കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍: പാടശേഖരങ്ങളില്‍ പട്ടാളപ്പുഴു ആക്രമണം രൂക്ഷം, പുഴുക്കളുടെ സാന്നിധ്യം ആലപ്പാട് പള്ളിപ്പുറത്ത്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ആഫ്രിക്കന്‍ ഒച്ചിനു ശേഷം ജില്ലയിലെ പാടശേഖരങ്ങളില്‍ പട്ടാളപ്പുഴു ഭീഷണിയില്‍. അന്തിക്കാട്, ചേര്‍പ്പ് ബ്ലോക്കുകളിലെ പാടശേഖരങ്ങളില്‍ പട്ടാളപ്പുഴു ആക്രമണം വ്യാപകമായി. പള്ളിപ്പുറം, ആലപ്പാട്, കോടന്നൂര്‍, ചേറ്റുപുഴ ഈസ്റ്റ്, പുള്ള് എന്നീ കോള്‍ പടവുകളിലാണ് നെല്‍ക്കൃഷിയെ നശിപ്പിക്കുന്ന പട്ടാളപ്പുഴു വ്യാപകമായിരിക്കുന്നത്. നെല്ല് ഉത്പാ ദനത്തെ സാരമായി ബാധിക്കാന്‍ ഇടയുള്ള സാഹചര്യത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധ സംഘം പടശേഖരങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.

worms-15420


ആലപ്പാട് പള്ളിപ്പുറത്താണ് പട്ടാളപ്പുഴുക്കളെ വ്യാപകമായി കണ്ടെത്തിയത്. പടവുകളില്‍ നിന്നും പടവുകളിലേക്ക് പുഴു ശല്യം ബാധിക്കുന്നത് കര്‍ഷകരെ ഭയപ്പെടുത്തുകയാണ്. പുള്ള്, ആലപ്പാട്, പള്ളിപ്പുറം പ്രദേശങ്ങളിലായി ആയിരത്തോളം ഏക്കര്‍ വരുന്ന കൃഷിയിടത്തെ നെല്‍കര്‍ഷകരാണ് ഇതു മൂലം ദുരിതത്തിലായത്. ഒരു മാസത്തില്‍ താഴെ മൂപ്പുള്ള നെല്‍ച്ചെടികളിലാണ് പഴമക്കാര്‍ കരിഞ്ചെറ്റപുഴു എന്നു വിളിച്ചിരുന്ന പട്ടാളപ്പുഴുവിന്റെ ആക്രമണം. ആലപ്പാട് പടവിന്റെ ഭൂരിപക്ഷം പ്രദേശത്തും പുഴു എത്തിക്കഴിഞ്ഞു. സമീപ പടവായ പുള്ളിലും പുഴു നിറഞ്ഞ സ്ഥിതിയിലാണ്. ഇവ അതിവേഗം നെല്‍ച്ചെടികള്‍ തിന്നു തീര്‍ക്കുകയാണ്. ആലപ്പാട് പ്രദേശത്ത് നെല്‍ച്ചെടികള്‍ വ്യാപകമായി നശിപ്പിച്ചു കഴിഞ്ഞു. കര്‍ഷകര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാന്തതിവ് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് വിദഗ്ധരും ജില്ലാ കൃഷി ഓഫീസറും എത്തി പടവില്‍ പരിശോധന നടത്തിയിരുന്നു.

ചിക്കിംങിന്റെ യുഎഇ യിലെ ഇരുപതാമത് ഷോറും ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു: ആഫ്രിക്കന്‍ വിപണിയിലേക്ക്!ചിക്കിംങിന്റെ യുഎഇ യിലെ ഇരുപതാമത് ഷോറും ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു: ആഫ്രിക്കന്‍ വിപണിയിലേക്ക്!

പട്ടാളപ്പുഴു ആക്രമണം തടയാനായി കോറോജന്‍ 3 മില്ലി 10 ലിറ്റര്‍ സ്‌പ്രേ ചെയ്യാന്‍ നിര്‍ദേശം നല്‍കി. പാടശേഖര വരമ്പുകളില്‍ ക്യൂനാല്‍ഫോസ് ഒരു മില്ലി ലിറ്റര്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചു. പുഴുവിനെ അകറ്റുന്നതിനുള്ള കൊറാജന്‍ തളിക്കല്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. കൊറോജന്‍ പുഴുക്കളെ ഇല്ലായ്മ ചെയ്യുകയും അതേ സമയം തവള , എട്ടുകാലി തുടങ്ങിയ ജീവജാലങ്ങള്‍ക്ക് ഭീഷണി ഉണ്ടാക്കാത്തതുമാണ്.

paddyfield-

രണ്ടു ദിവസം കൊണ്ട് ആലപ്പാട് പടവ് മുഴുവന്‍ മരുന്നു തളിച്ച് പട്ടാളപ്പുഴുവിനെ മുഴുവന്‍ തുരത്താനുള്ള കഠിനശ്രമത്തിലാണ് കര്‍ഷകരെന്ന് തൃശൂര്‍ ജില്ലാ കോള്‍ കര്‍ഷക സംഘം പ്രസിഡന്റ് കെ.കെ. രാജേന്ദ്രബാബു പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സഹായമുണ്ടാകണമെന്ന് ആലപ്പാട്, പുള്ള് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ വി.എസ. കുമാരന്‍ പറഞ്ഞുരണ്ടു ദിവസത്തെ മരുന്നു തളിക്ക് വലിയ ചെലവു വരുമെങ്കിലും അതിന്റെ ചെലവ് കൃഷിവകുപ്പ് വഹിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. ബാങ്ക് പ്രസിഡന്റ് കെ.വി. ഹരിലാല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷജിത സുനില്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷീലവിജയകുമാര്‍, കോള്‍പടവ് കണ്‍വീനര്‍ കെ.കെ. ബാബു, സെക്രട്ടറി കെ.എഫ്. ജിജോ തുടങ്ങി നിരവധിപേര്‍ പടവ് സന്ദര്‍ശിച്ചു.

English summary
insects attack in paddy flields
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X