തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടക്കാഞ്ചേരിയിൽ അനിൽ അക്കരയെ വീഴ്ത്താൻ കെ രാധാകൃഷ്ണൻ?; 43 വോട്ടിന് കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ സിപിഎം

Google Oneindia Malayalam News

തൃശ്ശൂർ; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ആകെയുള്ള 13 സീറ്റുകളിൽ 12 ലും വിജയിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു, അടിതെറ്റിയതാകട്ടെ മുൻതൂക്കമുണ്ടായിരുന്ന വടക്കാഞ്ചേരിയിലും. വെറും 43 വോട്ടുകൾക്കായിരുന്നു കോൺഗ്രസിലെ യുവ നേതാവായ അനിൽ അക്കര അന്ന് മണ്ഡലം പിടിച്ചത്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

എന്നാൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ മണ്ഡലം തിരികെ പിടിക്കാനുളള നീക്കത്തിലാണ് ഇവിടെ ഇക്കുറി എൽഡിഎഫ്. എന്തു വിലകൊടുത്തും വിജയം ലക്ഷ്യമിട്ട് മുൻ മന്ത്രിയെ തന്നെ മത്സരിപ്പിക്കാനാണ് സിപിഎം ഇവിടെ ഒരുങ്ങുന്നത്.

 കോൺഗ്രസ് കുത്തക

കോൺഗ്രസ് കുത്തക

കോൺഗ്രസ് കോട്ടയായിരുന്ന ഒരു കാലത്ത് വടക്കാഞ്ചേരി. എന്നാൽ 2004 ലെ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽഡിഎഫ് അപ്രതീക്ഷിത വിജയം നേടി. അന്ന് വൈദ്യുതി മന്ത്രിയായ കെ മുരളീധരനെ പരാജയപ്പെടുത്തികൊണ്ടായിരുന്നു സിപിഎം നേതാവും നിലവിലെ മന്ത്രിയുമായ എസി മൊയ്തീൻ കോൺഗ്രസ് ശക്തി കേന്ദ്രമായ മണ്ഡലം പിടിച്ചെടുത്തത്.

 അനിൽ അക്കരയെ ഇറക്കി

അനിൽ അക്കരയെ ഇറക്കി

2006 ലും എസി മൊയ്തീൻ തന്നെയായിരുന്നു മണ്ഡലത്തിൽ നിന്ന് വിജയിച്ച് കയറിയത്. അന്ന് കോൺഗ്രസിന്റെ ടിവി ചന്ദ്രമോഹനെയായിരുന്നു മൊയ്തീൻ പരാജയപ്പെടുത്തിയത്. എന്നാൽ 2011 ൽ സിഎൻ ബാലകൃഷ്ണനിലൂടെ കോൺഗ്രസ് മണ്ഡലം തിരികെ പിടിച്ചു. 2016 സിഎൻ തന്നെ മത്സരിക്കുമെന്നുള്ള ചർച്ചകൾക്കിടെയായിരുന്നു യുവ നേതാവായ അനിൽ അക്കരയെ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

 കടുത്ത മത്സരം

കടുത്ത മത്സരം

കടുത്ത മത്സരത്തിനായിരുന്നു അന്ന് മണ്ഡലം വേദിയായത്. പോരാട്ടത്തിനൊടുവിൽ 43 വോട്ടിനാണ് അനിൽ ഇവിടെ നിന്ന് ജയിച്ചത്. അനില്‍ അക്കരയ്ക്ക് 65,535 വോട്ടും എല്‍ഡിഎഫിലെ മേരി തോമസിന് 65,492 വോട്ടുമാണ് ലഭിച്ചത്. ബിജെപി 26,652 വോട്ടുകളും നേടി. കഴിഞ്ഞ നിയമസഭ തിര‍ഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഇത്.

 പാർട്ടിയിലെ ഭിന്നത

പാർട്ടിയിലെ ഭിന്നത

ഇടതുപക്ഷത്തിന് അനുകൂല സാഹചര്യം ഉണ്ടായിരുന്ന മണ്ഡലത്തിൽ അന്ന് തിരിച്ചടിയായത് പാർട്ടിയ്ക്കുള്ളിലെ ഭിന്നതകളായിരുന്നു. കനത്ത പ്രഹരത്തിന് പിന്നാലെ അന്ന് പാർട്ടിയിൽ നടപടികളും ഉണ്ടായിരുന്നു. എന്നാൽ ഭിന്നതകളെല്ലാം മാറ്റി വെച്ച് ഇത്തവണ അനിൽ അക്കരയെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്തണമെന്ന പൊതുവികാരമാണ് പാർട്ടിയിൽ ഉള്ളത്.

 ‌ലൈഫ് മിഷൻ വിവാദം

‌ലൈഫ് മിഷൻ വിവാദം

സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന് തുരങ്കം തീർത്തത് അനിൽ അക്കരയാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ അനിലിനെ പരാജയപ്പെടുത്തി മണ്ഡലം പിടിക്കുകയെന്നത് സിപിഎമ്മിനെ സംബന്ധിച്ച് അഭിമാന പ്രശ്നം കൂടിയാണ്. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പുകളും സിപിഎമ്മിന്റെ ആവശം ഉയർത്തുന്നുണ്ട്.

