Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ അക്രമങ്ങള്‍ വര്‍ധിക്കുന്നു: സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം-9706 കേസുകള്‍

തൃശൂര്‍: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നു. പോലീസ് ക്രൈം റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വര്‍ഷം 9706 കേസുകളാണ് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമത്തിന്റെ പേരില്‍ വിവിധ ജില്ലകളിലായി രജിസ്റ്റര്‍ ചെയ്തത്. 2007ല്‍ 500 ബലാല്‍സംഗ കേസുകളാണ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞവര്‍ഷംമാത്രം ഇത് 1644 ആയി വര്‍ധിച്ചു. കൊലപാതകം, കൊലപാതക ശ്രമം, തട്ടികൊണ്ടുപോകല്‍, ആക്രമിക്കല്‍, പൂവാല ശല്യം തുടങ്ങി സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളെ കുറിച്ചുള്ള നിരവധി പരാതികളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മാത്രം 14,160 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Crime

2016 ല്‍ 12383 കേസുകള്‍ മാത്രമായിരുന്നു. 2007ല്‍ 9381 കേസുകളാണ് ഉണ്ടായിരുന്നത്. 2009 ല്‍ 9354 കേസുകളും 2010 ല്‍ 10781 കേസുകളും 2011 ല്‍ 13279 കേസുകളും 2012 ല്‍ 13002 കേസുകളും 2013 ല്‍ 13738 കേസുകളും 2014 ല്‍ 13880 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 207 സ്ത്രീകളാണ് മരിച്ചത്. കഴിഞ്ഞവര്‍ഷം 24 പേരും മരിച്ചു. കഴിഞ്ഞ വര്‍ഷം 3454 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളില്‍ കഴിഞ്ഞവര്‍ഷം സ്ത്രീധനത്തിന്റെ പേരില്‍ മൂന്നുപേര്‍ വീതം മരിച്ചു.

തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ രണ്ടുപേരും മരിച്ചു. 2007 മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ മരിക്കുന്നത് മാറ്റമില്ലാതെ തുടരുകയാണ്. 2007ല്‍ 22 പേരും 2008ല്‍ 25 പേരും തുടര്‍ന്നുള്ള രണ്ടുവര്‍ഷത്തില്‍ 21 പേരും 2011 ല്‍ 15 പേരും 2012ല്‍ 32 പേരും മരിച്ചു. കഴിഞ്ഞവര്‍ഷം 24 പേരാണ് സ്ത്രീധന പ്രശ്‌നത്തെ തുടര്‍ന്ന് മരണം വരിച്ചത്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 44,216 കേസുകളാണ് ഭര്‍ത്താവിനാലും ഭര്‍തൃ കുടുംബക്കാരും പീഡിപ്പിച്ച പേരില്‍ രജിസ്റ്റര്‍ ചെയ്തത്. 3454 കേസുകളാണ് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 436 കേസുകള്‍ മലപ്പുറത്തും കോഴിക്കോട്ടുമാണ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരത്ത് 379 കേസുകളും കൊല്ലത്ത് 346 കേസുകളുമുണ്ടായി. ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പത്തനംതിട്ടയില്‍ 79 കേസുകളും വയനാട്ടില്‍ 96 കേസുകളുമാണുണ്ടായത്. കഴിഞ്ഞവര്‍ഷം 31 കുട്ടികളാണ് കൊല്ലപ്പെട്ടത്. 2008ല്‍ 37 ഉം 2009 ല്‍ 44 കുട്ടികളും കൊല്ലപ്പെട്ടു. 2015 ല്‍ 43 കുട്ടികളാണ് മരിച്ചത്. രക്ഷിതാക്കളും അടുത്ത ബന്ധുക്കളുമാണ് കുട്ടികളെ ആക്രമിക്കുന്നതിലേറെയും. കുട്ടികള്‍ക്കെതിരേയുള്ള ബലാല്‍സംഗ കേസ് 960 ആയി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം 720 ആയിരുന്നു. 2015 ല്‍ 709 കേസുകളുണ്ടായി. കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച 149 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2015 ല്‍ 171 കേസുകളാണുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+