തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദൈവജ്ഞനായി വൈദികന്‍ കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാടിനെ തെരഞ്ഞെടുത്തു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന അഷ്ടമംഗല പ്രശ്‌നത്തിലെ ദൈവജ്ഞനായി വൈദികന്‍ കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാടിനെ തെരഞ്ഞെടുത്തു. രാവിലെ ക്ഷേത്രത്തിനുള്ളില്‍ കൊടിമരത്തിന് സമീപമായിരുന്നു നറുക്കെടുപ്പ്. ക്ഷേത്രദര്‍ശനത്തിനെത്തിയ കൊടുങ്ങല്ലൂര്‍ ആറ്റശ്ശേരി അയനയെന്ന പെണ്‍കുട്ടിയാണ് നറുക്കെടുത്തത്. ഭക്തജന സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

guruvayoor

മേഴത്തൂര്‍ അച്യുതന്‍ നായര്‍, നല്ലൂര്‍ രാമകൃഷ്ണ പണിക്കര്‍, വട്ടോളി അരവിന്ദ പണിക്കര്‍ എന്നിവരായിരുന്നു നറുക്കെടുപ്പിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍. ദൈവജ്ഞനെ ക്ഷണിക്കുന്ന ചടങ്ങിനായി 26ന് ദേവസ്വം അധികൃതര്‍ കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാടിന്റെ ഗൃഹത്തിലെത്തും.

ഒരുവര്‍ഷം മുമ്പ് ക്ഷേത്രത്തിനുള്ളില്‍ ആനയിടഞ്ഞ് പാപ്പാനെ കുത്തിക്കൊന്ന വേളയില്‍ താംബൂല പ്രശ്‌നം നടത്തിയപ്പോള്‍ ദൈവകോപമുണ്ടെന്നും വിശദമായ അഷ്ടമംഗല പ്രശ്‌നം നടത്തണമെന്നും ദൈവജ്ഞര്‍ നിര്‍ദേശിച്ചിരുന്നു. അതേത്തുടര്‍ന്നാണ് അഷ്ടമംഗല പ്രശ്‌നം നടത്തുന്നതിനായി തീരുമാനമെടുത്തത്.

ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്,എ.വി. പ്രശാന്ത്, കെ.കെ. രാമചന്ദ്രന്‍,അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. ശങ്കുണ്ണിരാജ് എന്നിവര്‍ നറുക്കെടുപ്പില്‍ പങ്കെടുത്തു.

Thrissur
English summary
kaimuk raman as main priest in guruvayur temple ashtamangala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X