തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് രണ്ട് മാസത്തെ പരോളിലിറങ്ങിയ പോക്സോ കേസ് പ്രതി
തൃശൂര്‍: തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. എളനാട് സ്വദേശി സതീഷ് ( കുട്ടന്‍ 37) ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പീഡനക്കേസ് കുറ്റവാളിയായിരുന്നു സതീഷ് . ഇയാള്‍ രണ്ട് മാസത്തെ പരോളില്‍ നാട്ടിലെത്തിയപ്പോഴായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പഴയന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു .

എളയനാട് സ്വദേശിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ പ്രതി . ബുധനാഴ്ച രാവിലെയോടെ ആളൊഴിഞ്ഞ പറമ്പില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ജയിലുകളില്‍ പരോള്‍ അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തോളമായി ഇയാള്‍ പരോളിലായിരുന്നു. എളനാട് തിരുമണി സ്വദേശിയാണ് സതീഷ്.
Recommended Video
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വരുന്നു പ്രതീക്ഷയോടെ ലോകം | Oneindia Malayalam


Click it and Unblock the Notifications