തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരിങ്ങാലക്കുടയിൽ ലക്ഷ്യം ഉറപ്പിക്കാൻ ബിജെപി; കളത്തിലിറക്കുന്നത് ജേക്കബ് തോമസിനെ, അണിയറയിൽ വമ്പന്‍ പദ്ധതികൾ

Google Oneindia Malayalam News

തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയോടെയാണ് ബിജെപി കളത്തിലിറങ്ങുന്നത്. ഇത്തവണ മികച്ച മുന്നേറ്റം കേരളത്തില്‍ കാഴ്ചവച്ചില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയായിരിക്കും. അതുകൊണ്ട് തന്നെ മികച്ച സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കാന്‍ ബിജെപി പരമാവധി ശ്രമിക്കും.

സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളെ എ ക്ലാസ് കാറ്റഗറിയായി തിരിച്ച് വമ്പന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബിജെപി പദ്ധതിയിടുന്നത്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ബിജെപിയില്‍ ഏകദേശ ധാരണയും ആയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇരിങ്ങാലക്കുടയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഡിജിപി ജേക്കബ് തോമസ്..

ഇരിങ്ങാലക്കുടയില്‍ മത്സരിക്കും

ഇരിങ്ങാലക്കുടയില്‍ മത്സരിക്കും

നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് ജേക്കബ് തോമസ് അറിയിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ഇരിങ്ങാലക്കുട. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 59,000 വോട്ടുകള്‍ നേടിയാണ് സിപിഎം ജയിച്ചത്.

സീറ്റ് പിടിച്ചെടുക്കണം

സീറ്റ് പിടിച്ചെടുക്കണം

ജേക്കബ് തോമസിലൂടെ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ കെ യു അരുണനാണ് മണ്ഡലത്തില്‍ വിജയിച്ചത്. കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ തോമസ് ഉണ്ണിയാടനായിരുന്നു യുഡിഎഫിന് വേണ്ടി മത്സരിച്ചത്. വലിയ പ്രതീക്ഷയോടെയാണ് ജേക്കബ് തോമസിനെ ബിജെപി രംഗത്തിറക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പ്

ലോക്‌സഭ തിരഞ്ഞെടുപ്പ്

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ നിന്ന് ജനവിധി തേടാന്‍ ജേക്കബ് തോമസ് ശ്രമിച്ചിരുന്നു. എന്നാല്‍ അണന്ന് സര്‍ക്കാര്‍ വിആര്‍എസ് അംഗീകരിക്കാതിരുന്നതിനാല്‍ അദ്ദേഹത്തിന് മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് അദ്ദേഹം വിരമിച്ചതോടെ ആ പ്രശ്‌നം മാറിയിരിക്കുകയാണ്. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ജേക്കബ് തോമസ്.

ഒരുക്കങ്ങള്‍ നടത്തി

ഒരുക്കങ്ങള്‍ നടത്തി

കഴിഞ്ഞ വര്‍ഷം ഇരിങ്ങാലക്കുടയില്‍ പോയിരുന്നു. എല്ലാം ഒരുക്കങ്ങളും നടത്തിയിരുന്നു. തന്റെ അഴിമതി വിരുദ്ധ നിലപാട് എല്‍ഡിഎഫിനും യുഡിഎഫിനും ഇഷ്ടമല്ല. പിന്നെ എന്‍ഡിഎ മാത്രമേയുള്ളൂ. എന്‍ഡിഎ അഴിമതി വിരുദ്ധ നിലപാട് കേരളത്തിലുണ്ടാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

 ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിക്ക്

ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിക്ക്

ഇത്തവണ ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. ദേശീയത് ഉണ്ടാക്കുന്നത് നല്ലതാണ്. അത് നമ്മള്‍ ഉയര്‍ത്തിപിടിക്കണം. മുസ്ലീമായാലും ക്രിസ്ത്യന്‍ ആയാലും ഒക്കെ ബിജെപിക്ക് മറ്റ് സംസ്ഥാനങ്ങളില്‍ പിന്തുണ ചെയ്യുന്നുണ്ട് എന്ന കണ്ടിട്ടുള്ള കാര്യങ്ങളാണ്. എന്തുകൊണ്ട് കേരളത്തില്‍ ആയിക്കൂടാ- ജേക്കബ് തോമസ് പറഞ്ഞു.

