തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടികളുടെ നേര്‍ക്കുള്ള ലൈംഗീകാതിക്രമങ്ങള്‍ പെരുകുന്നു; സംഘര്‍ഷമകറ്റാന്‍ പൂമ്പാറ്റക്കൂട്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമ കേസുകള്‍ തൃശൂരില്‍ കൂടുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കീഴില്‍ 35 ഓളം പോക്‌സോ കേസുകള്‍ ഇവിടെയുണ്ട്. കുട്ടികള്‍ ഇരകളും മുതിര്‍ന്നവര്‍ പ്രതികളുമായി വരുന്ന കേസുകള്‍ ജില്ലാ സെഷന്‍സ് കോടതിയാണ് തീര്‍പ്പാക്കുന്നത്. ഈ വിഭാഗത്തില്‍ 688 കേസുകളാണുള്ളത്. ഇവയിലേറെയും കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ കാത്തു കിടക്കുകയാണ്.

<strong>മലപ്പുറത്ത് പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 42കാരന്‍ പോക്‌സോകേസില്‍ അറസ്റ്റില്‍!!</strong>മലപ്പുറത്ത് പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 42കാരന്‍ പോക്‌സോകേസില്‍ അറസ്റ്റില്‍!!

അതേസമയം കേസുകള്‍ കൂടിവരുന്നതിനാല്‍ ജില്ലയ്ക്കു പ്രത്യേകമായി പോക്‌സോ കോടതി വേണമെന്ന ആവശ്യവുമുയരുന്നുണ്ട്. അതിനിടെ പോക്‌സോ കേസുകളില്‍ ഉള്‍പ്പെടുന്ന കുട്ടികള്‍ക്കായി ശിശു സൗഹൃദ വിറ്റ്‌നസ് മുറികള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. രാമവര്‍മപുരത്തെ ഗവണ്‍മെന്റ് ഒബസര്‍വേഷന്‍ ഹോമിനോടുചേര്‍ന്ന് പൂമ്പാറ്റക്കൂട് സജ്ജീകരിച്ചത്.

Thrissur

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് സിറ്റിംഗ് നടത്തുന്ന കേസുകളില്‍ സാക്ഷികളായി എത്തുന്ന കുട്ടികള്‍ക്കാണ് കേരളത്തിലാദ്യമായി ഇത്തരമൊരു സംരംഭം. നിയമവുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്ന കുട്ടികള്‍, ലൈംഗീകാതിക്രമങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന കുട്ടികള്‍ എന്നിവര്‍ക്കു വിശ്രമിക്കാനും വിനോദത്തിനും വേണ്ടിയാണ് സംവിധാനമൊരുക്കിയത്. ഒബ്‌സര്‍വേഷന്‍ ഹോമിലെ അന്തേവാസികളായ കുട്ടികള്‍ തന്നെയാണ് പൂമ്പാറ്റക്കൂടില്‍ ചിത്രങ്ങളൊരുക്കിയിട്ടുള്ളത്.

പൂക്കളും, പൂമ്പാറ്റകളും, ബലൂണും, കളിപ്പാട്ടങ്ങളും, പുസ്തകങ്ങളും, കാര്‍ട്ടൂണുകളും, പ്രചോദനാത്മക കുറിപ്പുകളും നിറഞ്ഞ വര്‍ണ്ണലോകമായി ഇതിനെ മാറ്റുവാനാണ് ശ്രമം. കേസുകളില്‍ സാക്ഷികളായും അല്ലാതെയുമെത്തുന്ന കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും വിചാരണ നടപടികള്‍ ശിശുസൗഹൃദമാക്കുന്നതിനും ലക്ഷ്യമിട്ടാണ് സംവിധാനമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കേസുകള്‍ കൂടുതലായിട്ടും സ്വന്തമായൊരു പോക്‌സോ കോടതി വേണമെന്ന ആവശ്യം നേടിയെടുക്കാന്‍ കനത്ത സമ്മര്‍ദം ഉയര്‍ന്നുവരുന്നില്ലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. നിയമസംവിധാനങ്ങള്‍ വഴിയുള്ള സമ്മര്‍ദവും അന്യമാണ്. തൃശൂരിലെ പൂമ്പാറ്റക്കൂട് ജില്ലാ സെഷന്‍സ് ജഡ്ജി സോഫി തോമസ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ പ്രതിസ്ഥാനത്ത് വരുന്നവരിലേറെയും ബന്ധുക്കളോ കുടുംബാംഗങ്ങളോ ആണെന്നതു ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

Thrissur
English summary
Increasing attack against children in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X