തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചേലക്കരയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാകും? ജയന്തി രാജന്റെ പ്രതികരണം... ഇടതുകോട്ട മറിക്കാനാകുമോ

Google Oneindia Malayalam News

തൃശൂര്‍: ദളിത് ലീഗ് വനിതാ വിഭാഗം നേതാവ് ജയന്തി രാജന്‍ ചേലക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് വിവരം. കോണ്‍ഗ്രസ് മല്‍സരിച്ചിരുന്ന ഈ മണ്ഡലം മുസ്ലിം ലീഗിന് കൈമാറുമെന്നാണ് ഒടുവിലെ റിപ്പോര്‍ട്ട്. സംവരണ മണ്ഡലമായ ഇവിടെ വര്‍ഷങ്ങളായി ജയച്ചുവരുന്നത് ഇടതുപക്ഷമാണ്. കോണ്‍ഗ്രസ് പതിവായി തോല്‍ക്കുന്ന സീറ്റ് ഏറ്റെടുക്കുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ വനിതയെ മല്‍സരിപ്പിക്കുന്നില്ല എന്ന അപഖ്യാതി ഇല്ലാതാക്കാനാണ് ഇതിലൂടെ ലീഗ് ശ്രമിക്കുന്നതെന്ന് കേള്‍ക്കുന്നു.

p

മുസ്ലിം ലീഗ് നേതൃത്വം ഇക്കാര്യത്തില്‍ തനിക്ക് അറിയിപ്പ് നല്‍കിയിട്ടില്ല എന്നാണ് ജയന്തി രാജന്‍ പ്രതികരിച്ചത്. വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജന്‍. വയനാട് സ്വദേശിയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും പനമരം ബ്ലോക്കിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗ് ഇത്തവണ വനിതകള്‍ക്ക് അവസരം നല്‍കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

1196 വോട്ട് മറികടക്കാം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കും; സ്വാഗതമോതി സുധാകരന്‍1196 വോട്ട് മറികടക്കാം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കും; സ്വാഗതമോതി സുധാകരന്‍

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

മുസ്ലിം വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ സമസ്ത ഉള്‍പ്പെടെയുള്ള സുന്നി നേതാക്കളില്‍ നിന്ന് പഴികേള്‍ക്കേണ്ടി വരുമോ എന്ന ആശങ്ക ലീഗിനുണ്ട്. ജയന്തി രാജന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഈ വെല്ലുവിളി മറികടക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. മാത്രമല്ല, ദളിത് പ്രാതിനിധ്യവും ഇതിലൂടെ ഉയര്‍ത്തിക്കാട്ടാന്‍ മുസ്ലിം ലീഗിന് സാധിക്കും. അന്തിമ തീരുമാനം ആയിട്ടില്ലെന്നും ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും നേതാക്കള്‍ സൂചിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ നേരിയ മുന്നേറ്റത്തിന് യുഡിഎഫിന് സാധിച്ചിരുന്നു. ഇതാണ് അവര്‍ക്കുള്ള ഏക പ്രതീക്ഷ.

തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി; ബിപിഎഫ് സഖ്യം വിട്ടു, ഇനി കോണ്‍ഗ്രസിനൊപ്പംതിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി; ബിപിഎഫ് സഖ്യം വിട്ടു, ഇനി കോണ്‍ഗ്രസിനൊപ്പം

മുസ്ലിം ലീഗ് ഇത്തവണ 27 സീറ്റില്‍ മല്‍സരിക്കുമെന്നാണ് വിവരം. 2016ല്‍ 24 സീറ്റിലാണ് ലീഗ് മല്‍സരിച്ചത്. കൂത്തുപറമ്പ്, ബേപ്പൂര്‍ സീറ്റുകള്‍ കൂടി ഇത്തവണ മുസ്ലിം ലീഗിന് കിട്ടുമെന്നാണ് പ്രതീക്ഷ.

എം സ്വരാജിനെതിരെ ഇ ശ്രീധരന്‍? തദ്ദേശ ഫലത്തില്‍ ബിജെപിക്ക് പ്രതീക്ഷ, മണ്ഡലം മറിക്കാനാകുംഎം സ്വരാജിനെതിരെ ഇ ശ്രീധരന്‍? തദ്ദേശ ഫലത്തില്‍ ബിജെപിക്ക് പ്രതീക്ഷ, മണ്ഡലം മറിക്കാനാകും

എന്റെ കടകംപള്ളീ... നീട്ടിവിളിച്ച് വിഡി സതീശന്റെ പരിഹാസം; പ്രതിപക്ഷ നേതാവിനെ സമ്മതിക്കണം!!എന്റെ കടകംപള്ളീ... നീട്ടിവിളിച്ച് വിഡി സതീശന്റെ പരിഹാസം; പ്രതിപക്ഷ നേതാവിനെ സമ്മതിക്കണം!!

20 സീറ്റുകളില്‍ ബിജെപിക്ക് സാധ്യത എന്ന് സര്‍വ്വെ; 4 മണ്ഡലങ്ങളില്‍ മുന്‍തൂക്കം, സുരേഷ് ഗോപി വന്നാല്‍ മെച്ചം20 സീറ്റുകളില്‍ ബിജെപിക്ക് സാധ്യത എന്ന് സര്‍വ്വെ; 4 മണ്ഡലങ്ങളില്‍ മുന്‍തൂക്കം, സുരേഷ് ഗോപി വന്നാല്‍ മെച്ചം

നടി റോഷ്‌ന ആന്‍ റോയിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

Thrissur
English summary
Kerala Assembly Election 2021: Jayanthi Rajan reply about Muslim League Considering in Chelakkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X