തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലൈഫ് മിഷന്‍: ജില്ലയിലെ 17423 വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, പോളിസികള്‍ കൈമാറി!!

Google Oneindia Malayalam News

തൃശൂര്‍: ലൈഫ് മിഷനില്‍ ജില്ലയില്‍ നിര്‍മിച്ച 17423 വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ പോളിസികള്‍ കൈമാറി. ഓരോ വീടിനും 4 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്‍ഷുറന്‍സുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ മൂന്നുവര്‍ഷത്തേക്കുള്ള പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. സംസ്ഥാനതല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.

1

സഞ്ചാരികളുടെ പറുദീസ, കാണാം സ്പിതി വാലിയിലെ ശൈത്യകാല ദൃശ്യങ്ങള്‍

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനായി. ലൈഫ് മിഷനില്‍ മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ നിര്‍മ്മിച്ച 17423 വീടുകക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലാഭ്യമാകുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുടുംബ സംഗമങ്ങള്‍ നടത്തി. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും കോര്‍പ്പറേഷനിലും നടത്തിയ സംഗമത്തില്‍ ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസികള്‍ കൈമാറി.

മൂന്നു വര്‍ഷത്തിനു ശേഷം ഗുണഭോക്താവിന് നേരിട്ട് ഇന്‍ഷുറന്‍സ് പുതുക്കാം. വര്‍ഷത്തില്‍ 127 രൂപയാണ് അടക്കേണ്ടത്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ ഗുണഭോക്താകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക് നിര്‍വഹിച്ചു.

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

കോര്‍പ്പറേഷന്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗുണഭോക്താവിനുള്ള കത്ത് കല്ലുംതാഴം ഡിവിഷനില്‍ നിന്നുള്ള ശശികലയ്ക്ക് മേയര്‍ കൈമാറി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എസ് ജയന്‍ അധ്യക്ഷനായി. കോര്‍പ്പറേഷന്‍ പരിധിയിലെ ഗുണഭോക്താക്കള്‍ക്കുള്ള കത്ത് അതാത് ഡിവിഷനുകളില്‍ ലഭ്യമാക്കും.

സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പും പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയും കോ-ഇന്‍ഷുറന്‍സ് വ്യവസ്ഥയില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ മൂന്ന് വര്‍ഷത്തെ ഇന്‍ഷുറന്‍സ് ഗഡുക്കളാണ് ലൈഫ് മിഷന്‍ മുഖേന അടയ്ക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഗുണഭോക്താവിന് പ്രീമിയം അടച്ച് ഇന്‍ഷുറന്‍സ് പുതുക്കാവുന്നതാണ്. പരമാവധി നാല് ലക്ഷം രൂപവരെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക.

Thrissur
English summary
insurance security to life mission built homes inaugrated by minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X