ആനക്കൊമ്പില്‍ പിടിച്ചുള്ള ഫോട്ടോ പോസ്; ബി ഗോപാലകൃഷ്ണനെതിരെ വനം വകുപ്പിന് പരാതി
തൃശൂര്‍: ആനയുടെ കൊമ്പില്‍ പിടിച്ച് നില്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. പീപ്പിള്‍ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് നാട്ടാന സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്.
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ നാലാം ദിവസം നടന്ന എഴുന്നള്ളിപ്പിനിടെയാണ് ബി ഗോപാലകൃഷ്ണന് ആനകളെ കാണാനെത്തിയത്. ക്ഷേത്ര പരിസരത്ത് നടത്തിയ ചടങ്ങില്‍ ഗോപാലകൃഷ്ണന് പൂമാല ചാര്‍ത്തി. തുടര്‍ന്നാണ് ആനയുടെ കൊമ്പില്‍ പിടിച്ച് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ദൃശ്യങ്ങള്‍ ഗോപാലകൃഷ്ണന് ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവച്ചിരുന്നു.
അഭിഭാഷകനും പ്രമുഖ പാര്‍ട്ടിയുടെ നേതാവുമായ ബി ഗോപാലകൃഷ്ണന്റെ ഈ പ്രവൃത്തി കൂടുതല്‍ ആളുകളെ ഇതേ രീതിയില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്നതാണെന്നും നാട്ടാന പരിപാലന ചട്ടവും മറ്റ് മൃഗ സംരക്ഷണ നിയമങ്ങള്‍ പ്രകാരവും കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടി എത്തി, കേരളം പിടിക്കും... മൂന്ന് സര്‍വ്വെ ഫലങ്ങള്‍, രാഹുല്‍ ഗാന്ധിയുടെ രഹസ്യനീക്കം
തോമസ് മാഷെ തഴഞ്ഞ് ഹൈക്കമാന്‍ഡും; പഴയ വിശ്വസ്തനോട് കരുണയില്ല, വഴങ്ങേണ്ടെന്ന് നിര്‍ദ്ദേശം