തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാമായണം നല്‍കുന്നത് വിലയേറിയ സന്ദേശം: മന്ത്രി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വ്യക്തിയെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഒരാള്‍ എങ്ങനെയായിരിക്കണമെന്ന വിലയേറിയ സന്ദേശമാണ് രാമായണം നമുക്ക് പകര്‍ന്നു നല്‍കുന്നതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന നാലമ്പല ക്ഷേത്ര തീര്‍ഥാടനം 'ദര്‍ശന്‍ 2018'ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ നടത്തുന്ന നാലമ്പല തീര്‍ഥാടന സര്‍വീസിന്റേയും കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക നാലമ്പല സര്‍വീസിന്റേയും ഫ്‌ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. ഗീത ഗോപി എം.എല്‍.എ., തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവന്‍, സ്‌പെഷല്‍ ദേവസ്വം കമ്മീഷണര്‍ ആര്‍.ഹരി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു മണി, ഡി.ടി.പി.സി.

news

എക്‌സിക്യൂട്ടിവ് ആന്‍ഡ് ഗവേണിങ് ബോഡി അംഗങ്ങളായ എം.ആര്‍. ഗോപാലകൃഷണന്‍, പി.എം. പ്രേംകുമാര്‍, വിജയകുമാര്‍, തൃപ്രയാര്‍ ദേവസ്വം മാനേജര്‍ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. തൃശൂരില്‍ നിന്നും രാവിലെ ആറിനാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡി.ടി.പി.സിയുടെ നാലമ്പല തീര്‍ഥാടന സര്‍വീസ് ആരംഭിക്കുക. ഒരാള്‍ക്ക് 600 രൂപ നിരക്കില്‍ 25 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനമാണ് ഒരുക്കിയിരിക്കുന്നത്.

Thrissur
English summary
Kadakampally surendran about ramyana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X