തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശ്ശൂരിൽ പത്മജ വേണുഗോപാൽ വേണ്ട;സീറ്റ് തിരിച്ച് പിടിക്കാൻ പുതിയ നീക്കവുമായി കോൺഗ്രസ്,മുതിർന്ന നേതാവ് ഇറങ്ങും?

Google Oneindia Malayalam News

തൃശ്ശൂർ; നിയമസഭ തിരഞ്ഞെടുപ്പ് ഇത്തവണ കോൺഗ്രസിനെ സംബന്ധിച്ച് ജീവൻമരണ പോരാട്ടമാണ്. വിജയത്തിൽ കുറഞ്ഞതൊന്നും പാർട്ടി സ്വപ്നം കാണുന്നില്ല. വിജയ സാധ്യത പരിഗണിച്ച് മികച്ച സ്ഥാനാർത്ഥിക്ക് ഗ്രൂപ്പ് പരിഗണിക്കാതെ അവസരം നൽകണമെന്നാണ് കെപിസിസിയും ഹൈക്കമാന്റും കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് കെപിസിസി യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം ഗ്രൂപ്പ് വീതം വെയ്പ്പിന് ഹൈക്കമാന്റ് കടുംവെട്ട് നൽകിയതോടെ സീറ്റുകൾ ഒപ്പിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കളും. ഏറ്റവും പുതിയ വിവരങ്ങളിങ്ങനെ

തന്ത്രം മെനഞ്ഞ് കോൺഗ്രസ്

തന്ത്രം മെനഞ്ഞ് കോൺഗ്രസ്

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ കനത്ത തിരിച്ചടിയായിരുന്നു തൃശ്ശൂരിൽ യുഡിഎഫ് നേരിട്ടത്. എന്നാൽ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറാനാണ് ജില്ലയിൽ നേതൃത്വം ഒരുങ്ങുന്നത്. ശക്തമായ പ്രവർത്തനം കാഴ്ചം വെച്ചാൽ വിജയം സുനിശ്ചിതമാണെന്ന പാഠം കോർപറേഷൻ പുല്ലഴി ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പ് വിജയത്തോടെ പാർട്ടി തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ടുണ്ട്.

ഗ്രൂപ്പ് വീതം വെയ്പ്പ്

ഗ്രൂപ്പ് വീതം വെയ്പ്പ്

ഇതേ രീതികൾ പയറ്റാനാണ് നേതൃത്വത്തിന്റെ തിരുമാനം.
എന്നാൽ ഗ്രൂപ്പ് വീതം വെയ്പ്പ് പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണ്. പ്രത്യേകിച്ച് തൃശ്ശൂർ മണ്ഡലത്തിൽ, ഐ ഗ്രൂപ്പിന്റെ സ്വന്തം സീറ്റാണ് തൃശ്ശൂർ. മണ്ഡലം മറ്റാർക്കും വിട്ടകൊടുക്കാൻ ഗ്രൂപ്പ് നേതാക്കൾ തയ്യാറാല്ല.

കാലിടറി

കാലിടറി

ഇവിടെ പത്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം.സാമുദായിക സമവാക്യം പരിഗണിക്കുമ്പോഴും പത്മജയ്ക്ക് തന്നെയാണ് മുൻതൂക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പത്മജ തന്നെയായിരുന്നു യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങിയത്. അഞ്ച് തവണ തുടർച്ചയായി ജയിച്ച് വന്ന മണ്ഡലത്തിൽ പക്ഷേ പത്മജയ്ക്ക് കാലിടറി.

