തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അതിജീവിച്ചത് രണ്ട് മഹാപ്രളയത്തെ: ചേനത്തുനാട്ടിലെ കാഞ്ഞാട്ടുമന ചരിത്രത്തിലേക്ക്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: രണ്ട് നൂറ്റാണ്ടിനോടടുക്കുന്ന കാഞ്ഞാട്ടുമന അതിജീവിച്ചത് രണ്ട് മഹാപ്രളയം. നൂറ്റിയെഴുപത്തിയഞ്ച് വര്‍ഷത്തെ പഴക്കമുള്ള ചാലക്കുടിക്കടുത്തുള്ള ചേനത്തുനാട്ടിലെ കാഞ്ഞാട്ടുമനയാണ് രണ്ട് മഹാപ്രളയത്തെ അതിജീവിച്ചത്. മനയുടെ ഇപ്പോഴത്തെ അവകാശിയായ വാസുദേവന്‍ നമ്പൂതിരി ഭാര്യ രാധ എന്നിവര്‍ക്ക് പുറമെ ബന്ധുവായ ഹരിനാരായണനും ഭാരയും രണ്ട് കുട്ടികളും ഇക്കഴിഞ്ഞ പ്രളയത്തില്‍ മനയുടെ തട്ടില്‍പുറത്താണ് അഭയം തേടിയത്.

<strong>ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ കൂട്ട ആത്മഹത്യ; മരിക്കാന്‍ തയ്യാറെടുത്ത് യുവതികള്‍!!</strong>ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ കൂട്ട ആത്മഹത്യ; മരിക്കാന്‍ തയ്യാറെടുത്ത് യുവതികള്‍!!

ഓഗസ്ത് 16മുതല്‍ 18വരെയുള്ള രാത്രിയും പകലും ഇവര്‍ ഇവിടെ തങ്ങി. 16ന് രാവിലെ 11ഓടെ വീട്ടുമുറ്റത്ത് വെള്ളം കയറി തുടങ്ങിയതോടെ ഇവര്‍ തട്ടിന്‍പുറത്ത് കയറിപറ്റി. കുറച്ച് സമയത്തിന് ശേഷം ഓട് പൊളിച്ച് പുറത്തേക്ക് നോക്കിയപ്പോള്‍ വീടിനകത്തേക്ക് വെള്ളം കയറുന്നത് കണ്ടു. മനക്ക് പുറകിലൂടെ കടന്ന് പോകുന്ന ചാലക്കുടിപുഴയില്‍ നിന്ന് മനയുടെ രണ്ട് വശത്തുംകൂടി വെള്ളം ഒഴുകിയെത്തി. വീടിനകത്ത് ആറടിയോളം ഉയരത്തില്‍ വെള്ളം കയറി. സമുദ്രം പോലെയായി വീടും പരിസരവും. നല്ല ഒഴുക്കോടെ വെള്ളം കലിതുള്ളിയെത്തി. പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് ഉറപ്പായതോടെ ഓട് നീക്കി രക്ഷപ്പെടാന്‍ മറ്റു മാര്‍ഗം തേടി.

manathrissur-1

ഇതിനിടെ ഇതുവഴി കടന്നുപോയ ഹെലികോപ്റ്ററുകളുടേയും വഞ്ചികളുടേയും ശ്രദ്ധ പിടിക്കാനും ശ്രമം നടത്തി. ഒച്ചവച്ചും വടിയില്‍ ചുറ്റിയ തുണികള്‍ ഉയര്‍ത്തി കാട്ടിയും നടത്തിയ ശ്രമങ്ങളൊന്നും ഫലംകണ്ടില്ല. വീടിനകത്ത് വെള്ളം കയറി തുടങ്ങയപ്പോള്‍ തന്നെ ടി.വി, കമ്പ്യൂട്ടര്‍, മറ്റു പ്രധാനപ്പെട്ട രേഖകള്‍ എന്നിവ വീട്ടുകാര്‍ തട്ടിന്‍പുറത്തേക്ക് കയറ്റി.

പൂജയ്ക്കായി തട്ടിന്‍പുറത്ത് കരുതിയ കദളിപഴം ഭക്ഷണമാക്കി. ഇതിനിടെ അടുക്കളയിലെ അലമാരിയില്‍ ബിസ്‌ക്കറ്റ് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ബക്കറ്റ് വെള്ളത്തില്‍ ഉയര്‍ന്നുവന്നു. ഇത് കോലുകൊണ്ട് തോണ്ടിയെടുത്തു. പകല്‍ പോലും കനത്ത ഇരുട്ടായതിനാല്‍ തട്ടിന്‍പുറത്ത് നിലവിളക്ക് കത്തിച്ചുവെച്ചു. 18ന് വെള്ളം ഇറങ്ങിപോയതോടെയാണ് ഇവര്‍ പുറത്തിറങ്ങിയത്.

manathrissur1

1924ലെ പ്രളയത്തില്‍ മനയിലെ സ്ത്രീകള്‍ അഭയം തേടിയും ഈ തട്ടിന്‍പുറത്തായിരുന്നു. വാസുദേവന്‍ നമ്പൂതിരിയുടെ മുതുമുത്തച്ഛന്റെ ചെറുപ്പകാലത്താണ് മന നിര്‍മ്മിച്ചതത്രെ. ഓലമേഞ്ഞിരുന്ന മന 1064ല്‍ ഓടിട്ട് നവീകരിച്ചു. കോനൂര്‍-കോട്ടമുറി ഭാഗത്തായിരുന്നു പണ്ട് കാഞ്ഞാട്ടുമനയുടെ ആസ്ഥാനം. ടിപ്പുവിന്റെ ആക്രമണത്തില്‍ മന നാമവശേഷമായി. തുടര്‍ന്നാണ് ഇവര്‍ ചാലക്കുടിയിലെത്തുന്നത്. കൊച്ചിരാജാവിന്റേയും കോടശ്ശേരി കര്‍ത്താക്കളുടേയും സഹായത്തിലാണ് മുതുമുത്തച്ഛന്‍മാരുടെ കാലത്ത് ചേനത്തുനാട്ടില്‍ നാലര ഏക്കര്‍ സ്ഥലത്ത് മന നിര്‍മ്മിച്ചത്.

1924ലെ പ്രളയത്തേക്കാള്‍ ഒരു പടി കൂടി ഉയരത്തിലാണ് ഇത്തവണ വെള്ളം കയറിയിരിക്കുന്നതെന്ന് ഇവിടത്തെ രേഖകള്‍ തെളിയിക്കുന്നു. വെള്ളം ഇപ്പോള്‍ പൂര്‍ണ്ണമായും ഇറങ്ങി കഴിഞ്ഞു. വീടിനകത്തും പുറത്തും ചെളി നിറഞ്ഞതൊഴിച്ചാല്‍ മനക്ക് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. രണ്ട് മഹാപ്രളയങ്ങളേയും അതിജീവിച്ച കാഞ്ഞാട്ടുമന ചരിത്രത്തിന്റെ ഭാഗമാവുകയാണ്.

Thrissur
English summary
kanjanttumana marked in history after two floods.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X