• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂരില്‍ സിപിഎമ്മിന്റെ നിര്‍ണായ നീക്കം; ബേബി ജോണിനെ വെട്ടുന്നു, രാധാകൃഷ്ണന്‍ ഇടം നേടുന്നു

തൃശൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 12 ഇടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായിരുന്നു വിജയം. യുഡിഎഫ് ആകെ വിജയിച്ചത് വടക്കാഞ്ചേരി മണ്ഡലത്തില്‍ ആയിരുന്നു. അതും വെറും 41 വോട്ടിന്.

രാഷ്ട്രീയ മൂല്യത്തിന്റെ വില, എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം; ചെറുതല്ലാത്ത ധൈര്യം- ഹരീഷ് വാസുദേവൻ

തൃത്താലയില്‍ ബല്‍റാമിന്റെ മുട്ടുവിറപ്പിക്കുന്ന നീക്കം; സിവിയ്ക്ക് വേണ്ടി യോഗം, കൂടെ എംബി രാജേഷും

ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ 12 മണ്ഡലങ്ങളിലും എല്‍ഡിഎഫിന് തന്നെ ആണ് ഭൂരിപക്ഷം. പക്ഷേ, സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം പല സീറ്റുകളും നഷ്ടപ്പെടാന്‍ വഴിയൊരുക്കുമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. അതിലാണ് ഇപ്പോള്‍ ചില നീക്കുപോക്കുകള്‍ ഉണ്ടായിട്ടുള്ളത്. വിശദാംശങ്ങള്‍...

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

 ഗുരുവായൂരില്‍

ഗുരുവായൂരില്‍

ഗുരുവായൂരില്‍ ആദ്യം നിശ്ചയിച്ചിരുന്നത് മുതിര്‍ന്ന നേതാവ് ബേബി ജോണിനെ ആയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് ബേബി ജോണ്‍. എന്നാല്‍ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പ്രാദേശിക തലത്തില്‍ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു.

തിരുത്തല്‍

തിരുത്തല്‍

സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ആണ് ബേബി ജോണിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ചാവക്കാട് ഏരിയ സെക്രട്ടറിയായ എന്‍കെ അക്ബറിന്റെ പേരാണ് ഇപ്പോള്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ സിപിഎം പരിഗണിക്കുന്നത്. അന്തിമ തീരുമാനം പുറത്ത് വന്നിട്ടില്ല.

മുതിര്‍ന്ന നേതാവ്... പക്ഷേ,

മുതിര്‍ന്ന നേതാവ്... പക്ഷേ,

സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ബേബി ജോണ്‍. എന്നാല്‍ പാര്‍ലമെന്റി രാഷ്ട്രീയത്തില്‍ ബേബി ജോണ്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തല്‍ പലകോണുകളില്‍ നിന്നായി ഉയരുന്നുണ്ട്. 2011 ലെ തിരഞ്ഞെടുപ്പില്‍ മണലൂരില്‍ നിന്ന് മത്സരിച്ച ബേബി ജോണ്‍ 481 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.

കെ രാധാകൃഷ്ണന്‍

കെ രാധാകൃഷ്ണന്‍

മുന്‍ സ്പീക്കറും മന്ത്രിയും ആയ കെ രാധാകൃഷ്ണനെ ഇത്തവണ മത്സര രംഗത്തിറക്കണം എന്ന നിര്‍ദ്ദേശമാണ് തസിപിഎം മുന്നോട്ടുവയ്ക്കുന്ന മറ്റൊന്ന്. ചേലക്കര മണ്ഡലത്തില്‍ നിന്ന് നാല് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആളാണ് രാധാകൃഷ്ണന്‍.

ഇത്തവണയും

ഇത്തവണയും

ചേലക്കര മണ്ഡലത്തില്‍ കഴിഞ്ഞ തവണ യുആര്‍ പ്രദീപ് ആയിരുന്നു വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തുളസി ആയിരുന്നു എതിരാളി. ഇത്തവണ പ്രദീപിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കും എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ സംസ്ഥാന സമിതി കെ രാധാകൃഷ്ണന്റെ പേര് വീണ്ടും പരിഗണിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ആര്‍ ബിന്ദു

ആര്‍ ബിന്ദു

എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറിയും ആയ എ വിജയരാഘവന്റെ ഭാര്യ കൂടിയായ ആര്‍ ബിന്ദുവിന്റെ പേരും സാധ്യതാ പട്ടികയില്‍ ഉണ്ട്. ഇരിഞ്ഞാലക്കുട മണ്ഡലത്തിലാണ് ബിന്ദുവിനെ പരിഗണിക്കുന്നത്. തൃശൂര്‍ മുന്‍ മേയര്‍ കൂടിയാണ് കോളേജ് അധ്യാപികയായ ആര്‍ ബിന്ദു. എന്നാല്‍ വിജയരാഘവന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടുന്നതില്‍ ചില കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

ആഞ്ഞുപിടിച്ചാല്‍

ആഞ്ഞുപിടിച്ചാല്‍

ഇത്തവണ ആഞ്ഞുപിടിച്ചാല്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വിജയം കൊയ്യാമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. 13 മണ്ഡലങ്ങളില്‍ എട്ടിടത്ത് സിപിഎമ്മും അഞ്ചിടത്ത് സിപിഐയും ആണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ പരാജയപ്പെട്ട വടക്കാഞ്ചേരി മണ്ഡലത്തില്‍ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍. കഴിഞ്ഞ തവണ വിജയിച്ച തൃശൂരില്‍ മാത്രമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തായത്.

cmsvideo
  കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

  കോഴിക്കോട് സൗത്തില്‍ ഐഎൻഎല്ലിന്റെ മരണക്കളി; അബ്ദുൾ അസീസിനെ വെട്ടി ദേവർകോവിൽ? സിപിഎം ഏറ്റെടുക്കുമോ?

  ദുല്‍ഖര്‍ ട്രാഫിക് നിയമം ലംഘിച്ചോ? നിയമലംഘനത്തിന്റെ കഥ മാറിമറിയുന്നു... ദൃക്സാക്ഷികള്‍ പറഞ്ഞത്

  Thrissur

  English summary
  Kerala Assembly Election 2021: CPM makes changes in Thrissur district candidates, Baby John out and K Radhakrishnan in
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X