Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്കറില്‍ വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്തു; തൃശൂരില്‍ ബ്രാഞ്ച് മാനേജര്‍ അറസ്റ്റില്‍

തൃശൂര്‍: ധനകാര്യ സ്ഥാപനത്തിന്റെ ലോക്കറില്‍ സൂക്ഷിക്കാനായി ഏല്‍പ്പിച്ചതും പണയം വെച്ചതുമായ സ്വര്‍ണാഭരണങ്ങള്‍, ഉപഭോക്താക്കള്‍ അറിയാതെ തിരിമറി ചെയ്ത കേസില്‍ ബ്രാഞ്ച് മാനേജര്‍ പിടിയിലായി. മണലിത്തറ കുനിയത്ത് പറമ്പില്‍ രാഖി (33)യെയാണ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എ.എ. തങ്കച്ചന്‍ അറസ്റ്റുചെയ്തത്.

ധനകാര്യ സ്ഥാപനത്തിന്റെ പുന്നംപറമ്പ് ബ്രാഞ്ചിലെ ബ്രാഞ്ച് മാനേജരായിരിക്കെ ഉപഭോക്താക്കള്‍ പണയം വെച്ചതും, ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നതുമായ സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്യുകയും, ഉപഭോക്താക്കള്‍ തിരികെ വാങ്ങാന്‍ വരുമ്പോള്‍ വിവിധ കാര്യങ്ങള്‍ പറഞ്ഞ് മടക്കിയയക്കുകയുമാണ് ഇവര്‍ ചെയ്തുവന്നിരുന്നത്. സ്ഥാപനത്തിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ 14,47000/ രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ സ്വന്തം പേരിലും മറ്റുള്ളവരുടെ പേരിലും കൂടുതല്‍ രൂപക്ക് പണയം വച്ച് പണം തട്ടിയെടുത്തതായി കണ്ടെത്തി.
അന്വേഷണ സംഘത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മിനി പി.എഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവ്, സന്ധ്യാ ദേവി എന്നിവരും ഉണ്ടായിരുന്നു.

thrissur

വൻ ലഹരി വേട്ട - നീണ്ടകര പരിമണത്ത് നിന്നും ഗഞ്ചാവുമായി 4 പേർ പിടിയിൽ.

കൊല്ലം: ലഹരി മരുന്നായ 24.100 കി.ഗ്രാം ഗഞ്ചാവുമായി വന്ന KL 01 BD 5829 നമ്പർ ഇന്നോവ കാർ ഉൾപ്പെടെ 4 പേർ പോലീസ് പിടിയിലായി. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ പറയത്തുകോണം പടിഞ്ഞാറ്റുവിള പുത്തൻ വീട്ടിൽ അശോകൻ മകൻ വിഷ്ണു (27) കൊല്ലം ജില്ലയിൽ തൃക്കരുവാ വില്ലേജിൽ സികെപി ജംഗ്ഷനു സമീപം സരിതാ ഭവനിൽ സാബു മകൻ അഭയ് സാബു, തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ പറയത്തുകോണം പടിഞ്ഞാറ്റുവിള പുത്തൻ വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ സൂര്യ (25), കൊല്ലം ജില്ലയിൽ കടപ്പാക്കട ശാസ്ത്രീ നഗർ ഇടയിലഴികം പുരയിടം രാധാകൃഷ്ണൻ മകൻ ഉണ്ണികൃഷ്ണൻ (29) എന്നിവരാണ് പോലീസ് പിടിയിലായത്.

കൊല്ലം തിരുവനന്തപുരം ജില്ലകളിലെ സ്‌കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണത്തിനായി കൊണ്ടുവരുന്നതായി സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. രണ്ടു വയസുള്ള കുട്ടിയും മാതാപിതാക്കളും മറ്റ് രണ്ട് പേരും അടങ്ങിയ സംഘമാണ് പോലീസ് പിടിയിലായത്. പോലീസ് പിടിയിൽപ്പെടാതിരിക്കാൻ കൊച്ചുകുട്ടിയെ മറയാക്കി ലഹരി വിപണനം നടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.

കൊല്ലം തിരുവനന്തപുരം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണിവർ. പ്രതികൾ സഞ്ചരിച്ചിരുന്ന KL 01 BD 5829 നമ്പർ ഇന്നോവ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ വാഹനത്തിൽ പല അറകളിലായി പാക്കറ്റുകളാക്കി ഗഞ്ചാവ് ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ സ്‌കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്നതായി പറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ ജിഡി വിജയകുമാറിന്റെ നേതൃത്വത്തിൽ കണ്ണനല്ലൂർ ഇൻസ്‌പെക്ടർ യു.പി. വിപിൻകുമാർ, ചവറ ഇൻസ്‌പെക്ടർ നിസ്സാമുദീൻ, ചവറ എസ്‌ഐ അജയകുമാർ, ഡാൻസാഫ് ടീം എസ്‌ഐ ജയകുമാർ, പ്രശാന്ത്, ഷറഫുദീൻ, എഎസ്‌ഐ ബൈജു പി ജെറോം, എസ് സിപിഒ മാരായ സജു, സീനു, മനു, രിബു, രതീഷ്, ലിനുലാലൻ, സനൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അതിസാഹസികമായി പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+