തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസിന്റെ നീക്കം പാളി; തോറ്റാലും വിട്ടുവീഴ്ചയില്ലെന്ന് മുസ്ലിം ലീഗ്, സീറ്റുകള്‍ വച്ചുമാറില്ലെന്ന് കട്ടായം

Google Oneindia Malayalam News

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട സീറ്റുകളുടെയും വിജയസാധ്യതയും സംബന്ധിച്ച് കോണ്‍ഗ്രസും മുസ്ലിം ലീഗും ജില്ലാ ഘടകങ്ങളില്‍ നിന്ന് പ്രതികരണം തേടിയിരുന്നു. കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ സീറ്റ് ചോദിച്ചുവാങ്ങണമെന്നാണ് മുസ്ലിം ലീഗ് ജില്ലാ ഘടകം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ചില മണ്ഡലങ്ങള്‍ വച്ചുമാറണമെന്നും ആവശ്യപ്പെട്ടു.

തൃശൂരിലും സമാനമായ നീക്കം നടത്തണമെന്ന് ഡിസിസി നേതൃത്വം കെപിസിസിയോട് ആവശ്യപ്പെട്ടിരുന്നു. ഗുരുവായൂര്‍, ചേലക്കര മണ്ഡലങ്ങളാണ് വച്ചുമാറല്‍ ചര്‍ച്ചയിലുള്ളത്. കോണ്‍ഗ്രസ് ആവശ്യത്തോട് മുഖം തിരിഞ്ഞുനില്‍ക്കുകയാണ് മുസ്ലിം ലീഗ്. വിശദാംശങ്ങള്‍ ഇങ്ങനെ....

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

സീറ്റ് ചര്‍ച്ചകള്‍ തകൃതി

സീറ്റ് ചര്‍ച്ചകള്‍ തകൃതി

എല്ലാ മുന്നണികളിലും സീറ്റ് ചര്‍ച്ചകള്‍ തകൃതിയായി നടക്കുകയാണ്. എല്‍ഡിഎഫില്‍ ഓരോ ഘടകകക്ഷികളുമായും സിപിഎം നേതൃത്വം പ്രത്യേകം ചര്‍ച്ച തുടങ്ങി. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമാണ് സിപിഎമ്മിന് വേണ്ടി ചര്‍ച്ച നടത്തുന്നത്. യുഡിഎഫിലും സീറ്റ് ചര്‍ച്ച അധികം വൈകാതെ തീരുമെന്നാണ് വിവരം.

ഐശ്വര്യ കേരള യാത്രയോടൊപ്പം

ഐശ്വര്യ കേരള യാത്രയോടൊപ്പം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഉടന്‍ അവസാനിക്കും. യാത്ര കടന്നുപോയ വേളയില്‍ ഓരോ ജില്ലയിലും നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയിരുന്നു. യാത്ര അവസാനിച്ചാല്‍ അന്തിമ ഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കമാകും.

കോഴിക്കോട് കൂടുതല്‍ സീറ്റ് ചോദിക്കും

കോഴിക്കോട് കൂടുതല്‍ സീറ്റ് ചോദിക്കും

മുസ്ലിം ലീഗ് സംസ്ഥാന പ്രതിനിധികളായി പല ജില്ലകളിലും എത്തിയത് കെപിഎ മജീദും അബ്ദുറഹ്മാന്‍ രണ്ടത്താണിയും ആയിരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയില്‍ കൂടുതല്‍ സീറ്റ് ചോദിച്ചുവാങ്ങണമെന്നാണ് നിര്‍ദേശമുണ്ടായത്. ഇക്കാര്യം ന്യായമാണെന്നും യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും മജീദ് മറുപടി നല്‍കുകയും ചെയ്തു.

ഗുരുവായൂരും ചേലക്കരയും

ഗുരുവായൂരും ചേലക്കരയും

അതേസമയം, തൃശൂരില്‍ മറ്റൊരു ആവശ്യമാണ് യുഡിഎഫില്‍ ഉയരുന്നത്. ഗുരുവായൂര്‍, ചേലക്കര മണ്ഡലങ്ങള്‍ വച്ചുമാറണമെന്നാണ് ചര്‍ച്ച. മുസ്ലിം ലീഗ് ഏറെ കാലമായി മല്‍സരിക്കുന്ന മണ്ഡലമാണ് ഗുരുവായൂര്‍. കോണ്‍ഗ്രസ് മല്‍സരിക്കുന്ന മണ്ഡലമാണ് ചേലക്കര. രണ്ടും നിലവില്‍ സിപിഎം ജയിക്കുന്ന സീറ്റുകളാണ്.

മുസ്ലിം ലീഗിന്റെ ഉറച്ച മണ്ഡലം

മുസ്ലിം ലീഗിന്റെ ഉറച്ച മണ്ഡലം

ഒരുകാലത്ത് മുസ്ലിം ലീഗിന്റെ ഉറച്ച മണ്ഡലമായിരുന്നു ഗുരുവായൂര്‍. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ ജയിച്ചുകയറിയ മണ്ഡലം. എന്നാല്‍ 15 വര്‍ഷമായി ചിത്രം വേറെയാണ്. ഇടത്തോട്ടാണ് ഗുരുവായൂര്‍ മണ്ഡലം ചായുന്നത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും ജയിച്ചത് സിപിഎമ്മിന്റെ കെവി അബ്ദുല്‍ ഖാദറാണ്.

