ഇരിങ്ങാലക്കുടയിൽ ലക്ഷ്യം ഉറപ്പിക്കാൻ ബിജെപി; കളത്തിലിറക്കുന്നത് ജേക്കബ് തോമസിനെ, അണിയറയിൽ വമ്പന്‍ പദ്ധതികൾ
തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയോടെയാണ് ബിജെപി കളത്തിലിറങ്ങുന്നത്. ഇത്തവണ മികച്ച മുന്നേറ്റം കേരളത്തില്‍ കാഴ്ചവച്ചില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയായിരിക്കും. അതുകൊണ്ട് തന്നെ മികച്ച സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കാന്‍ ബിജെപി പരമാവധി ശ്രമിക്കും.
സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളെ എ ക്ലാസ് കാറ്റഗറിയായി തിരിച്ച് വമ്പന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബിജെപി പദ്ധതിയിടുന്നത്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ബിജെപിയില്‍ ഏകദേശ ധാരണയും ആയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇരിങ്ങാലക്കുടയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഡിജിപി ജേക്കബ് തോമസ്..

ഇരിങ്ങാലക്കുടയില്‍ മത്സരിക്കും
നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് ജേക്കബ് തോമസ് അറിയിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ഇരിങ്ങാലക്കുട. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 59,000 വോട്ടുകള്‍ നേടിയാണ് സിപിഎം ജയിച്ചത്.

സീറ്റ് പിടിച്ചെടുക്കണം
ജേക്കബ് തോമസിലൂടെ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ കെ യു അരുണനാണ് മണ്ഡലത്തില്‍ വിജയിച്ചത്. കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ തോമസ് ഉണ്ണിയാടനായിരുന്നു യുഡിഎഫിന് വേണ്ടി മത്സരിച്ചത്. വലിയ പ്രതീക്ഷയോടെയാണ് ജേക്കബ് തോമസിനെ ബിജെപി രംഗത്തിറക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ്
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ നിന്ന് ജനവിധി തേടാന്‍ ജേക്കബ് തോമസ് ശ്രമിച്ചിരുന്നു. എന്നാല്‍ അണന്ന് സര്‍ക്കാര്‍ വിആര്‍എസ് അംഗീകരിക്കാതിരുന്നതിനാല്‍ അദ്ദേഹത്തിന് മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് അദ്ദേഹം വിരമിച്ചതോടെ ആ പ്രശ്നം മാറിയിരിക്കുകയാണ്. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ജേക്കബ് തോമസ്.

ഒരുക്കങ്ങള്‍ നടത്തി
കഴിഞ്ഞ വര്‍ഷം ഇരിങ്ങാലക്കുടയില്‍ പോയിരുന്നു. എല്ലാം ഒരുക്കങ്ങളും നടത്തിയിരുന്നു. തന്റെ അഴിമതി വിരുദ്ധ നിലപാട് എല്‍ഡിഎഫിനും യുഡിഎഫിനും ഇഷ്ടമല്ല. പിന്നെ എന്‍ഡിഎ മാത്രമേയുള്ളൂ. എന്‍ഡിഎ അഴിമതി വിരുദ്ധ നിലപാട് കേരളത്തിലുണ്ടാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിക്ക്
ഇത്തവണ ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. ദേശീയത് ഉണ്ടാക്കുന്നത് നല്ലതാണ്. അത് നമ്മള് ഉയര്‍ത്തിപിടിക്കണം. മുസ്ലീമായാലും ക്രിസ്ത്യന്‍ ആയാലും ഒക്കെ ബിജെപിക്ക് മറ്റ് സംസ്ഥാനങ്ങളില്‍ പിന്തുണ ചെയ്യുന്നുണ്ട് എന്ന കണ്ടിട്ടുള്ള കാര്യങ്ങളാണ്. എന്തുകൊണ്ട് കേരളത്തില്‍ ആയിക്കൂടാ- ജേക്കബ് തോമസ് പറഞ്ഞു.

ടിപി സെന്‍കുമാര്‍
മുന്‍ സഹപ്രവര്ത്തകന് ടിപി സെന്‍കുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍ വൈവിധ്യങ്ങളെ ഒക്കെ ഉള്‍ക്കൊള്ളുന്ന ഒരു സ്ഥാനാര്‍ത്ഥി നിര്ണയമായിരിക്കുമെന്നാണ് ജേക്കബ് തോമസ് പറഞ്ഞത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications