തൃശൂരിലെ വെള്ളിക്കുളങ്ങരയില്‍ ഒറ്റരാത്രി കൊണ്ട് കാട്ടാനകള്‍ നശിപ്പിച്ചത് 1000 വാഴകള്‍
കൊടകര: തൃശൂരിലെ വെള്ളിക്കുളങ്ങരയില്‍ സെറാഫിക് കോണ്‍വന്റിന് സമീപത്തെ കൃഷിയിടങ്ങളില്‍ ഇന്നലെ ഇറങ്ങിയ കാട്ടാനക്കൂട്ടം 1000ല്‍ അധികം വാഴ നശിപ്പിച്ചു. പ്രവാസികളടക്കം 5 കര്‍ഷകര്‍ ചേര്‍ന്ന് ഒന്നേമുക്കാല്‍ ഏക്കറില്‍ എട്ട് മാസം മുമ്പ് നട്ട വാഴയാണ് ആനകള്‍ നശിപ്പിച്ചത്. പുലര്‍ച്ച മൂന്ന് മണിക്കായിരുന്നു സംഭവം. ഇതു കൂടാതെ ഇടവിളയായി കൃഷി ചെയ്ത കൊള്ളി, കൂര്‍ക്ക, പയര്‍, വെണ്ട, മുളക്, കുമ്പളം എന്നിവയും ആനകള്‍ നശിപ്പിച്ചു.

Recommended Video

ഇവിടെ ആദ്യമായാണ് കാട്ടാനകള്‍ ഇറങ്ങുന്നത്. ആനകള്‍ എത്തിയതോടെ പടക്കം പൊട്ടിച്ച് ഒച്ചവച്ച് ആനകളെ ഓടിക്കുകയും ചെയ്തിരുന്നു. ഏഴ് ആനകള്‍ സംഘത്തിലുണ്ടായിരുന്നെന്നാണ് പറയുന്നത്. ലക്ഷക്കണക്കിന് രൂപ മുതലിട്ട് ഇറക്കിയ കൃഷിയാണിത്. ഏകദേശം അഞ്ച് ലക്ഷം രൂപയില്‍ അധികം നഷ്ടം സഭവിച്ചെന്നാണ് കണക്കാക്കുന്നത്. കര്‍ഷകരായ ടിമ്മി വടക്കന്‍, ജോമി കിഴക്കേക്കര, പോള്‍ വടക്കന്‍, പ്രവാസികളായ ടോമി കളമ്പാടന്‍, ആന്റു കണ്ണമ്പുഴ എന്നിവരാണ് ഇവിടെ കൃഷിയിറക്കിയത്.












Click it and Unblock the Notifications