കോണ്‍ഗ്രസ് ആവശ്യം ഇങ്ങനെ

കോണ്‍ഗ്രസ് ആവശ്യം ഇങ്ങനെ

ഇവിടെയാണ് കോണ്‍ഗ്രസ് പുതിയ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പതിവായി തോല്‍ക്കുന്ന മണ്ഡലം മുസ്ലിം ലീഗ് വിട്ടുകൊടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗുരുവായൂരില്‍ മല്‍സരിക്കട്ടെ എന്നും ഡിസിസി ആവശ്യപ്പെടുന്നു. ഡിസിസി നേതൃയോഗത്തില്‍ ഈ വിഷം കഴിഞ്ഞ ദിവസം പ്രധാന ചര്‍ച്ചയായിരുന്നു.

തോല്‍ക്കുന്ന മണ്ഡലം വേണ്ട

തോല്‍ക്കുന്ന മണ്ഡലം വേണ്ട

തൃശൂര്‍ ജില്ലയിലെ സംവരണ മണ്ഡലമാണ് ചേലക്കര. ഇവിടെ വര്‍ഷങ്ങളായി ജയിക്കുന്നത് ഇടുതപക്ഷമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പതിവായി തോല്‍ക്കുന്ന ഈ മണ്ഡലം മുസ്ലിം ലീഗിന് വിട്ടുകൊടുക്കാമെന്നാണ് കോണ്‍ഗ്രസിലെ ചര്‍ച്ച. എന്നാല്‍ തോല്‍ക്കുന്ന മണ്ഡലം വേണ്ട എന്ന് മുസ്ലിം ലീഗ് വ്യക്തമാക്കുന്നു.

മുസ്ലിം വോട്ടര്‍മാരുള്ള മണ്ഡലം

മുസ്ലിം വോട്ടര്‍മാരുള്ള മണ്ഡലം

ഗുരുവായൂര്‍ മണ്ഡലം വിട്ടുകൊടുക്കാന്‍ സാധിക്കില്ല എന്ന നിലപാടിലാണ് മുസ്ലിം ലീഗ്. ചേലക്കരയേക്കാള്‍ മുസ്ലിം വോട്ടര്‍മാരുള്ള മണ്ഡലമാണ് ഗുരുവായൂര്‍. ഇത്തവണ ഗുരുവായൂര്‍ തിരിച്ചുപിടിക്കാന്‍ മുസ്ലിം ലീഗിന് സാധിക്കുമെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് നിര്‍ണയാകമാകും.

ചേലക്കരയിലെ ആലോചന

ചേലക്കരയിലെ ആലോചന

ചേലക്കര മണ്ഡലം മുസ്ലിം ലീഗ് ഏറ്റെടുക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. വനിതാ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കുമെന്നും കേട്ടിരുന്നു. വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് നേതാവ് ജയന്തി രാജനെ മല്‍സരിപ്പിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. ദളിത്-വനിതാ പ്രാതിനിധ്യമായി ഈ മണ്ഡലം മുസ്ലിം ലീഗ് ഉയര്‍ത്തിക്കാട്ടാനും ആലോചിച്ചിരുന്നു.

കൂടുതല്‍ പേര്‍ തയ്യാര്‍

കൂടുതല്‍ പേര്‍ തയ്യാര്‍

വനിതാ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്ന് മുസ്ലിം ലീഗില്‍ തീരുമാനം ആയിട്ടുണ്ട്. നിരവധി വനിതാ നേതാക്കള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു എന്നാണ് വിവരം. ജയന്തി രാജന്‍ അല്ലാതെ മറ്റേതെങ്കിലും സ്ഥാനാര്‍ഥിയെ ആണ് മുസ്ലിം ലീഗ് മല്‍സരിപ്പിക്കുന്നതെങ്കില്‍ ചേലക്കരയിലാകില്ല. അങ്ങനെയാകുമ്പോള്‍ കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ വനിതയെ മല്‍സരിപ്പിക്കുമെന്നാണ് സൂചന.

ഫാത്തിമ തഹ്‌ലിയയെ തഴഞ്ഞു

ഫാത്തിമ തഹ്‌ലിയയെ തഴഞ്ഞു

ഹരിത നേതാവ് ഫാത്തിമ തഹ്‌ലിയ മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. കോഴിക്കോട് സൗത്തില്‍ മല്‍സരിക്കുമെന്നും സൂചനകള്‍ വന്നു. എന്നാല്‍ പ്രവര്‍ത്തന പരിചയമുള്ളവരെ മല്‍സരിപ്പിക്കണമെന്ന് വനിതാ ലീഗ് ആവശ്യപ്പെടുകയായിരുന്നു. ഫാത്തിമ തഹ്‌ലിയക്ക് അവസരമുണ്ടാകില്ലെന്ന് കെപിഎ മജീദ് പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു.

പുതിയ ആവശ്യവുമായി കേരള കോണ്‍ഗ്രസ്; 12+4 വേണം, ജോസ് കെ മാണിയെ മെരുക്കാന്‍ പിണറായി നേരിട്ട്പുതിയ ആവശ്യവുമായി കേരള കോണ്‍ഗ്രസ്; 12+4 വേണം, ജോസ് കെ മാണിയെ മെരുക്കാന്‍ പിണറായി നേരിട്ട്

സര്‍വ്വെ കഴിഞ്ഞു; ജയസാധ്യതയുള്ള പട്ടികയുമായി പിജെ ജോസഫ്, ജോസിനും കോണ്‍ഗ്രസിനും പണിയാകുംസര്‍വ്വെ കഴിഞ്ഞു; ജയസാധ്യതയുള്ള പട്ടികയുമായി പിജെ ജോസഫ്, ജോസിനും കോണ്‍ഗ്രസിനും പണിയാകും

ഹോട്ട് ലുക്കില്‍ നേഹ ശര്‍മ്മ-ചിത്രങ്ങള്‍ കാണാം

Thrissur
English summary
Kerala Assembly Election 2021: Muslim League informed Congress will not be swapping Guruvayoor and Chelakkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X