ടിപി സെന്‍കുമാര്‍

ടിപി സെന്‍കുമാര്‍

മുന്‍ സഹപ്രവര്‍ത്തകന്‍ ടിപി സെന്‍കുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍ വൈവിധ്യങ്ങളെ ഒക്കെ ഉള്‍ക്കൊള്ളുന്ന ഒരു സ്ഥാനാര്‍ത്ഥി നിര്‍ണയമായിരിക്കുമെന്നാണ് ജേക്കബ് തോമസ് പറഞ്ഞത്.

ശബരിനാഥന്‍ കുളയട്ട, വെള്ളിമൂങ്ങയിലെ മാമച്ചന്‍... രൂക്ഷ വിമര്‍ശനവുമായി മുസ്ലീം യൂത്ത് ലീഗ്, പ്രമേയംശബരിനാഥന്‍ കുളയട്ട, വെള്ളിമൂങ്ങയിലെ മാമച്ചന്‍... രൂക്ഷ വിമര്‍ശനവുമായി മുസ്ലീം യൂത്ത് ലീഗ്, പ്രമേയം

മാനന്തവാടിയിലേക്ക് വീണ്ടും പികെ ജയലക്ഷ്മി; കല്‍പ്പറ്റ വേണമെന്ന് എല്‍ജെഡി, വയനാട്ടിലെ സീറ്റ് ചര്‍ച്ചകള്‍മാനന്തവാടിയിലേക്ക് വീണ്ടും പികെ ജയലക്ഷ്മി; കല്‍പ്പറ്റ വേണമെന്ന് എല്‍ജെഡി, വയനാട്ടിലെ സീറ്റ് ചര്‍ച്ചകള്‍

ഐസക്കിന്റെ ബജറ്റിന് പിസി ജോര്‍ജ്ജിന്റെ വക അഞ്ച് മാര്‍ക്ക്; പക്ഷേ, കര്‍ഷക വിരുദ്ധമെന്ന്... എങ്ങനെ?ഐസക്കിന്റെ ബജറ്റിന് പിസി ജോര്‍ജ്ജിന്റെ വക അഞ്ച് മാര്‍ക്ക്; പക്ഷേ, കര്‍ഷക വിരുദ്ധമെന്ന്... എങ്ങനെ?

സിപിഎം തന്ത്രം പാളി; ജോസിനെ തള്ളുമോ... രാജ്യസഭാ സീറ്റ് വേണ്ടെന്ന് എന്‍സിപി, പവാര്‍ 23ന്സിപിഎം തന്ത്രം പാളി; ജോസിനെ തള്ളുമോ... രാജ്യസഭാ സീറ്റ് വേണ്ടെന്ന് എന്‍സിപി, പവാര്‍ 23ന്

കോഴിക്കോട് 3 സീറ്റുകള്‍ അധികം; ഒന്ന് ആര്‍എംപിക്ക്, രണ്ടെണ്ണം എടുക്കാന്‍ കോണ്‍ഗ്രസ്,സമ്മതിക്കാതെ ലീഗ്കോഴിക്കോട് 3 സീറ്റുകള്‍ അധികം; ഒന്ന് ആര്‍എംപിക്ക്, രണ്ടെണ്ണം എടുക്കാന്‍ കോണ്‍ഗ്രസ്,സമ്മതിക്കാതെ ലീഗ്

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam

Thrissur
English summary
Kerala Assembly election 2021: Former DGP Jacob Thomas to be NDA candidate in Iringalakuda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X