 തദ്ദേശ തിരഞ്ഞെടുപ്പിൽ

തദ്ദേശ തിരഞ്ഞെടുപ്പിൽ

ലൈഫ് മിഷൻ വിവാദം തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് സജീവ പ്രചരണ വിഷയം ആക്കിയിട്ട് കൂടി മണ്ഡലത്തിൽ യുഡിഎഫിന് മുന്നേറാൻ സാധിച്ചില്ലെന്ന് മാത്രമല്ല എൽഡിഎഫിന് മികച്ച പ്രകടനം കാഴ്ച വെയ്ക്കാനും സാധിച്ചു. വടക്കാഞ്ചേരി നഗരസഭയിലും ഭരണ തുടർച്ച നേടാൻ എൽഡിഎഫിന് സാധിച്ചു.

 മുൻ മന്ത്രിയെ മത്സരിപ്പിക്കും

മുൻ മന്ത്രിയെ മത്സരിപ്പിക്കും

41 ൽ 24 സീറ്റായിരുന്നു എൽഡിഎഫ് നേടിയത്. യുഡിഎഫിന് 17സീറ്റും ബിജെപിക്ക് ഒരു സീറ്റുകളുമാണ് ലഭിച്ചത്.അതുകൊണ്ട് തന്നെ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കിയാൽ ആ 43 വോട്ടിന്റെ നഷ്ടം ഇത്തവണ നികത്താൻ സാധിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയും സ്പീക്കറുമായ കെ രാധാകൃഷ്ണനെയാണ് ഇവിടെ സിപിഎം പരിഗണിക്കുന്നത്.

 നാല് തവണ വിജയിച്ചു

നാല് തവണ വിജയിച്ചു

നേരത്തേ തൃശ്ശൂരിലെ ചേലക്കര മണ്ഡലത്തിൽ നിന്നും നാല് തവണ വിജയിച്ച് മികച്ച പ്രകടനം കാഴ്ച വെച്ച നേതാവാണ് രാധാകൃഷ്ൺ. മന്ത്രിയെന്ന നിലയിലും രാധാകൃഷ്ണന് ക്ലീൻ ഇമേജാണ്. സിപിഎം ജില്ലാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രാധാകൃഷ്ണന്റെ വ്യക്തി ബന്ധങ്ങളും തിരഞ്ഞെടുപ്പിൽ തുണയ്ക്കുമെന്ന് സിപിഎം കരുതുന്നു.

 മന്ത്രിയാകാനും സാധ്യത

മന്ത്രിയാകാനും സാധ്യത

പട്ടിക ജാതി വിഭാഗത്തിൽ പെട്ട നേതാവാണ് രാധാകൃഷ്ണൻ. ഇക്കുറി പിണറായി സർക്കാരിന് അധികാര തുടർച്ച ലഭിച്ചാൽ രാധാകൃഷ്ണൻ വീണ്ടും മന്ത്രിയാകാനുള്ള സാധ്യത ശക്തമാണ്. അതേസമയം സംഘടനാ രംഗത്ത് സജീവമായ രാധാകൃഷ്ണൻ ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

 ജില്ലാ നേതാക്കളുടെ പേര്

ജില്ലാ നേതാക്കളുടെ പേര്

കെ രാധാകൃഷ്ണൻ ഇല്ലേങ്കിൽ ജില്ലാ നേതാക്കളുടെ പേരും ഇവിടെ നിന്ന് പരിഗണിക്കുന്നുണ്ട്. യുവ നേതാവായ സേവ്യർ ചിറ്റിലപ്പള്ളിയെ പട്ടികയിൽ ആദ്യം. നിലവില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് സേവ്യര്‍ ചിറ്റിലപ്പിള്ളി.
ഇത് കൂടാതെ അനൂപ് കിഷോറിന്റെ പേരും ഇവിടെ പരിഗണിക്കപ്പെടുന്നുണ്ട്. പ്രമുഖ സഹകാരിയായ അനൂപ് കിഷോര്‍ ഇത്തവണ വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂര്‍ വടക്കേക്കര ഡിവിഷനില്‍ മത്സരിച്ച് വിജയിച്ചിരുന്നു.

വികെ പ്രശാന്തിനെ പൂട്ടാനുറച്ച് കോൺഗ്രസ്; വട്ടിയൂർക്കാവിൽ വേണു രാജമണി? പ്രതികരണം ഇങ്ങനെവികെ പ്രശാന്തിനെ പൂട്ടാനുറച്ച് കോൺഗ്രസ്; വട്ടിയൂർക്കാവിൽ വേണു രാജമണി? പ്രതികരണം ഇങ്ങനെ

നിവേദ പെതുരാജിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ?

Thrissur
English summary
kerala assembly election 2021;K Radhakrishnan may contest from wadakkanchery against anil akkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X