തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം തട്ടകത്തിൽ യുആർ പ്രദീപിനെ പൂട്ടാനുറച്ച് കോൺഗ്രസ്;ചേലക്കരയിൽ ശ്രീകുമാർ മത്സരിക്കും?

Google Oneindia Malayalam News

തൃശ്ശൂർ; തൃശ്ശൂരിലെ എൽഡിഎഫ് കോട്ടകളിലൊന്നായ ചേലക്കര ഇത്തവണയും ചുവക്കുമോ? മണ്ഡലത്തിൽ ഇക്കുറിയും അനായാസ വിജയം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. സിറ്റിംഗ് എംഎൽഎയായ യുആർ പ്രദീപിനെ തന്നെയാണ് സിപിഎം ഇത്തവണയും മണ്ഡലത്തിൽ മത്സരിപ്പിച്ചേക്കുക. അതേസമയം പുതുമുഖത്തെ ഇറക്കി സിപിഎം തട്ടകം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. ഇത്തവണ യുവനേതാവിനെയാണ് കോൺഗ്രസ് ഇവിടെ പരിഗണിക്കുന്നത്.

കൊല്‍ക്കത്ത നഗരത്തിലൂടെ സ്‌കൂട്ടറില്‍ മമതയുടെ യാത്ര; പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധം- ചിത്രങ്ങള്‍ കാണാം

ഇടത് വെന്നിക്കൊടി പാറിച്ചു

ഇടത് വെന്നിക്കൊടി പാറിച്ചു

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ‍, പഴയന്നൂർ‍, തിരുവില്വാമല, വള്ളത്തോൾ നഗർ, വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് ചേലക്കര നിയമസഭ നിയോജകമണ്ഡലം.1965 മുതൽ 1991 വരെ കോൺഗ്രസിനേയും സിപിഎമ്മിനേയും മാറി മാറി ജയിപ്പിച്ച ചരിത്രമുണ്ട് മണ്ഡലത്തിന്.

അവസാനമായി ജയിച്ചത്

അവസാനമായി ജയിച്ചത്

65 ,70,77,80 കൊല്ലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ കെകെ ബാലകൃഷ്ണനായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. 1996 ൽ കെ രാധാകൃഷ്ണനിലൂടെ ഇടത് വെന്നിക്കൊടി പാറിച്ചതോടെ യുഡിഎഫിന് ചേലക്കര മണ്ഡലം ബാലികേറാമലയായി. 1991 ൽ എംപി തമിയായിരുന്നു മണ്ഡലത്തിൽ അവസാനമായി ജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി.

നാല് തവണ

നാല് തവണ

തുടർന്ന് നാല് തവണ തുടർച്ചയായി മണ്ഡലത്തിൽ നിന്ന് രാധാകൃഷ്ണൻ വിജയിച്ച് കയറി. 2016 ൽ പുതുമുഖമായ യുആർ പ്രദീപിനെയായിരുന്നു ഇടതുപക്ഷം മത്സരിപ്പിച്ചത്. മു​ഖ്യ എ​തി​രാ​ളി​യാ​യ യുഡിഎ​ഫി​ലെ കെഎ. തു​ള​സി​യെ 10,200 വോ​ട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി പ്രദീപ് വിജയിച്ചു.

 വ്യക്തി പ്രഭാവം

വ്യക്തി പ്രഭാവം

പ്രദീപിന്റെ വ്യക്തി പ്രഭാവമായിരുന്നു ഇടതുപക്ഷത്തിന്റെ കരുത്ത്. ഇക്കുറിയും പ്രദീപ് കുമാർ തന്നെയാകും സിപിഎമ്മിന് വേണ്ടി കളത്തിലിറങ്ങുക.അതേസമയം മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനെ മത്സരിപ്പിക്കണമെന്ന ആവശ്യം പ്രാദേശിക നേതൃത്വം മുന്നോട്ട് വെച്ചിട്ടുണ്ട്.

 തദ്ദേശ കണക്കുകൾ

തദ്ദേശ കണക്കുകൾ

അതേസമയം കോൺഗ്രസിലാകട്ടെ ഇക്കുറി മികച്ച സ്ഥാനാർത്ഥിയെ ഇറക്കിയാൽ മണ്ഡലം പിടിച്ചെടുക്കാം എന്ന കണക്ക് കൂട്ടലിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളും ലോക്സഭ തിരഞ്ഞെടുപ്പ് കണക്കുകളും കോൺഗ്രസിന് പ്രതീക്ഷയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ രണ്ട് പഞ്ചായത്തിൽ വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു.

