ബ്രാഞ്ച് സെക്രട്ടറി കൊല്ലപ്പെട്ടത് സിപിഎം ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടർന്നെന്ന് കെ സുരേന്ദ്രൻ
തൃശൂര്‍: തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രംഗത്ത്. പുതുശ്ശേരിയില്‍ സി. പി. എം ബ്രാഞ്ച് സെക്രട്ടറി കൊലചെയ്യപ്പെട്ടത് സി. പി. എമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടര്‍ന്നാണെന്ന് വ്യക്തമാണെന്ന് കെ സുരേന്ദ്രന് വ്യക്താമാക്കി. കൊലയാളികളിലൊരാള്‍ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകനാണെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം..

കുടിപ്പകയെത്തുടര്‍ന്ന്
തൃശ്ശൂര്‍ കുന്ദംകുളത്ത് പുതുശ്ശേരിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊലചെയ്യപ്പെട്ടത് സിപിഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടര്‍ന്നാണെന്ന് വ്യക്തം. കൊലയാളികളിലൊരാള്‍ അറിയപ്പെടുന്ന സിപിഎം. പ്രവര്ത്തകന്. അര്‍ദ്ധരാത്രിയില്‍ സ്വന്തം വീടിന് ഏഴുകിലോമീറ്റര്‍ അകലെയാണ് കൊല നടന്നത്.

വസ്തുത മറച്ചുവയ്ക്കുന്നു
വസ്തുത മറച്ചുവെക്കാനാണ് സിപിഎം സെക്രട്ടറി കോടിയേരിയും മന്ത്രി മൊയ്തീനും കുറ്റം സംഘപരിവാറിന്റെ തലയില്‍ കെട്ടിവെക്കുന്നത്. കുറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിക്കാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടത്. ഈ വിഷയത്തില്‍ കള്ളപ്രചാരണം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കും.

നിഷ്ഠൂരമായി കൊലപാതകം
അതേസമയം, കൊലയ്ക്ക് പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെന്നാണ് സിപിഎം ആരോപിക്കുന്നത്. സംഭവത്തില്‍ മന്ത്രി എസി മൊയ്തീന്റെ പ്രതികരണം ഇങ്ങനെ. എന്റെ നിയോജകമണ്ഡലം കൂടിയായ കുന്നംകുളത്തെ സിപിഐ എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപിനെ (26) ആര് എസ് എസ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയിരിക്കുന്നു.

ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന സഖാവ്
കൂടെയുള്ള മൂന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്കും ആക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. സഹോദരങ്ങളില്ലാത്ത സനൂപിന്റെ മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. പുതുശ്ശേരി പ്രദേശത്ത് കക്ഷിരാഷ്ട്രീയതിനതീതമായി എപ്പോഴും ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന സഖാവാണ്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും, കൂട്ടിരുപ്പുകാര്‍ക്കും ഭക്ഷണം നല്‍കാനുള്ള പ്രവര്‍ത്തനത്തിലായിരുന്നു സനൂപ് ഇന്നലെയും.

നാല് സിപിഎം പ്രവര്‍ത്തകര്‍
രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂര്ച്ചയാല് ഇല്ലാതാക്കാമെന്ന ആര്‍എസ്എസ് /ബി ജെ പി - കോണ്‍ഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തില്‍ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ സനൂപടക്കം നാല് സിപിഐ എം പ്രവര്‍ത്തകരാണ് ഇക്കൂട്ടരുടെ കൊലക്കത്തിക്ക് ഇരയായത്.

കൊലക്കത്തി താഴെവെക്കണം
നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ആര് എസ് എസ്/ബി ജെ പി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തി താഴെവെക്കാന്‍ തയ്യാറാവണം. രക്തസാക്ഷി സഖാവ് സനൂപിന് ആദരാഞ്ജലികള്‍. ലാല്‍സലാം.
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ












Click it and Unblock the Notifications