ചാലക്കുടി കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്: നൂറോളം പ്രവർത്തകർ ജോസ് കെ മാണിക്കൊപ്പം,നേതൃത്വത്തിനെതിരെ വിമർശനം
തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളമെത്തുമ്പോള്‍ ചാലക്കുടിയിൽ കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോക്ക്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെടെ നൂറോളം പാർട്ടി പ്രവര്‍ത്തകരാണ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണിയുടെ പക്ഷത്തിനൊപ്പം ചേര്‍ന്നിട്ടുള്ളത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തഴഞ്ഞുവെന്ന് ആരോപിച്ചാണ് ഇത്രയധികം പേർ ഒരുമിച്ച് പാർട്ടി വിട്ടിട്ടുള്ളത്.
ഐഎന്‍ടിയുസി മേഖല പ്രസിഡന്റ് ഡെന്നീസ് കെ ആന്റണിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നൂറോളം പാർട്ടിപ്രവർത്തകരുമാണ് അസ്വാരസ്യങ്ങളുയർന്നതോടെ കോൺഗ്രസ് വിട്ട് ജോസ് കെ മാണിയോടൊപ്പം ചേർന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊരട്ടിയിലും പരിയാരത്തും കോൺഗ്രസിലുള്ള നല്ല നേതാക്കളെ മത്സരിപ്പിച്ചില്ലെന്നും തഴഞ്ഞുവെന്നും ചൂണ്ടിക്കാണിച്ച് പ്രതിഷേധിമറിയിച്ചുകൊണ്ടാണ് കോൺഗ്രസ് വിടാനുള്ള തീരുമാനം. വ്യക്തി താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാർട്ടിക്കുള്ളിൽ സീറ്റ് വീതംവയ്ക്കുകയാണെന്നും ഈ നേതാക്കള്‍ കുറ്റപ്പെടുത്തി. എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് നേതാക്കൾ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം
ജോസ് കെ മാണി വിഭാഗത്തിലെ നേതാക്കളുമായി സംസാരിച്ച ശേഷമാണ് കോൺഗ്രസ് വിട്ട് കേരള കോൺഗ്രസിൽ ചേരാനുള്ള തീരുമാനം. അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചാലക്കുടിയില്‍ നിന്ന് ഒറ്റയടിക്ക് നൂറോളം പാർട്ടി പ്രവർത്തകർ കോൺഗ്രസ് വിട്ട് ജോസ് കെ മാണിയ്ക്കൊപ്പം ചേരുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്നും പ്രാദേശിക നേതാക്കളേയും അണികളേയും കൂടെനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും ഇതോടെ വിമര്‍ശനമുയർന്നിട്ടുണ്ട്.
Recommended Video

96ലും മാസ്റ്ററിലും തിളങ്ങിയ യുവനടി: ഗൗരി ജി കിഷന്റെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications