തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശാപമോക്ഷം കാത്ത് കല്ലൂര്‍ വില്ലേജ് ഓഫീസ്; മൂന്ന് പതിറ്റാണ്ടിലേറെ പഴക്കം, ശോചനീയാവസ്ഥയിലായ കെട്ടിടത്തില്‍ രേഖകള്‍ സൂക്ഷിക്കുന്നത് ചാക്കുകളില്‍!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് കാലം മാറുമ്പോഴും യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ശാപമോക്ഷം കാത്തിരിക്കുകയാണ് തൃക്കൂര്‍ പഞ്ചായത്തിലെ പുതുക്കാട് കല്ലൂര്‍ ഗ്രൂപ്പ് വില്ലേജ് ഓഫീസ്. തൃക്കൂര്‍ പഞ്ചായത്ത് പൂര്‍ണമായും നെന്മണിക്കര പഞ്ചായത്തിലെ ചില പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് കല്ലൂര്‍ ഗ്രൂപ്പ് വില്ലേജ് ഓഫീസ്.

<strong>മെട്രോ നിര്‍മ്മാണത്തിന്റെ മറവില്‍ എളംകുളത്ത് കായല്‍ നികത്തൽ; ആരോപണം നിഷേധിച്ച് മെട്രൊ</strong>മെട്രോ നിര്‍മ്മാണത്തിന്റെ മറവില്‍ എളംകുളത്ത് കായല്‍ നികത്തൽ; ആരോപണം നിഷേധിച്ച് മെട്രൊ

1986 ല്‍ പൊതുമരാമത്ത് വകുപ്പിന്റെ പള്ളിക്കുന്നിലുള്ള പുറമ്പോക്ക് ഭൂമിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായതോടെ കെട്ടിടം ശോചനീയാവസ്ഥയുടെ നെറുകയില്‍ എത്തിനില്‍ക്കുകയാണ്. കെട്ടിടം ചോര്‍ന്നൊലിച്ചു തുടങ്ങിയതോടെ അഞ്ച് വര്‍ഷം മുന്‍പ് ഷീറ്റ് മേഞ്ഞ് ചോര്‍ച്ചക്ക് തടയിട്ടതാണ് ഈ കാലയളവിനിടെ നടന്ന ഏക മാറ്റം.

Kallur village office

വനിതകളടക്കം ഏഴ് ജീവനക്കാരാണ് ഓഫീസിലുള്ളത്. കുടിവെള്ളമില്ലാതെ പൊറുതിമുട്ടുകയാണ് ഈ ജീവനക്കാര്‍.വെള്ളം സംഭരിക്കുന്നതിനായി കെട്ടിടത്തില്‍ ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുടിവെള്ള കണക്ഷന്‍ ഇതുവരെ ലഭിച്ചിട്ടില്ല. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാതെ ദുരിതമനുഭവിക്കുകയാണ് ഉദ്യോഗസ്ഥര്‍. സമീപത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള കണക്ഷനില്‍ നിന്ന് വെള്ളം ലഭിക്കുന്നതിനായി നല്‍കിയ അപേക്ഷകള്‍ക്ക് വര്‍ഷങ്ങളുടെ കാലപ്പഴക്കമുണ്ട്.

കാലമേറെ കഴിഞ്ഞിട്ടും കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികള്‍ പാതിവഴിയില്‍ കിടക്കുകയാണ്. മാറി മാറി വരുന്ന വില്ലേജ് ഓഫീസര്‍മാര്‍ സ്വന്തം കൈയ്യില്‍ നിന്ന് പണം കൊടുത്താണ് വെള്ളം വാങ്ങി ടാങ്ക് നിറക്കുന്നത്. പഞ്ചായത്തിന്റെ കിഴക്കന്‍ മലയോര മേഖലയുള്‍പ്പടെയുള്ളവരുടെ ഭൂരേഖകള്‍ സൂക്ഷിക്കുന്നത് ചാക്കുകളിലാണ്.സുരക്ഷിതമായി രേഖകള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്തതാണ് പ്രശ്‌നത്തിന് കാരണം.

ഒരു വര്‍ഷം മുന്‍പ് സൗഹൃദ യുവസംഗമം പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് നല്‍കിയ ഫര്‍ണീച്ചറുകളിലാണ് ഇപ്പോള്‍ ഫയലുകള്‍ സൂക്ഷിക്കുന്നത്. സ്ഥലപരിമിതി മൂലം കൂടുതല്‍ ഫയലുകളും ചാക്കുകളിലാക്കിയാണ് സൂക്ഷിക്കുന്നത്. രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമാവുകയാണ് വില്ലേജ് ഓഫീസ്.മലമൂത്ര വിസര്‍ജനം നടത്തുന്നതിനും, ഒഴിഞ്ഞ മദ്യകുപ്പികള്‍ വലിച്ചെറിയുന്നതിനും ഓഫീസിന്റെ വരാന്തയാണ് ഇത്തരക്കാര്‍ ഉപയോഗിക്കുന്നത്.

ഇതിനെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗ്രൂപ്പ് വില്ലേജ് രണ്ടായി മാറ്റുന്നതിനായി ബ്ലോക്ക് പഞ്ചായത്തംഗം പ്രിബനന്‍ ചുണ്ടേല പറമ്പിലിന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി റവന്യുമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തിലെ ഏക വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സുഗമമായ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Thrissur
English summary
Kaloor Village office building is in a state of emergency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X