തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലക്കുടിയിൽ ആര് യുഡിഎഫ് സ്ഥാനാർത്ഥിയാവും? ചാലക്കുടിക്കാരൻ വേണമെന്ന് കോൺഗ്രസ്, മൂന്ന് പേരുകള്‍ പരിഗണനയിൽ

Google Oneindia Malayalam News

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും പുരോഗമിക്കുന്നതിനിടെ ചാലക്കുടി സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം. ചാലക്കുടിയിൽ നിന്നുള്ള വ്യക്തി തന്നെ ഈ മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്നാണ് കോൺഗ്രസിൽ നിന്നുയരുടെ ആവശ്യം. കോൺഗ്രസിന്റെ സീറ്റായ ചാലക്കുടിയിൽ ചാലക്കുടിയിൽ നിന്ന് തന്നെയുള്ള ഒരു സ്ഥാനാർത്ഥി മത്സരിച്ചിട്ട് 40 വർഷമായിട്ടുണ്ട്. അതേ സമയം പുറത്തുനിന്ന് എത്തുന്നവരേക്കാൾ സ്വാധീനം കോൺഗ്രസിലെ പ്രാദേശിക നേതാക്കൾക്കാണെന്നും പാർട്ടി പ്രവർത്തകർ നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ചീഫ് മിനിസ്റ്റർ ആര്! ജാസ്‌ക്കി ഫിറ്റിന്റെ പാട്ട്!!! എയ്ഞ്ചലിനെ ട്രോളി ബിഗ് ബോസ് മത്സരാര്‍ത്ഥികൾഇന്ത്യയുടെ ചീഫ് മിനിസ്റ്റർ ആര്! ജാസ്‌ക്കി ഫിറ്റിന്റെ പാട്ട്!!! എയ്ഞ്ചലിനെ ട്രോളി ബിഗ് ബോസ് മത്സരാര്‍ത്ഥികൾ

എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബിഡി ദേവസ്സിയെ നേരിടുന്നതിന് യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രാദേശിക നേതാവ് തന്നെയാണ് കോൺഗ്രസിൽ നിന്നുണ്ടാവേണ്ടതെന്നും നേതാക്കൾ പറയുന്നു. ബിഡി ദേവസ്സിക്ക് ചാലക്കുടി മണ്ഡലത്തിൽ നല്ലരീതിയിലുള്ള ജനപിന്തുണയുമുണ്ട്. ഇതോടെ മികച്ച സ്ഥാനാർത്ഥിയെ രംഗത്തിറക്കാതെ ചാലക്കുടി മണ്ഡലം യുഡിഎഫിന് തിരിച്ചുപിടിക്കാനാവില്ലെന്നും കോൺഗ്രസ് നേതാക്കൾ പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.

 congres-15201

ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്തായിരിക്കും നഗരസഭാ കൌൺസിലർ ഷിബു വാലപ്പന്റെ പേര് സ്ഥാനാർത്ഥിത്വത്തിനായി കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുള്ളത്. പ്രാദേശിക തലത്തിൽ മികച്ച ജനപിന്തുണ ഉറപ്പാക്കാൻ ഷിബുവിന് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൂടെ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് തവണയും നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ചരിത്രവും ഷിബുവിനുണ്ട്.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മാച്ച് പരമ്പര, ചിത്രങ്ങള്‍ കാണാം

ചാലക്കുടിയിൽ മത്സരിപ്പിക്കുന്നതിന് കോൺഗ്രസ് നേതൃത്വം മുന്നോട്ടുവെച്ചിട്ടുള്ള മറ്റൊരു പേര് ഷോൺ പല്ലിശേരിയുടേതാണ്. ജില്ലയിൽ നിരവധി സമരങ്ങൾക്കും നേതൃത്വം നൽകിയിട്ടുള്ള വ്യക്തിയാണ് ഷോൺ. ഡിസിസി പ്രസിഡന്റ് എംപി വിൻസന്റും ചാലക്കുടി സീറ്റിനായി ജനങ്ങളുടെ പിന്തുണയുള്ള പ്രാദേശിക നേതാക്കളെ മറികടന്ന് ഡിസിസി പ്രസിഡന്റിനെ സ്ഥാനാർത്ഥിയാക്കാനാണ് സാധ്യത.

രാഗിണി എംഎംഎസ് റിട്ടേൺസിലെ രാഗിണി! കരീഷ്മ ശർമയുടെ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

Thrissur
English summary
Kerala Assembly election 2021: Congress seeks to select local leader for Chalakkudi seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X