തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാമന്റെ പേരില്‍ ഭിന്നിപ്പിക്കുന്നവര്‍ പിന്തുടരുന്നത് മാരീചനെ: മന്ത്രി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മാനുഷിക ധര്‍മ്മത്തിന്റെ പ്രതീകമായ രാമനെ വെറുപ്പിന്റെയും വര്‍ഗീയതയുടെയും പ്രതിബിംബമാക്കാന്‍ ശ്രമിക്കുന്നവര്‍ രാമന്റെ പേരുപറഞ്ഞുകൊണ്ട് രാവണന്റെ ദുഷ്‌കര്‍മ്മം അനുഷ്ഠിക്കുന്നവരാണെന്നും ഇപ്പറയുന്നവര്‍ യാഥാര്‍ഥ്യത്തില്‍ പിന്തുടരുന്നത് രാമനെയല്ല, പകരം മാരീചനാണ് അവരുടെ വഴികാട്ടിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ രാമായണമാസാചരണ നാലമ്പല ദര്‍ശനത്തിന്റെ ഭാഗമായി ടൂറിസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പണികഴിപ്പിച്ച ഭക്തര്‍ക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമായണം അമര്‍ചിത്രകഥയില്‍ മാത്രം വായിച്ചവരാണ് വിവാദമുണ്ടാക്കുന്നവരില്‍ പലരുമെന്നും ഇതിനെ ചെറുക്കാന്‍ നമുക്ക് ശ്രമിക്കണമെങ്കില്‍ രാമായണം അതിന്റെ ത്യാഗ നിര്‍ഭരമായ അര്‍ത്ഥം മനസിലാക്കി പാരായണം ചെയ്യുക തന്നെ വേണമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ പ്രഫ. കെ.യു അരുണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മ്യഷിജു മുഖ്യാതിഥിയായിരുന്നു.

news

കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍,അംഗങ്ങളായ ഭരതന്‍ കണ്ടെങ്കാട്ടില്‍, എ.വി ഷൈന്‍, അഡ്വ. രാജേഷ് തമ്പാന്‍, കെ.കെ പ്രേമരാജന്‍, കെ.ജി സുരേഷ്, എന്‍.പി പരമേശ്വരന്‍ നമ്പൂതിരിപാട്,ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എ.എം സുമ എന്നിവര്‍ സംസാരിച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തെക്കുറിച്ചുള്ള മലയാളം, ഇംഗ്ലീഷ്,ഹിന്ദി,തമിഴ് എന്നീ നാലുഭാഷകളിലുള്ള ദര്‍ശന വഴികാട്ടിയുടെ പതിപ്പ് തന്ത്രി പ്രതിനിധി എന്‍.പി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന് നല്‍കി കൊണ്ട് ദേവസ്വം മന്ത്രി പ്രകാശനം ചെയ്തു.

Thrissur
English summary
Kadakampalli surendran's speech in temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X