സുനിൽ കുമാറില്ല

സുനിൽ കുമാറില്ല

ഇവിടെ ജയിച്ചതാകട്ട സിപിഐ നേതാവ് വിഎസ് സുനിൽകുമാറും.6987 വോട്ടുകൾക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം.മൂന്ന് തവണ മത്സരിച്ചവർക്ക് ഇക്കുറി സീറ്റ് നൽകേമ്ടതില്ലെന്നാണ് സിപിഐ നിലപാട്. അതുകൊണ്ട് തന്നെ വിഎസ് സുനിൽകുമാറിനെ ഇക്കുറി തൃശ്ശൂരിൽ സിപിഐ മത്സരിപ്പിച്ചേക്കില്ല.

തേറമ്പിൽ രാമകൃഷ്ണന്റെ പേര്

തേറമ്പിൽ രാമകൃഷ്ണന്റെ പേര്

ഈ സാഹചര്യത്തിൽ പഴുതടച്ച സ്ഥാനാർത്ഥി നിർണയം വിജയത്തിലേക്കുള്ള വഴിയാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. മുൻ സ്പീക്കര് തേറമ്പിൽ രാമകൃഷ്ണൻ മത്സരിക്കുകയാണെങ്കിൽ സീറ്റ് തിരിച്ച് പിടിക്കാമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി യോഗത്തിൽ മുതിർന്ന നേതാവ് അഭിപ്രായപ്പെട്ടത്.

രാജൻ പല്ലന്റെ പേര്

രാജൻ പല്ലന്റെ പേര്

തേറമ്പിൽ അല്ലേങ്കിൽ ടിവി ചന്ദ്രമോഹനെ പരിഗണിക്കണമെന്നും ഇദ്ദേഹം പറയുന്നു. എന്നാൽ, അതിരൂപതയ്ക്കു സമ്മതനായ ഡിസിസി പ്രസിഡന്റ് എംപി വിൻസെന്റിന്റെ പേരും മണ്ഡലത്തിൽ ശക്തമാണ്. ഒപ്പം എ ഗ്രൂപ്പ് നേതാവായ രാജൻ പല്ലന്റെ പേരും മണ്ഡലത്തിൽ ചർച്ചയാകുന്നുണ്ട്.

വടക്കാഞ്ചേരിയിൽ

വടക്കാഞ്ചേരിയിൽ

വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയുടെ പേരാണ് വേറെ ഉയർന്ന് കേൾക്കുന്നൊരു പേര്. വടക്കാഞ്ചേരി മണ്ഡലത്തിൽ കഴിഞ്ഞ തവണ വെറും 43 വോട്ടുകൾക്കാണ് അനിൽ അക്കര മത്സരിച്ച് വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ മണ്ഡലത്തിൽ നിന്നുളള കണക്കുകളും അനിൽ അനിക്കരയ്ക്ക് ആശ്വാസ്യകരമല്ല.

യുവാക്കൾ രംഗത്ത്

യുവാക്കൾ രംഗത്ത്

അനിൽ എ ഗ്രൂപ്പ് നേതാവാണെങ്കിലും ഇത്തവണ ഗ്രൂപ്പിന് അതീതമായി ചിന്തിക്കണമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. യുവാക്കളെ മണ്ഡലത്തിൽ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. മറ്റ് ചില നേതാക്കളും സീറ്റിനായി ആവശ്യം ഉയർത്തുന്നുണ്ട്.

ബിജെപി നേതാക്കൾ

ബിജെപി നേതാക്കൾ

അതേസമയം ബിജെപിയിൽ തൃശ്ശൂരിലേക്ക് പരിഗണിക്കപ്പെടുന്നത് നടനും എംപിയുമായ സുരേഷ് ഗോപിയുടേയും അഡ്വ ബി ഗോപാലകൃഷ്ണന്റേയും പേരുകളാണ്. തൃശ്ശൂരിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച സുരേഷ് ഗോപിക്ക് മണ്ഡലത്തിൽ മുന്നേറാൻ സാധിച്ചിരുന്നു.

