ഒരു ബൂത്തില്‍ ആയിരം വോട്ടര്‍മാര്‍ മാത്രം; തൃശൂര്‍ ജില്ലയില്‍ 1500 ഓക്‌സിലറി പോളിങ് സ്‌റ്റേഷനുകള്‍ കൂടി
തൃശൂര്‍:തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങളുടെ ഭാഗമായി ഒരു ബൂത്തിൽ 1000 വോട്ടർമാർക്ക് മാത്രമാണ് വോട്ട് രേഖപ്പെടുത്താൻ അനുമതി. ജില്ലയിൽ നിലവിൽ 2298 പോളിങ് സ്റ്റേഷനുകളാണുള്ളത്. പുതിയ നിർദ്ദേശപ്രകാശം 1560 ഓക്സിലറി പോളിംഗ് സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തി 3858 പോളിംഗ് സ്റ്റേഷനുകളായി പുനക്രമീകരിച്ചിട്ടുണ്ട്.
ഓക്സിലറി പോളിങ് സ്റ്റേഷനുകൾ പ്രധാന പോളിങ് സ്റ്റേഷൻ ലൊക്കേഷനിൽ നിന്നും 200 മീറ്റർ പരിധിക്കുള്ളിൽ വരത്തക്കവിധം പരമാവധി സജ്ജീകരിക്കും. പ്രസ്തുത പോളിങ് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യവും സാമൂഹിക അകലം പാലിച്ച് ക്യൂ പാലിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ചില പ്രദേശങ്ങളിലെ പോളിംങ് സ്റ്റേഷൻ പ്രധാന കെട്ടിടങ്ങൾ നാശോന്മുഖമായതിനെ തുടർന്ന് വെളിച്ചുമാറ്റിയിട്ടുണ്ട്. ഇവിടങ്ങളിൽ അനുയോജ്യമായ സ്ഥലത്ത് പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് കലക്ടർ എസ് ഷാനവാസ് അറിയിച്ചു.
സ്‌പെഷ്യൽ പോളിങ് ടീമുകളെ നിയോഗിച്ച് പോസ്റ്റൽ ബോലറ്റ് രേഖപ്പെടുത്തുമ്പോൾ കഴിഞ്ഞ തദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേരിട്ട പ്രയാസങ്ങൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും പോസ്റ്റൽ ബാലറ്റുകൾ യഥാവിധി പോസ്റ്റൽ വകുപ്പ് മുഖേന ബന്ധപ്പെട്ട വോട്ടർമാർക്ക് യഥാസമയത്ത് ലഭ്യമാക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പോസ്റ്റൽ ബാലറ്റുകളിൽ അനാവശ്യ ഇടപെടൽ നടത്തുന്നതിന് സാധ്യതയുണ്ടെങ്കിൽ ഇത് കൃത്യമായി നിരീക്ഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശങ്ങൾ കൃത്യതയോടെ നടപ്പിലാക്കുമെന്നും കലക്ടർ അറിയിച്ചു.












Click it and Unblock the Notifications