തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലക്കുടിയില്‍ ബെന്നിയുടെ സുനാമിയില്‍ കയ്പമംഗലത്ത് ഇന്നസെന്റിന് കാലിടറി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കേരളത്തില്‍ ഇടതുപക്ഷത്തിന് ശക്തമായ അടിവേരുകളുള്ള നിയോജക മണ്ഡലമാണ് കയ്പമംഗലം. എന്ത് പ്രതികൂല സാഹചര്യമുണ്ടായാലും ചുവപ്പിന് മങ്ങലേല്‍ക്കില്ല. അത്രയും ശക്തമാണ് സിപിഎമ്മിന്റെ കൊടുങ്ങല്ലൂര്‍ നാട്ടിക ഏരിയാ കമ്മിറ്റികള്‍ ഉള്‍പ്പെടുന്ന കയ്പമംഗലം. ഇത്തവണ കാലിടറിയിരിക്കുന്നു. 58 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹഹ്നനാന്‍ മുന്നില്‍ എത്തി. പ്രതികൂല സാഹചര്യത്തിലും പതിനഞ്ചായിരം വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ ഇന്നസെന്റിന് ഇത്തവണ കാലിടറി.

കിളി പോയ പ്രവചനം! 'ഷാനിമോൾ തോൽക്കും, ബാക്കി 19ലും യുഡിഎഫ്', വൈറലായി ലീഗുകാരന്റെ പോസ്റ്റ്കിളി പോയ പ്രവചനം! 'ഷാനിമോൾ തോൽക്കും, ബാക്കി 19ലും യുഡിഎഫ്', വൈറലായി ലീഗുകാരന്റെ പോസ്റ്റ്

അഞ്ചുവര്‍ഷത്തിന് ശേഷം രണ്ടാം അങ്കത്തിന് കച്ചകെട്ടിയപ്പോള്‍ തന്നെ അണികളിലും അനുഭാവികളിലും മുറുമുറുപ്പ് നിഴലിച്ചിരുന്നു. എല്ലാം മറികടന്ന് ഇന്നസെന്റിനെ സ്ഥാനാര്‍ഥിയാക്കിയത് കയ്പമംഗലം പോലുള്ള മണ്ഡലങ്ങളില്‍ പ്രതീക്ഷ വച്ചായിരുന്നു. ഏഴ് പഞ്ചായത്തുകളും ഭരിക്കുന്നത് ഇടതുപക്ഷം. നിയമസഭ തെരഞ്ഞെടുപ്പില്‍ എതിരാളിക്ക് ലഭിച്ചതിനെക്കാള്‍ വോട്ടിന്റെ ഭൂരിപക്ഷം. തീരപ്രദേശത്ത് എന്ത് സുനാമിയുണ്ടായാലും പിടിച്ച് നില്‍ക്കാമെന്ന കണക്ക് കൂട്ടലുകള്‍ പിഴക്കുന്നതാണ് തെരഞ്ഞെടുപ്പ് ചിത്രം വരച്ച് കാട്ടുന്നത്.

benny-1554435

ഇ ടി ടൈസണ്‍ നേടിയ മുപ്പത്തി മുന്നായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കില്ലങ്കിലും ഇരുപതിനായിരം പ്രതീക്ഷിച്ചിരുന്നു എല്‍ഡിഎഫ് നേതൃത്വം. പതിനാലായിരം വോട്ടാണ് ആദ്യത്തെ തെരഞ്ഞെടുപ്പില്‍ ഇന്നസെന്റിന് കയ്പമംഗലം നല്‍കിയ ഭൂരിപക്ഷം. ഭൂരിപക്ഷ ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫ് കൂടാരത്തില്‍ കേന്ദ്രീകരിച്ചതാണ് കാലിടാനായ കാരണം. എഴുപത് ശതമാനത്തോളമുള്ള ഹിന്ദു വോട്ടുകള്‍ വിധി നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.

237268-innocent-1

Recommended Video

cmsvideo
രാഷ്ട്രീയ ഗോദയില്‍ സിനിമലോകവും! ആരൊക്കെ ജയിച്ചു?

ശബരിമല വിഷയം അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ തവണ കൂടെനിന്ന ന്യൂനപക്ഷ വോട്ടുകള്‍ കൈവിടുകയും ചെയ്തു. രണ്ടും കൂടിയായപ്പോള്‍ കയ്പമംഗലം യുഡിഎഫിന് ബാലികേറാമലയെല്ലന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. ആദ്യ തെരഞ്ഞെടുപ്പിനെക്കാള്‍ ശക്തമായ പ്രചാരണവും എല്ലാ പ്രദേശങ്ങളിലും എത്തുവാനുള്ള പരിശ്രമവും ഇന്നസെന്റ് നടത്തിയിരുന്നു. അസുഖബാധിതനായതോടെ ബെന്നി ബെഹ്നഹനാന്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനിന്നിരുന്നു. സജീവമായി പ്രചാരണ രംഗത്ത് തുടര്‍ന്നങ്കില്‍ ഒരു പക്ഷെ കയ്പമംഗലത്തുനിന്ന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാനും കഴിയുമായിരുന്നു.

Thrissur
English summary
Innocent slips in Benni Behanan wave in Chalakkudi constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X