തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ പിടിക്കാന്‍ വീണ്ടും ബി ഗോപാലകൃഷ്ണന്‍; പരിഗണിക്കുന്നത് രണ്ട് മണ്ഡലങ്ങളിലേക്ക്

Google Oneindia Malayalam News

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ് ബിജെപിയുടെ ആത്മവിശ്വാസം. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതും ഇതേ ആത്മവിശ്വാസമാണ്. നാല്‍പ്പതിലേറെ മണ്ഡലങ്ങളാണ് ബിജെപി വിജയ സാധ്യതയുള്ള എ പ്ലസ് മണ്ഡലങ്ങളായി കണക്കാകുന്നത്. പ്രത്യേക സംസ്ഥാന കമ്മിറ്റിയോഗം വിളിച്ച് ഇവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഉടന്‍ തന്നെ തീരുമാനിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. പാര്‍ട്ടി വലിയ വിജയ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന തൃശൂര്‍ ജില്ലയിലേക്ക് നിരവധി മുതിര്‍ന്ന സംസ്ഥാന നേതാക്കളെയാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇടതിന്‍റെ സമ്പൂര്‍ണ്ണ ആധിപത്യം

ഇടതിന്‍റെ സമ്പൂര്‍ണ്ണ ആധിപത്യം

ആകെ 13 നിയമസഭാ മണ്ഡലങ്ങള്‍ ഉള്ള തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയമായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണി കരസ്ഥമാക്കിയത്. 13 ല്‍ 12 മണ്ഡലങ്ങളിലും വിജയിക്കാന്‍ അവര്‍ക്ക് സാധിച്ചു. ജില്ലയിലെ ഇടതിന്‍റെ സമ്പൂര്‍ണ്ണ ആധിപത്യം എന്ന നേട്ടത്തിന് തടയിട്ടത് വടക്കാഞ്ചേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയുടെ വിജയമായിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു അനില്‍ അക്കരയുടെ വിജയം.

ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ


ഇടത് തേരോട്ടത്തില്‍ ബിജെപിക്കും വലിയ മുന്നേറ്റം ഒന്നും നടത്താന്‍ സാധിച്ചില്ല. എന്നാല്‍ ഇത്തവണ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേയും തദ്ദേശ തിരഞ്ഞെടുപ്പിലേയും തിരിച്ചടികള്‍ക്ക് പകരം വീട്ടുമെന്നുറപ്പിച്ചാണ് ബിജെപി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാ മണ്ഡലങ്ങളിലും ഉണ്ടായ വോട്ട് വര്‍ധനവാണ് പ്രതീക്ഷ നല്‍കുന്നത്.

മുപ്പതിനായിരത്തിന് മുകളില്‍ വോട്ട്

മുപ്പതിനായിരത്തിന് മുകളില്‍ വോട്ട്

പല മണ്ഡലങ്ങളിലും ബിജെപിക്ക് 30000 ത്തിന് മുകളില്‍ വോട്ടുകള്‍ നേടാന്‍ സാധിച്ചിട്ടുണ്ട്. ഒരിടത്തും തന്നെ വോട്ടുകള്‍ 20000 തിന് താഴെ പോയിട്ടുമില്ല. നാട്ടികയില്‍ 39000 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇവിടെ കോണ്‍ഗ്രസുമായുള്ള വോട്ടു വ്യത്യാസം എട്ടായിരത്തില്‍ താഴെ മാത്രം. മണലൂരില്‍ 35000 വും കുന്നംകുളത്ത് 31000 വും വോട്ടുകള്‍ കരസ്ഥമാക്കാന്‍ ബിജെപിക്ക് സാധിച്ചു.

കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും

കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും


ചേലക്കരയില്‍ 33849, കൊടുങ്ങല്ലൂര്‍ 36462, ഇരിങ്ങാലക്കുട 35894, പുതുക്കാട് 38309, എന്നിങ്ങനെയാണ് വോട്ട് നില. ചാലക്കുടിയിലെ 24000 ആണ് ജില്ലയിലെ ഒരു മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ച ഏറ്റവും കുറഞ്ഞ വോട്ടുകള്‍. പല മണ്ഡലങ്ങളിലും ശക്തമായ പ്രതിനിധ്യം സൃഷ്ടിക്കാന്‍ കഴിഞ്ഞതോടെ മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്തിറക്കി വിജയം പിടിച്ചെടുക്കാനുള്ള തന്ത്രമാണ് ബിജെപി ആവിഷ്കരിക്കുന്നത്.

ബി ഗോപാലകൃഷ്ണനെ

ബി ഗോപാലകൃഷ്ണനെ

പാര്‍ട്ടി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയായാണ് ബിജെപി പരിഗണിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തിലേക്കാണ് ഗോപാലകൃഷ്ണന് പ്രഥമ പരിഗണന. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. ഈ കണക്കുകളുടെ ബലത്തില്‍ എ പ്ലസ് മണ്ഡലമായാണ് ബിജെപി തൃശ്ശൂരിനെ കാണുന്നത്.

