രാമായണം നല്‍കുന്നത് വിലയേറിയ സന്ദേശം: മന്ത്രി
തൃശൂര്‍: വ്യക്തിയെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഒരാള്‍ എങ്ങനെയായിരിക്കണമെന്ന വിലയേറിയ സന്ദേശമാണ് രാമായണം നമുക്ക് പകര്‍ന്നു നല്‍കുന്നതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന നാലമ്പല ക്ഷേത്ര തീര്‍ഥാടനം 'ദര്ശന് 2018'ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ നടത്തുന്ന നാലമ്പല തീര്‍ഥാടന സര്‍വീസിന്റേയും കെ.എസ്.ആര്.ടി.സിയുടെ പ്രത്യേക നാലമ്പല സര്‍വീസിന്റേയും ഫ്ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. ഗീത ഗോപി എം.എല്‍.എ., തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവന്, സ്പെഷല്‍ ദേവസ്വം കമ്മീഷണര്‍ ആര്.ഹരി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു മണി, ഡി.ടി.പി.സി.

എക്സിക്യൂട്ടിവ് ആന്‍ഡ് ഗവേണിങ് ബോഡി അംഗങ്ങളായ എം.ആര്. ഗോപാലകൃഷണന്, പി.എം. പ്രേംകുമാര്‍, വിജയകുമാര്‍, തൃപ്രയാര്‍ ദേവസ്വം മാനേജര്‍ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. തൃശൂരില്‍ നിന്നും രാവിലെ ആറിനാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡി.ടി.പി.സിയുടെ നാലമ്പല തീര്‍ഥാടന സര്‍വീസ് ആരംഭിക്കുക. ഒരാള്‍ക്ക് 600 രൂപ നിരക്കില്‍ 25 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനമാണ് ഒരുക്കിയിരിക്കുന്നത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications