തൃശ്ശൂരിൽ ഞെട്ടിക്കാനുറച്ച് സിപിഐ; മണ്ഡലം നിലനിർത്തും, വിഎസ് സുനിൽ കുമാറിന് പകരം ഇറങ്ങുക ആനി രാജ?
തൃശ്ശൂർ;കാൽനൂറ്റാണ്ടായി യുഡിഎഫിന്റെ കുത്തകയായിരുന്ന തൃശ്ശൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞടുപ്പിൽ അട്ടിമറി വിജയമായിരുന്നു വിഎസ് സുനിൽ കുമാർ നേടിയത്. കോൺഗ്രസിലെ പത്മജ വേണുഗോപാലിനെതിരെ 6000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു സുനിൽ കുമാറിന് ലഭിച്ചത്. ഇത്തവണയും സുനിൽ കുമാറിലൂടെ മണ്ഡലം പിടിക്കാമെന്ന വിലയിരുത്തലിലായിരുന്നു എൽഡിഎഫ്. എന്നാൽ മൂന്ന് ടേം നിബന്ധന സിപിഐ നടപ്പാക്കിയതോടെ സുനിൽ കുമാർ ഇവിടെ മത്സരിക്കാനുള്ള സാധ്യത ഇല്ലാതായി. അതേസമയം തലയെടുപ്പുള്ള നേതാവിനെ തന്നെ ഇറക്കി മണ്ഡലം പിടിക്കാനുള്ള നീക്കത്തിലാണ് സിപിഐ ഇവിടെ.

കോൺഗ്രസ് കോട്ട
തൃശ്ശൂർ നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ & 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തൃശ്ശൂർ നിയമസഭ മണ്ഡലം. 1982 ലാണ് ആദ്യമായി കോൺഗ്രസിന്റെ തേറമ്പിൽ രാമകൃഷ്ണൻ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 87 ൽ ഒരു തവണ എൽഡിഎഫ് ജയിച്ചതൊഴിച്ചാൽ പിന്നീട് 2011 വരെ തേറമ്പലിലൂടെ കോൺഗ്രസ് അടക്കി വാണതായിരുന്നു തൃശ്ശൂർ.

അട്ടിമറി വിജയം
2016ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് മണ്ഡലം പിടിച്ചെടുക്കുയെന്ന ലക്ഷ്യത്തോടെ വിഎസ് സുനിൽ കുമാറിനെ സിപിഐ ഇവിടെ മത്സരിക്കുന്നത്. പാർട്ടിയുടെ പ്രതീക്ഷ അസ്ഥാനത്തായില്ലെന്ന് മാത്രമല്ല പത്മജ വേണുഗാപാലിനെതിരെ 53,664 വോട്ടുകൾ നേടി വിഎസ് സുനിൽ കുമാർ വിജയിച്ച് കയറിയുകയും ചെയ്തു.

പദ്മജയെ മത്സരിപ്പിക്കും
ഇത്തവണയും യുഡിഎഫ് മണ്ഡലത്തിൽ പദ്മജയെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ്. സുനിൽ കുമാർ തന്നെ ഇക്കുറിയും ഇറങ്ങണമെന്നാണ് പൊതുവികാരം. എന്നാൽ മൂന്ന് തവണ മത്സരിച്ചവർക്ക് ഇക്കുറി സീറ്റ് നൽകേണ്ടതില്ലെന്നാണ് സിപിഐ സംസ്ഥാന കൗൺസിൽ തിരുമാനം.

തിരിച്ചടിയാകുമെന്ന്
2006 ലും 2011 ലുമാണ് നേരത്തേ സുനിൽ കുമാർ നിയമസഭയിലേക്ക് മത്സരിച്ചത്. 2016 ൽ തന്നെ രണ്ട് ടേം പൂർത്തിയാക്കിയവരെ മാറ്റി നിർത്തണമെന്ന തരത്തിൽ ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും സുനിൽ കുമാറിനെ പോലെ വ്യക്തി പ്രഭാവമുള്ള നേതാവിനെ മാറ്റി നിർത്തുന്നത് തിരിച്ചടിയാകും എന്ന വിലയിരുത്തലിലായിരുന്നു വീണ്ടും അവസരം നൽകിയത്.

മത്സരിപ്പിക്കേണ്ടെന്ന്
എന്നാൽ മൂന്ന് ടേം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇനി മത്സരിപ്പിക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് സിപിഐ. ഇനി യുവാക്കൾ മത്സരിക്കട്ടെയെന്നായിരുന്നു സുനിൽ കുമാറും പ്രതികരിച്ചത്. അതേസമയം സുനിൽ കുമാർ മാറിയിൽ മണ്ഡലത്തിൽ തിരിച്ചടി നേരിടുമെന്ന വികാരം ശക്തമാണ്. പ്രത്യേകിച്ച് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ട സാഹചര്യത്തിൽ.

മൂന്നാം സ്ഥാനത്തേക്ക്
തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് എൽഡിഎഫ് പിന്തള്ളപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലം നിലനിർത്താൻ ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയായ ആനി രാജയുടെ പേരാണ് മണ്ഡലത്തിൽ ഉയരുന്നതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. ആനി രാജ മത്സരിക്കുന്നതോടെ ശക്തമായ പോരാട്ടത്തിന് വഴിയൊരുങ്ങുമെന്നാണ് നേതാക്കൾ കരുതുന്നത്.

പരിഗണിക്കുന്നത്
സിപിഐ സംസ്ഥാന സമിതി അംഗങ്ങളായ പി ബാചലചന്ദ്രൻ, ഷീല വിജയകുമാർ, എഐഎസ്എഫ് സംസ്ഥാന അധ്യക്ഷനായിരുന്ന ടി പ്രദീപ് എന്നിവരുടെ പേരും സിപിഐ ഇവിടെ പരിഗണിക്കുന്നുണ്ട്. ഇടത് അനുകൂല നിലപാടുള്ള പൊതുസമ്മതരായ പ്രമുഖരേയും ഇവിടെ പാർട്ടി ആലോചിക്കുന്നുണ്ട്.

ഓരോ സീറ്റും നിർണായകം
അതേസമയം ഓരോ സീറ്റും നിർണായകമാണെന്നിരിക്കെ സുനിൽ കുമാറിന് പകരം മറ്റൊരാളെ പരിഗണിക്കുന്നത് തിരിച്ചടിയാകുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. പാർട്ടിക്ക് അതീതമായ പ്രതിച്ഛായ ഉള്ള സുനിൽ കുമാറിന് പകരം അതിശക്തരെ തന്നെ ഇറക്കിയില്ലേങ്കിൽ മണ്ഡലം കൈവിടുമെന്നും ഇക്കൂട്ടർ പറയുന്നു.
'കാഞ്ഞിരപ്പള്ളി' തർക്കം തീർക്കണം, സിപിഐയെ ഒതുക്കാൻ സിപിഎം ഫോർമുല;ഈ സീറ്റ് വിട്ടുകൊടുക്കും
പിസി ജോര്‍ജും ബിജെപിയും വീണ്ടും ഒന്നിക്കുന്നു?;പൂഞ്ഞാര്‍ ഉറപ്പിക്കാന്‍ എൻഡിഎ.പാലായിൽ പിസി തോമസ്
ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