ഗോപാലകൃഷ്ണന്‍റെ തോല്‍വി

ഗോപാലകൃഷ്ണന്‍റെ തോല്‍വി

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്ന ഫലമായിരുന്നില്ല തൃശൂര്‍ മണ്ഡലത്തില്‍ നിന്നും ലഭിച്ചത്. 27410 വോട്ടുകളായിരുന്നു മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചത്. 41627 വോട്ടുകള്‍ നേടി എല്‍ഡിഎഫ് രണ്ടാംസ്ഥാനത്തും 44213 വോട്ടുകള്‍ നേടി യുഡിഎഫ് മണ്ഡലത്തില്‍ ഒന്നാം സ്ഥാനത്തും എത്തിയിരുന്നു. മാത്രവുമല്ല കോര്‍പ്പറേഷനിലെ സിറ്റിങ് വാര്‍ഡില്‍ നിന്നും മത്സരിച്ച ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെടുകയും ചെയ്തു.

യുഡിഎഫ് സ്ഥാനാര്‍ഥി

യുഡിഎഫ് സ്ഥാനാര്‍ഥി

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഗോപാലകൃഷ്ണന്‍. ബിജെപിയുടെ കോട്ടയും സിറ്റിങ് സീറ്റുമായ കുട്ടന്‍കുളങ്ങരയില്‍ നിന്നും വിജയ പ്രതീക്ഷയോടെ മത്സരിച്ച ബി ഗോപാലകൃഷ്ണന്‍ ഇരുന്നൂറിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്.

സന്ദീപ് വാര്യരുടെ പേരും

സന്ദീപ് വാര്യരുടെ പേരും

ഗോപാലകൃഷ്ണന് പുറമെ മറ്റൊരു വക്താവായ സന്ദീപ് വാര്യരുടെ പേരും തൃശൂര്‍ മണ്ഡലത്തിലേക്ക് ബിജെപി പരിഗണിക്കുന്നുണ്ട്. മണലൂര്‍ മണ്ഡലത്തിലേക്കാണ് മറ്റൊരു സംസ്ഥാന നേതാവായ എഎന്‍ രാധാകൃഷ്ണനെ പരിഗണിക്കുന്നത്. കഴിഞ്ഞ തവണയും എഎന്‍ രാധാകൃഷ്ണനായിരുന്നു മണലൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. തൃശൂരിന് പുറമെ എഎന്‍ രാധാകൃഷ്ണനെ പരഗണിക്കുന്ന മറ്റൊരു മണ്ഡലമാണ് കൊടുങ്ങല്ലൂര്‍.

കുന്നംകുളത്തേക്ക്

കുന്നംകുളത്തേക്ക്

കൊടുങ്ങല്ലൂര്‍ മണ്ഡലം കേന്ദ്രീകരിച്ച് ദീര്‍ഘനാളായി പ്രവര്‍ത്തിക്കുന്നുണ്ട് ഗോപാലകൃഷ്ണന്‍. മുന്‍ എംഎല്‍എ ഉമേഷ് ചള്ളിയിലിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്. മുന്‍ ജില്ലാ പ്രസിഡണ്ടും ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയുമായ എ നാഗേഷ് പുതുക്കാട് മണ്ഡലത്തില്‍ മത്സരിച്ചേക്കും. കുന്നംകുളത്തേക്ക് നിലവിലെ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെകെ അനീഷ് കുമാറിനെയാണ് പരിഗണിക്കുന്നത്.

 സുരേഷ്ഗോപി ഇല്ല

സുരേഷ്ഗോപി ഇല്ല

അതേസമയം, നേമം ഉള്‍പ്പടേയുള്ള മറ്റ് എ പ്ലസ് മണ്ഡലങ്ങളിലേക്കുള്ള ചര്‍ച്ചയും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നേമത്തേക്ക് കുമ്മനത്തെയാണ് പരിഗണിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ പി.കെ. കൃഷ്ണദാസിനോട് കാട്ടാക്കടയിലും എ.എന്‍. രാധാകൃഷ്ണനോട് മണലൂരും പ്രവര്‍ത്തനം തുടങ്ങാന്‍ പാര്‍ട്ടി ഇതിനോടകം നിര്‍ദേശിച്ചിട്ടുണ്ട്. കെ സുരേന്ദ്രന്‍ മത്സരിക്കുന്ന മണ്ഡലം ഏതെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. സുരേഷ്ഗോപി ഇത്തവണ മത്സര രംഗത്തേക്ക് ഉണ്ടാവില്ല എന്ന സൂചനയും ഉണ്ട്.

Thrissur
English summary
kerala assembly election 2021; Bjp consider to contest b gopalakrishnan from thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X