തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

12 മണിയായാല്‍ വച്ച് പിടിച്ചോ ഇരിങ്ങാലക്കുടയ്ക്ക്... 20 രൂപയ്ക്ക് വയറ് നിറയെ ഭക്ഷണം

  • By Desk
Google Oneindia Malayalam News

ഇരിങ്ങാലക്കുട: ജനകീയ ഹോട്ടല്‍ ഇനി ഇരിങ്ങാലക്കുടയിലും. നഗരസഭ ഓഫീസിന് സമീപമുള്ള കൗസ്തൂഭം കോപ്ലക്‌സിലാണ് ഹോട്ടല്‍. 20 രൂപയ്ക്ക് ഭക്ഷണം കിട്ടുമെന്നതാണ് ഹോട്ടലിന്റെ പ്രത്യേകത. ചോറ്, സാമ്പാറ്, തോരന്‍, അച്ചാര്‍ എന്നിവ ഉള്‍പ്പെടുന്ന സ്വാദിഷ്ടമായ ഭക്ഷണം. കുടുംബശ്രീയാണ് ഹോട്ടല്‍ നടത്തുന്നത്. ഉച്ചയ്ക്ക് 12 മണി മുതലാണ് ഭക്ഷണം ലഭിക്കുക. നേരത്തെ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് മല്‍സ്യവും മാംസവും ലഭിക്കും. വിലയ വില ഈടാക്കില്ല.

f

ഭക്ഷണത്തിനും മറ്റും പൊള്ളുന്ന വിലയുള്ള ഇക്കാലത്ത് ചുരുങ്ങിയ വിലയില്‍ ഭക്ഷണം ലഭിക്കുക എന്നത് വളരെ ഉപകാരപ്രദമാണ്. കഴിഞ്ഞദിവസമാണ് ജനകീയ ഹോട്ടലിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായത്. നഗരസഭാ അധ്യക്ഷ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. നേരത്തെ സര്‍ക്കാര്‍ ഗേള്‍സ് എല്‍പി സ്‌കൂളില്‍ സമൂഹ അടുക്കള പ്രവര്‍ത്തിച്ചിരുന്നു. ഇത് കഴിഞ്ഞദിവസം നിര്‍ത്തി. ഇതോടെയാണ് ജനകീയ ഹോട്ടല്‍ ആരംഭിക്കാന്‍ നഗരസഭ തീരുമാനിച്ചത്.

കൊറോണ കാലത്തെ പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ് സമൂഹ അടുക്കള സര്‍ക്കാര്‍ നടപ്പാക്കിയത്. ജില്ലയിലെ പലയിടങ്ങളിലും സമൂഹ അടുക്കള പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ജനകീയ ഹോട്ടല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം എന്ന പദ്ധതിക്ക് കീഴില്‍ വരുന്നതാണ്. കഴിഞ്ഞ ബജറ്റിലാണ് ഇതുസംബന്ധിച്ച നിര്‍ദേശമുണ്ടായത്. 25 രൂപയ്ക്ക് ഊണ്‍ ലഭിക്കുമെന്നായിരുന്നു ധനമന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞത്.

കുടുംശ്രീയുടെ ചുമതലയില്‍ 1000 ഭക്ഷണശാലകള്‍ തുടങ്ങുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കിടപ്പ് രോഗികള്‍ക്കും മറ്റു അവശരായവര്‍ക്കും നേരിട്ട് വീട്ടില്‍ ഭക്ഷണം എത്തിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ 20 രൂപയ്ക്കാണ് ഇരിങ്ങാലക്കുടയില്‍ ഭക്ഷണം ലഭിക്കുക എന്നത് എടുത്തുപറയേണ്ടതാണ്. മന്ത്രി പറഞ്ഞതിനേക്കാള്‍ അഞ്ച് രൂപ കുറവ്.

കൊറോണ 'മാന്ത്രിക മരുന്ന്' റെഡി; പൊതുവേദിയില്‍ കഴിച്ച് പ്രസിഡന്റ്, ഒട്ടേറെ രാജ്യങ്ങള്‍ ഓര്‍ഡര്‍ചെയ്തുകൊറോണ 'മാന്ത്രിക മരുന്ന്' റെഡി; പൊതുവേദിയില്‍ കഴിച്ച് പ്രസിഡന്റ്, ഒട്ടേറെ രാജ്യങ്ങള്‍ ഓര്‍ഡര്‍ചെയ്തു

Thrissur
English summary
Irinjalakkuda Municipality opens kudumbashree Hotel: Meals for 20 rupee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X