‍ കൃഷ്ണ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് രാജു പി കെ, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഷീജ എം എസ്, ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഇന്‍ ചാര്‍ജ് സോണിയ ജോണി പി, എം സി എച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് ജയന്തി പി ആര്‍, മുല്ലശ്ശേരി സിഎച്ച്‌സി സൂപ്രണ്ട് സജിത ബീഗം, ആരോഗ്യ വിഭാഗം ജീവനക്കാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+