 ലോക്സഭ തിരഞ്ഞെടുപ്പിലും

ലോക്സഭ തിരഞ്ഞെടുപ്പിലും

മാത്രമല്ല ലോക്സഭ തിരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിനും മികച്ച ഭൂരിപക്ഷമാണ് മണ്ഡലത്തിൽ ലഭിച്ചത്. യുആർ പ്രദീപ് ഇക്കുറി വീണ്ടും ഇറങ്ങുമ്പോൾ കെപിസിസി സെക്രട്ടറി ശ്രീകുമാറിന്റെ പേരാണ് കോൺഗ്രസ് ഇവിടെ പരിഗണിക്കുന്നത്. നേരത്തേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു ശ്രീകുമാർ.

പരിഗണിക്കുന്നുണ്ട്

പരിഗണിക്കുന്നുണ്ട്

തൃശ്ശൂർ ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിൽ നിന്നും ബിരുദവിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ കെഎസ്യു നേതാവായിരുന്നു ശ്രീകുമാർ. ഇതിനോടകം തന്നെ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ശ്രീകുമാർ ആരംഭിച്ചിട്ടുണ്ട്. അതേസമയം ശ്രീകുമാറിനെ കൂടാതെ കെബി ശശി കുമാറിന്റെ പേരും മണ്ഡലത്തിൽ യുഡിഎഫ് പരിഗണിക്കുന്നുണ്ട്.

പരാജയപ്പെട്ടു

പരാജയപ്പെട്ടു

നേരത്തേ ശശി കുമാർ രണ്ട് തവണ ഇവിടെ നിന്ന് മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ശശി കുമാറിനെ മത്സരിപ്പിക്കുന്നതിനെതിരെ പാർട്ടിയിൽ എതിർപ്പുണ്ട്. എൻകെ സുധീറും മണ്ഡലത്തിനായി രംഗത്തുണ്ട്.
അതേസമയം സംവരണ മണ്ഡലമായ ചേലക്കരയ്ക്കായി ലീഗ് ആവശ്യം ഉയർത്തിയിട്ടുണ്ട്.

ലീഗും രംഗത്ത്

ലീഗും രംഗത്ത്

നിലവിൽ ജില്ലയിൽ ഗുരുവായൂർ മണ്ഡലത്തിൽ മാത്രമാണ് ലീഗ് മത്സരിക്കുന്നത്. ഒരു സീറ്റ് കൂടി കൂടുതലായി വേണമെന്നതാണ് ലീഗിന്റെ ആവശ്യം.സീറ്റ് ലഭിച്ചാൽ വനിത ലീ ഗ് ദേശീയ സെക്രട്ടറി ജയന്തി രാജനെയാണ് ലീഗ് മത്സരിപ്പിച്ചേക്കുക. ദലിത് ലീഗ് വനിത വിഭാഗം സംസ്ഥാന പ്രസിഡൻറാണ് ഇവർ. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു.

 ഉദുമ മറിയുമോ? ഇടത് കോട്ടയിൽ പുതുമുഖത്തെ ഇറക്കാൻ കോൺഗ്രസ്,കോട്ടകാക്കാൻ സിപിഎമ്മും ഉദുമ മറിയുമോ? ഇടത് കോട്ടയിൽ പുതുമുഖത്തെ ഇറക്കാൻ കോൺഗ്രസ്,കോട്ടകാക്കാൻ സിപിഎമ്മും

'രാഹുൽ ഫാക്ടർ'..'ഞങ്ങളൊന്നും കൂട്ടിയാൽ കൂടില്ല പൊന്നു രാഹുൽജീ';മനോരമ റിപ്പോർട്ടിനെ ട്രോളി ഐസക്'രാഹുൽ ഫാക്ടർ'..'ഞങ്ങളൊന്നും കൂട്ടിയാൽ കൂടില്ല പൊന്നു രാഹുൽജീ';മനോരമ റിപ്പോർട്ടിനെ ട്രോളി ഐസക്

ടൈഗർ ഷെറോഫിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

Thrissur
English summary
kerala assembly election 2021; CPM will again Contest UR Pradeep in Chelakkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X