• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്രളയത്തെ തുടര്‍ന്ന് ആവാസ വ്യവസ്ഥയില്‍ വലിയ മാറ്റം... വാഴച്ചാല്‍ മേഖലയില്‍ ചിത്രശലഭങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവ്, ചിത്രശലഭങ്ങളുടെ പറുദീസയായ വാഴച്ചാലിൽ 131 ഇനം ചിത്രശലഭങ്ങൾ മാത്രം...

  • By Desk

തൃശൂര്‍: വാഴച്ചാല്‍ മേഖലയില്‍ ചിത്രശലഭങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവ്. പ്രളയത്തെ തുടര്‍ന്ന് ആവാസ വ്യവസ്ഥയില്‍ വന്ന മാറ്റമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം. പ്രളയത്തിനുശേഷം ജൈവവൈവിധ്യത്തിലുണ്ടായ ആഘാതത്തെ സംബന്ധിച്ച് നടത്തിയ സര്‍വെയിലാണ് ചിത്രശലഭങ്ങളുടെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാഹുൽ ഗാന്ധിയെ കാത്ത് കലിപ്പിൽ അമേഠിയിലെ ഒരു ഗ്രാമം! 2014ൽ ദത്തെടുത്തു, പിന്നെ തിരിഞ്ഞ് നോക്കിയില്ല

വേഴാമ്പല്‍ ഫൗണ്ടേഷന്‍, അസ്മാബി കോളജിലെ ബോട്ടണി വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. നാല്പത് വളണ്ടിയര്‍മാര്‍ 15 മേഖലകളിലായി തിരിഞ്ഞാണ് സര്‍വെ നടത്തിയത്. 131ഇനം ചിത്രശലഭങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ചിത്രശലഭങ്ങളുടെ പറുദീസയായ വാഴച്ചാലിലുള്ളത്. പ്രളയത്തിനുമുമ്പ് 180 ല്‍പരം ഇനം ചിത്രശലഭങ്ങള്‍ ഇവിടെ കാണപ്പെട്ടിരുന്നു. വംശനാശം നേരിടുന്ന ഇനത്തില്‍പ്പെട്ട ചില ചിത്രശലഭങ്ങളുടെ സാന്നിധ്യവും ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന മലബാര്‍ റോസ്, കേരളത്തില്‍ കാണപ്പെടുന്ന ഏറ്റവും വലിയ ചിത്രശലഭമായ സതേണ്‍ ബേര്‍ഡ് വിങ്, വനദേവത, മലബാര്‍ ബാന്റഡ് പീക്കോക്ക് തുടങ്ങിയവയും വംശനാശ ഭീഷണി നേരിടുന്നവയില്‍ ഉള്‍പ്പെടും. പുഴയോര കാടുകളാണ് ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രം. എന്നാല്‍ പ്രളയത്തിനുശേഷം പുഴയോരകാടുകളില്‍ ചിത്രശലഭങ്ങളുടെ സാന്നിധ്യം വളരെ കുറഞ്ഞിട്ടുണ്ട്. പ്രളയത്തില്‍ പുഴയിലെ തുരുത്തുകള്‍ നശിച്ചതാണ് ചിത്രശലഭങ്ങള്‍ കാര്യമായ രീതിയില്‍ കുറയാന്‍ കാരണമെന്ന് ഗവേഷകനായ ഡോ. അമിതാബച്ചന്‍ പറഞ്ഞു.

അപൂര്‍വയിനം ചിത്രശലഭങ്ങളുടെയടക്കം ആവാസ കേന്ദ്രമാണ് പുഴയിലെ തുരുത്തുകള്‍. ഈ തുരുത്തുകള്‍ക്ക് നാശം സംഭവിച്ചത് ചിത്രശലഭങ്ങളെയും ബാധിച്ചിട്ടുണ്ട്. എഴുപത് ശതമാനത്തോളം പുഴയോര തുരുത്തുകളാണ് പ്രളയത്തില്‍ ഇല്ലാതായത്. അതുപോലെതന്നെ ചിത്രശലഭങ്ങളെ ആഘര്‍ഷിക്കുന്ന നിരവധി ഇനം ചെടികളും ഇല്ലാതായി. ഇതും ചിത്രശലഭങ്ങളുടെ നാശത്തിന് കാരണമായിട്ടുണ്ട്.

ദേശാടന ചിത്രശലഭങ്ങള്‍ പുഴയോരമാര്‍ഗമാണ് ഇവിടെയെത്തുന്നത്. പുഴയുടെ ആവാസ വ്യവസ്ഥയില്‍ വന്ന മാറ്റം ദേശാടന ചിത്രശലഭങ്ങളുടെ വരവും ഇല്ലാതാക്കിയിട്ടുണ്ട്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ചിത്രശലഭങ്ങള്‍ കൂടുതല്‍ കാണുന്നത്. ആഴ്ചകളോളം മാത്രം ആയുസുള്ള ചിത്രശലഭങ്ങള്‍ക്ക് ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റം നിലനില്‍പ്പിനെ പോലും ബാധിച്ചിരിക്കുകയാണ്.

തേനീച്ചകളുടെ ആക്രമണത്തെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട ഏഴാറ്റുമുഖം പ്രകൃതി ഗ്രാമവും തുമ്പൂര്‍മുഴി പൂമ്പാറ്റ പാര്‍ക്കും വീണ്ടും തുറന്നു. കഴിഞ്ഞദിവസം ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം സന്ദര്‍ശിച്ച വിനോദ സഞ്ചാരികള്‍ക്ക് തേനീച്ചകളുടെ കുത്തേറ്റിരുന്നു . തുമ്പൂര്‍മുഴി പൂമ്പാറ്റ പാര്‍ക്കിനെയും ഏഴാറ്റ് മുഖം പ്രകൃതിഗ്രാമത്തെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന്റെ ഇരുമ്പ് പാലത്തിലാണ് തേനീച്ചകള്‍ കൂടു കൂട്ടിയിരുന്നത്.

പരുന്ത് വന്നിടിച്ചതിനെ തുടര്‍ന്ന് കൂടിളകി പറന്ന തേനീച്ചകളാണ് വിനോദ സഞ്ചാരികളെ കുത്തിയത്. ഇതേ തുടര്‍ന്ന് അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങി. ആദിവാസികളുടെ സഹായത്തോടെ തേനീച്ചക്കൂടുകള്‍ നീക്കം ചെയ്തതിനുശേഷമാണ് പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനായത്.

Thrissur

English summary
In Vazhachal, there is a huge drop in the number of butterflies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more