ഒല്ലൂരിൽ പരിഗണിക്കുന്നത്

ഒല്ലൂരിൽ പരിഗണിക്കുന്നത്

അതിനിടെ തൊട്ടടുത്ത മണ്ഡലമായ ഒല്ലൂരിൽ കോൺഗ്രസിലെ ഷാജി കോടങ്കണ്ടത്തിന്റെ പേരിനാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നത്. മുൻമന്ത്രി സി.എൻ. ബാലകൃഷ്ണന്റെ മകളും മുൻ കൗൺസിലറുമായ സിബി ഗീതയെ പരിഗണിക്കണമെന്ന ആവശ്യവും ഇവിടെ ശക്തമാണ്.

കെ രാജനെ പരിഗണിക്കുമോ

കെ രാജനെ പരിഗണിക്കുമോ

അതേസമയം ഇക്കുറി ഒല്ലൂരിൽ സിറ്റിംഗ് എംഎൽഎയായ കെ രാജൻ മത്സരിച്ചേക്കില്ലെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. രാജനെ ഒല്ലൂരിന് പകരം തൃശ്ശൂരിൽ മത്സരിപ്പിച്ചേക്കില്ലെന്ന തരത്തിലാണ് ചർച്ചകൾ. എന്നാൽ ഇതിനെ തള്ളി രാജന്‍ രംഗത്തെത്തി.

പാർട്ടി തിരുമാനിക്കും

പാർട്ടി തിരുമാനിക്കും

എവിടെയാണ് മത്സരിക്കുന്നതെന്ന് പാർട്ടിയാണെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വാസ്തവം ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഒല്ലൂരിൽ എൽഡിഎഫിന് വിജയ തുടർച്ച ലഭിക്കണമെങ്കിൽ കെ രാജൻ തന്നെ സ്ഥാനാർത്ഥിയാകണമെന്നാണ് സിപിഎം നേതാക്കളും ആവശ്യപ്പെടുന്നത്.

ചേർത്തലയിൽ തിലോത്തമൻ ഇല്ല,പ്രമുഖ സിനിമാ താരത്തെ ഇറക്കാൻ സിപിഐ.. പ്രകാശ് ബാബുവും മത്സരിക്കുംചേർത്തലയിൽ തിലോത്തമൻ ഇല്ല,പ്രമുഖ സിനിമാ താരത്തെ ഇറക്കാൻ സിപിഐ.. പ്രകാശ് ബാബുവും മത്സരിക്കും

'മതേതര-ജനാധിപത്യ മൂല്യങ്ങൾ ആക്രമിക്കപ്പെടുന്നു. സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമായി';മുഖ്യമന്ത്രി'മതേതര-ജനാധിപത്യ മൂല്യങ്ങൾ ആക്രമിക്കപ്പെടുന്നു. സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമായി';മുഖ്യമന്ത്രി

ഇടതിന്റെ കുത്തക സീറ്റില്‍ കോണ്‍ഗ്രസ് കൊടിപാറിക്കുമോ; ഒറ്റപ്പാലത്ത് പി സരിന് സാധ്യത, ഇത്തവണ കളി മാറുംഇടതിന്റെ കുത്തക സീറ്റില്‍ കോണ്‍ഗ്രസ് കൊടിപാറിക്കുമോ; ഒറ്റപ്പാലത്ത് പി സരിന് സാധ്യത, ഇത്തവണ കളി മാറും

റിപ്പബ്ലിക് ദിനത്തിൽ സ്പെഷ്യൽ 'പഗ്ഡി' ധരിച്ച് പ്രധാനമന്ത്രി; ജാംനഗറിലെ രാജകുടുംബത്തിന്റെ സമ്മാനംറിപ്പബ്ലിക് ദിനത്തിൽ സ്പെഷ്യൽ 'പഗ്ഡി' ധരിച്ച് പ്രധാനമന്ത്രി; ജാംനഗറിലെ രാജകുടുംബത്തിന്റെ സമ്മാനം

Thrissur
English summary
kerala assembly election 2021; Padmaja Venugopal or Therambil Ramakrishnan, this is what congress discussion in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X