മലപ്പുറം ഫിനാൻസ് ഹാസ്യ സാമ്രാട്ട് പുരസ്കാരം ജഗതിക്ക്: സാലുമരാട തിമ്മക്കക്കും പുരസ്കാരം!
തൃശ്ശൂര്‍: ഈ വര്‍ഷത്തെ മണപ്പുറം ഫിനാന്‍സിന്റെ വിസി പത്മനാഭന്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. കലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌ക്കാരം മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഏറ്റുവാങ്ങി. പൊതുഭരണ രംഗത്തെ മികവിനുള്ള പുരസ്‌കാരം ടികെഎ നായര്‍ സ്വീകരിച്ചു.

ആഗോള ശ്രദ്ധനേടിയ പരിസ്ഥിതി പ്രവര്‍ത്തക കര്‍ണാടകയില്‍ നിന്നുള്ള സാലുമരാട തിമ്മക്ക പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡും മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കൂര്യന്‍ പൊതുപ്രവര്‍ത്തന രംഗത്തെ മികവിനും ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എംഡിയും സിഇഒയുമായ റൊമേഷ് സോബ്ടി സാമൂഹിക വികസനം സാധ്യമാക്കു വ്യവസായ രംഗത്തെ മികവിനുള്ള പുരസ്‌കാരവും സ്വീകരിച്ചു.

പുരസ്‌ക്കാര ജേതാക്കളില്‍ ഒരാളും മുതിര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ ടികെഎ നായര്‍ വി സി പത്മനാഭന്‍ സ്മാരക പ്രഭാഷണം നടത്തി. ഭരണനിര്‍വഹണത്തില്‍ സിവില്‍ സര്‍വീസ് എ വിഷയത്തിലായിരുന്നു പ്രഭാഷണം. ലുലു കവെന്‍ഷന്‍ സെന്ററില്‍ നട വി സി പത്മനാഭന്‍ അവാര്‍ഡ് ദാന ചടങ്ങില്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ ജസ്റ്റിസ് ആന്റണി ഡൊമിനിക് മുഖ്യാതിഥി ആയിരുന്നു. മണപ്പുറം ഗ്രൂപ്പ് എം ഡി വി പി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. മണപ്പുറം ഗ്രൂപ്പ് സ്ഥാപകന്‍ വി സി പന്മനാഭന്റെ സ്മരണയ്ക്കായി 2010 മുതല്‍ നല്‍കിവരു പുരസ്‌ക്കാരമാണിത്.












Click it and Unblock the Notifications