തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ക്കടകത്തിലെ രാമായണമാസാചരണത്തിന് ക്ഷേത്രങ്ങളും ഗൃഹങ്ങളും ഒരുങ്ങി

Google Oneindia Malayalam News

തൃശൂര്‍: കര്‍ക്കടകത്തിലെ രാമായണമാസാചരണത്തിന് ക്ഷേത്രങ്ങളും ഗൃഹങ്ങളും ഒരുങ്ങി. ക്ഷേത്രങ്ങളില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ആനയൂട്ട്, രാമായണപാരായണം, പ്രഭാഷണം എന്നിവ നടക്കും. വീടുകളില്‍ പ്രായമായവര്‍ രാമായണം പാരായണം ചെയ്യും. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ രാമകഥകള്‍ ഭക്തിയോടെ ശ്രവിക്കും.

പൂങ്കുന്നം ശ്രീ സീതാരാമ സ്വാമി ക്ഷേത്രത്തില്‍ രാമായണ മാസം വിപുലമായ പരിപാടികളോടെ 17 മുതല്‍ ആചരിക്കും. ലക്ഷ്മണനും ഹനുമാനും പ്രത്യേകം ശ്രീകോവിലുകളുള്ള ക്ഷേത്രത്തില്‍ കര്‍ക്കടക മാസത്തില്‍ എല്ലാ ദിവസവും രാവിലെയും വൈകിട്ടും സ്വര്‍ണരഥം ദര്‍ശിക്കുവാന്‍ ഭക്തര്‍ക്ക് അവസരമുണ്ടായിരിക്കും. 22 മുതല്‍ മുന്നു ദിവസം നീണ്ടുനില്‍ക്കുന്ന പവിത്രോത്സവത്തിന് ക്ഷേത്രം തന്ത്രി മധുരൈ ഗോവിന്ദരാജ ഭട്ടാചാര്യന്‍ നേതൃത്വം നല്‍കും.

ramayana

വടക്കാഞ്ചേരി ടൗണിലെ കരുമരക്കാട് ശിവ - വിഷ്ണു ക്ഷേത്രത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സൗജന്യമായി പ്രസാദം വിതരണം ചെയ്യും.

അകമല ധര്‍മ്മശാസ്താക്ഷേത്രത്തില്‍ രാമായണമാസാചരണം വിപുലമായി ആചരിക്കും. കര്‍ക്കടകം അവസാനമാണ് ഇവിടെ മഹാഗണപതിഹോമം. ഊത്രാളിക്കാവ് ക്ഷേത്രം, ടൗണ്‍ മാരിയമ്മന്‍ കോവില്‍, മച്ചാട് തിരുവാണിക്കാവ് ക്ഷേത്രം, പനങ്ങാട്ടുകര കാര്‍ത്ത്യായനിക്ഷേത്രം, നെല്ലുവായ് ധന്വന്തിരിക്ഷേത്രം, കടങ്ങോട് ശ്രീരാമക്ഷേത്രം, ചെറുതുരുത്തി പാങ്ങാവ് ശിവക്ഷേത്രം തുടങ്ങി മേഖലയിലെ മിക്ക ക്ഷേത്രങ്ങളിലും രാമായണമാസം ആചരിക്കും.

ചാവക്കാട് വിശ്വനാഥക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് 17ന് തുടക്കമാവും. 17 മുതല്‍ ഓഗസ്റ്റ് 16 വരെ ക്ഷേത്രത്തില്‍ ഗണപതി ഹോമം, മഹാഗണപതി ഹോമം, ഭഗവത് സേവ, നവഗ്രഹ പൂജ എന്നിവ ഉണ്ടാവും. വൈകിട്ട് ദീപാരാധനവരെ ക്ഷേത്ര മാതൃസമിതിയുടെ ഭജന, പ്രഭാതത്തില്‍ രാമായണ പാരായണവും ഉണ്ടാവും.കര്‍ക്കടക അമാവാസിയുടെ ഭാഗമായുള്ള പിതൃബലി ഓഗസ്റ്റ് 11-ന് പുലര്‍ച്ചെ 3.30 മുതല്‍ രാവിലെ എട്ടുവരെ ക്ഷേത്രം മേല്‍ശാന്തിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. രാമായണ മാസാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 16-ന് ഉദയം മുതല്‍ അസ്തമയംവരെ നാമജപം ഉണ്ടാവും. ജൂലൈ 17 മുതല്‍ 23 വരെ രാവിലെ 9.30-ന് ഔഷധക്കഞ്ഞി വിതരണം ഉണ്ടാവും.

അയിനിപ്പുള്ളി സുബ്രഹ്മണ്യ ശാസ്താമംഗല ക്ഷേത്രത്തില്‍ 17 മുതല്‍ ഓഗസ്റ്റ് 16 വരെ പുലര്‍ച്ചെ അഞ്ചിന് ഗണപതിഹവനവും ഏഴിന് രാമായണ പാരായണവും നടക്കും. വൈകിട്ട് 5.30-ന് ഭഗവത് സേവ നടക്കും. ജൂലൈ 23-ന് ക്ഷേത്രം തന്ത്രി ദൊഡ്ഡുമഠത്തില്‍ ബാലചന്ദ്രന്‍ എമ്പ്രാന്തിരിയുടെയും ക്ഷേത്രം മേല്‍ശാന്തി അഭിലാഷ് ശര്‍മ്മയുടെയും മുഖ്യകാര്‍മികത്വത്തില്‍ പുലര്‍ച്ചെ അഞ്ചിന് 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹവനം ഉണ്ടാവും.

തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെമുതല്‍ ഓഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളില്‍ നിത്യേന അന്നദാനം നടക്കും. ക്ഷേത്രത്തില്‍ നിത്യേന രാവിലെ നടതുറക്കല്‍ അഭിഷേകം, ഉച്ചപൂജ, ശീവേലി, നവകം, പന്തീരടിപൂജ, ഉച്ചപൂജ എന്നിവയ്ക്ക് ശേഷം 11 മണിക്ക് പ്രസാദ ഊട്ട് അരങ്ങേറും. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യവും സുരക്ഷയുടെ ഭാഗമായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അവില്‍ നിവേദ്യം

,വടമാല ചാര്‍ത്തല്‍, പാല്‍പ്പായസം എന്നിവ ഭക്തര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനാവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ഓഫീസര്‍ സുനില്‍ കര്‍ത്ത അറിയിച്ചു. തിരുവില്വാമല ആനപ്രേമിസംഘത്തിന്റെ നേതൃത്വത്തില്‍ തിരുവില്വാമല പറക്കോട്ടുകാവ് ഭഗവതിക്ഷേത്രത്തില്‍ ജൂലൈ 22 ഞായറാഴ്ച ആനയൂട്ട് നടക്കും. രാവിലെ പ്രത്യക്ഷമഹാഗണപതി ഹോമം തുടര്‍ന്ന് ഗജപൂജ എന്നിവയും അരങ്ങേറും.

Thrissur
English summary
karkidaka month celebrations started in temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X