തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്ലാ പഞ്ചായത്തിലും വൻ ലീഡ്; നാട്ടികയില്‍ ഇത്തവണയും ഗീതാ ഗോപി തന്നെയെന്ന് സിപിഐ

Google Oneindia Malayalam News

തൃശ്ശൂർ; ഭരണതുടർച്ച ലക്ഷ്യം വെച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ വിജയ സാധ്യത ഉള്ള സ്ഥാനാർത്ഥികളെ മാത്രം മത്സരിപ്പിക്കണമെന്ന നിർദ്ദേശമാണ് സിപിഐയിൽ ഉയർന്നത്. അതേസമയം തന്നെ കൂടുതൽ തവണ മത്സരിച്ചവരെ മാറ്റി നിർത്തി യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവരിൽ ചിലർ ഇക്കുറി മാറി നിൽക്കേണ്ടി വരുമെങ്കിലും ചില മണ്ഡലങ്ങളിൽ ഭാഗ്യപരീക്ഷണത്തിന് മുതിരേണ്ടതില്ലെന്ന നിർദ്ദേശമാണ് പാർട്ടിയിൽ ഉണ്ടായിരിക്കുന്നത്.ഇതോടെ സിപിഐയ്ക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമായ നാട്ടികയിലും എംഎൽഎയായ ഗീത ഗോപിയെ തന്നെ ഇക്കുറിയും മത്സരിപ്പിക്കാനൊരുങ്ങുകയാണ് പാർട്ടി.വിശദാംശങ്ങളിലേക്ക്

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

രണ്ട് ടേം പൂർത്തിയാക്കിയവർ

രണ്ട് ടേം പൂർത്തിയാക്കിയവർ

നിയമസഭ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ട് തവണ മത്സരിച്ചവരെ ഇത്തവണ മത്സരിപ്പിക്കേണ്ടതില്ലെന്നായിരുന്നു സിപിഐ നിലപാട്. കഴിഞ്ഞ തവണയും രണ്ട് ടേം പൂർത്തിയാക്കിയവരെ മത്സരിപ്പിക്കേണ്ടതില്ലെന്നായിരുന്നു തിരുമാനമെങ്കിലും ജില്ലാ നേതാക്കളുടെ അഭ്യർത്ഥന പരിഗണിച്ച് ചിലർക്ക് മൂന്നാം ഊഴത്തിന് അവസരം നൽകുകയായിരുന്നു.

വീണ്ടും മത്സരിപ്പിക്കും

വീണ്ടും മത്സരിപ്പിക്കും

എന്നാൽ ഭരണതുടർച്ച ലഭിക്കാൻ സാധ്യതയുള്ള ഈ ഘട്ടത്തിൽ അറ്റകൈ തിരുമാനങ്ങളൊന്നും വേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. ഇതോടെ നാട്ടികയിൽ ഗീതാ ഗോപി എംഎൽഎയ്ക്ക് ഒരു അവസരം കൂടി നൽകാൻ ഒരുങ്ങുകയാണ് സിപിഐ.

എല്ലാ പഞ്ചായത്തിലും ലീഡ്

എല്ലാ പഞ്ചായത്തിലും ലീഡ്

2001ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 16,000​ത്തി​ല​ധി​കം വോട്ട് നേടിയായിരുന്നു നാട്ടിക മണ്ഡലത്തിൽ നിന്ന് ഗീതാ ഗോപി വിജയിച്ചത്. യുഡിഎഫ് സ്വതന്ത്രൻ വികാസ് ചക്രപാണിയെയായിരുന്നു പരാജയപ്പെടുത്തിയത്. 2016ൽ ഭൂരിപക്ഷം 26,000​ത്തി​ല​ധി​കം ആയി ഉയർത്തുകയും ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥി കെവി ദാസനെയായിരുന്നു പരാജയപ്പെടുത്തിയത്. എല്ലാ പഞ്ചായത്തിലും വൻ ലീഡ് നേടിയായിരുന്നു വിജയം.

മാറി നിൽക്കണമെന്ന്

മാറി നിൽക്കണമെന്ന്

എന്നാൽ ഇക്കുറി ഗീതാ ഗോപി മാറി നിൽക്കണമെന്ന നിർദ്ദേശം പാർട്ടിയിൽ ഉയർന്നിരുന്നു. എന്നാൽ പട്ടിക ജാതി സംവരണമണ്ഡലമായതിനാൽ പരിചയ സമ്പന്നരായ പുതുമുഖങ്ങളെ കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ് തിരുമാനം തിരുത്തിയത്.

യുഡിഎഫിൽ

യുഡിഎഫിൽ

ഗീതാ ഗോപി വീണ്ടും മത്സരിച്ചാൽ ഭൂരിപക്ഷം ഇനിയും ഉയർത്താൻ കഴിഞ്ഞേക്കുമെന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്. അതേസമയം മറുവശത്ത് യുഡിഎഫിൽ എൻകെ സുധീർ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ തവണയും സുധീറിന്റെ പേര് മണ്ഡലത്തിൽ ഉയർന്നിരുന്നുവെങ്കിലും അവസാന നിമിഷം തഴയപെടുകയായിരുന്നു. എ ൻഡിഎ പക്ഷത്ത്ഷാജുമോൻ വട്ടേക്കാട്, സർജു തൊയക്കാവ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.

'മീശ'യ്ക്ക് പുരസ്കാരം;ഹിന്ദു മത വിശ്വാസികളോടും, സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയെന്ന് ശോഭ സുരേന്ദ്രൻ'മീശ'യ്ക്ക് പുരസ്കാരം;ഹിന്ദു മത വിശ്വാസികളോടും, സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയെന്ന് ശോഭ സുരേന്ദ്രൻ

'പ്രായം വെറും നമ്പർ മാത്രം,21 വയസായാലും കുറ്റം കുറ്റം തന്നെ';ദിഷയുടെ അറസ്റ്റിൽ പോരെടുത്ത് സോഷ്യൽ മീഡിയ'പ്രായം വെറും നമ്പർ മാത്രം,21 വയസായാലും കുറ്റം കുറ്റം തന്നെ';ദിഷയുടെ അറസ്റ്റിൽ പോരെടുത്ത് സോഷ്യൽ മീഡിയ

തൃത്താല പിടിക്കാൻ അടവുമായി സിപിഎം; വിടി ബല്‍റാമിനെതിരെ മത്സരിക്കാൻ ഈ യുവ നേതാവ്?തൃത്താല പിടിക്കാൻ അടവുമായി സിപിഎം; വിടി ബല്‍റാമിനെതിരെ മത്സരിക്കാൻ ഈ യുവ നേതാവ്?

 കുത്തുപറമ്പ് ഉറപ്പിച്ച് കെപി മോഹനനും എല്‍ജെഡിയും; കെകെ ശൈലജ കല്യാശേരിയിലേക്ക് മാറിയേക്കും കുത്തുപറമ്പ് ഉറപ്പിച്ച് കെപി മോഹനനും എല്‍ജെഡിയും; കെകെ ശൈലജ കല്യാശേരിയിലേക്ക് മാറിയേക്കും

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

Thrissur
English summary
kerala assembly election 2021; geetha gopi will contest in nattika constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X