ലോക്സഭാ തിരഞ്ഞെടുപ്പ്: ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ സിപിഎം പരിഗണനയില്‍, നീക്കം പുതിയ ആളെയിറക്കാന്‍!
തൃശൂര്‍: ആലത്തൂരില്‍ ഇക്കുറി ജയിച്ചില്ലെങ്കില്‍ ഇനി ബാലികേറാമലയായി മാറുമെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിനെ പാര്‍ട്ടി സമീപിക്കുന്നത് ജീവന്മരണ പോരാട്ടം എന്ന നിലയിലാണ്. അതോടെ മത്സരത്തിനു തീ പാറുമെന്നുറപ്പ്.
കണക്കുകളുടെ പിന്‍ബലത്തിലാണ് കോണ്‍ഗ്രസ് പ്രതീക്ഷാവഴി തുറക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പില്‍ 37,000 ല്‍ പരം വോട്ടുകളുടെ ലീഡിലാണ് ഇടതുപക്ഷത്തെ പികെ ബിജു ജയിച്ചു കയറിയത്. ഇക്കുറി സിപിഎം വിരുദ്ധവോട്ടുകള്‍ ഏകീകരിച്ചാല്‍ ജയം കൈപ്പിടിയിലൊതുക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ ഗുണകരമാകുമെന്നും അവര്‍ വിലയിരുത്തുന്നു. 2009 ലെ തെരഞ്ഞെടുപ്പില്‍ പികെ ബിജു ജയിച്ചത് 20,960 വോട്ടുകളുടെ ലീഡിലാണ്. അതേസമയം സിപിഎമ്മിന്റെ പ്രസ്റ്റീജ് സീറ്റുകളിലൊന്നാണ് ആലത്തൂര്‍. എ പ്ലസ് ഗ്രേഡു നല്‍കിയ ഇവിടെ സ്ഥാനാര്‍ഥിത്വത്തില്‍ പുതിയ ആളെ അവതരിപ്പിക്കാനാണ് സിപിഎം. ആലോചന. താഴേത്തട്ടില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇടതുപക്ഷം നില്‍ക്കുന്നത്.

മണ്ഡലത്തിലെ ആധിപത്യം നിലനിര്‍ത്താന്‍ മുന്‍ തൃശൂര്‍ ജില്ലാസെക്രട്ടറി കൂടിയായ കെ രാധാകൃഷ്ണനാണ് സിപിഎമ്മിന്റെ പരിഗണനയില്‍. വിവാദരഹിതനും ജനപ്രിയനുമായ രാധാകൃഷ്ണന്‍ കേന്ദ്രകമ്മിറ്റി അംഗം കൂടിയാണ്. തുടര്‍ച്ചയായി മത്സരിച്ച ബിജുവിന് വീണ്ടും അവസരം നല്‍കാനിടയില്ല. കോണ്‍ഗ്രസില്‍ മുന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഷീബയ്ക്ക് സാധ്യതയുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി സുനില്‍ ലാലൂര്‍, എന്‍കെ. സുധീര്‍ എന്നിവരുടെ പേരുകളും സജീവമാണ്. യൂത്ത് കോണ്‍ഗ്രസിനു സീറ്റു നല്‍കണമെന്ന വാദം ശക്തമാണ്.
ചേലക്കര, കുന്ദംകുളം, വടക്കാഞ്ചേരി, തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ എന്നീ അസംബ്ലി മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് ആലത്തൂര്‍ ലോക്‌സഭാ (സംവരണം) മണ്ഡലം. 2014 ലെ തെരഞ്ഞെടുപ്പില്‍ പി കെ ബിജു കോണ്‍ഗ്രസിലെ കെഎ ഷീബയെ 37,312 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്. ബിജെപിയുടെ ഷാജുമോന്‍ വട്ടേക്കാട് 87,000 ല്‍ പരം വോട്ടുകള്‍ നേടിയിരുന്നു. നോട്ട 21,417 വോട്ടുനേടിയിരുന്നു.












Click it and Unblock the Notifications