തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍സിപിയിലേക്ക്; പിന്നില്‍ പിസി ചാക്കോ, ചര്‍ച്ച കഴിഞ്ഞു

Google Oneindia Malayalam News

തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കികൊണ്ടാണ് മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ പിസി ചാക്കോ പാര്‍വിട്ടത്. കോണ്‍ഗ്രസിനോട് വിടപറഞ്ഞ പിസി ചാക്കോ എന്‍സിപിയിലൂടെ ഇടത് പാളയത്തില്‍ എത്തുകയും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്യുകയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വലിയ തകര്‍ച്ചയുടെ വക്കിലാണെന്നും കേരളത്തില്‍ നിന്ന് ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ട് പുറത്ത് വരുമെന്നും പിസി ചാക്കോ അവകാശപ്പെട്ടിരുന്നു. ഇതിനോടകം തന്നെ ചില നേതാക്കളുമായി പിസി ചാക്കോ കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

ആദ്യം പറഞ്ഞത്

ആദ്യം പറഞ്ഞത്

കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റും കണ്ണൂര്‍ എംപിയുമായ കെ സുധാകരന്‍ കോണ്‍ഗ്രസ് വിടുമെന്ന വലിയ അവകാശവാദം എന്‍സിപിയില്‍ ചേര്‍ന്നതിന് പിന്നാലെ പിസി ചാക്കോ നടത്തിയിരുന്നു. കെ സുധാകരന്‍ കോണ്‍ഗ്രസില്‍ അസംതൃപ്തനാണെന്നും അക്കാര്യം അദ്ദേഹം തന്നോട് തുറന്ന് പറഞ്ഞെന്നുമായിരുന്നു പിസി ചാക്കോ വെളിപ്പെടുത്തിയത്.

സുധാകരന്‍റെ മറുപടി.

സുധാകരന്‍റെ മറുപടി.

എന്നാല്‍ ചാക്കോയുടെ അവകാശവാദം തീര്‍ത്തും തെറ്റാണെന്നായിരുന്നു കെ സുധാകരന്‍റെ മറുപടി. പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും പാര്‍ട്ടി വിടുന്നതായുള്ള ഒരു വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. പിസി ചാക്കോ എന്തുകൊണ്ട് ഇത്തരമൊരു നുണ പറഞ്ഞുവെന്ന് തനിക്ക് അറിയില്ലെന്നും കെ സുധാകാരന്‍ കൂട്ടിച്ചേര്‍ത്തു.

ഡിസിസി ജനറല്‍ സെക്രട്ടറി

ഡിസിസി ജനറല്‍ സെക്രട്ടറി


ഇതോടെ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന പിസി ചാക്കോയുടെ അവകാശ വാദം വെറും പൊള്ളയാണെന്ന പ്രതീതിയുണ്ടായി. എന്നാല്‍ എറണാകുളം ഡിസിസിയില്‍ നിന്നും ഒരംഗത്തെ രാജിവെപ്പിച്ച് എന്‍സിപിയില്‍ എത്തിച്ച് പിസി ചാക്കോ ഞെട്ടിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേക്കബ് ആണ്കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ചത്.

കൂടുതല്‍ നോതാക്കള്‍

കൂടുതല്‍ നോതാക്കള്‍


രാജിക്കത്ത് കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും കൈമാറിയ ബിജു ആബേല്‍ പി സി ചാക്കോയുടെ നിലപാടിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് രാജി വെച്ചതെന്നും വ്യക്തമാക്കി. .എറണകുളത്ത് നിന്നും വരും നാളുകളില്‍ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി സി ചാക്കോയ്‌ക്കൊപ്പം ചേരുമെന്നും ബിജു പറഞ്ഞു.

എഐസിസി അംഗം

എഐസിസി അംഗം

ഇതിന് പിന്നാലെയാണ് തൃശൂര്‍ ജില്ലയിലെ ഒരു പ്രമുഖ നേതാവും കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലേക്ക് പോവുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. മാധ്യമം ആണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. എഐസിസി അംഗം കൂടിയായ മുതിര്‍ന്ന നേതാവിന്‍റെ നേതൃത്വത്തില്‍, കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലെത്തിയ പിസി ചാക്കോയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

എ​റ​ണാ​കു​ള​ത്ത്

എ​റ​ണാ​കു​ള​ത്ത്

എ​റ​ണാ​കു​ള​ത്താ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. നേതാവ് പാര്‍ട്ടി വിടുന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാവുമെന്നാണ് സൂചന. അങ്ങനെയുണ്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന് അത് വലിയ തിരിച്ചടിയായിരിക്കും. പിസി ചാക്കോയുടെ നീക്കം ശ്രദ്ധയില്‍പ്പെട്ടതോടെ നേതാവ് പാര്‍ട്ടി വിടുന്നത് തടയാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഗ്ലാമറസ് ലുക്കിൽ ജിനാൽ ജോഷി- ചിത്രങ്ങൾ കാണാം

വിഎസിന്‍റെ തട്ടകത്തില്‍ അട്ടിമറി വിജയത്തിന് ബിജെപി: ഒന്നും നടക്കില്ലെന്ന് സിപിഎം, കണക്ക് പറയുന്നത്വിഎസിന്‍റെ തട്ടകത്തില്‍ അട്ടിമറി വിജയത്തിന് ബിജെപി: ഒന്നും നടക്കില്ലെന്ന് സിപിഎം, കണക്ക് പറയുന്നത്

Recommended Video

cmsvideo
പി സി ചാക്കോയെ പ്രശംസിച്ച് കാനം രാജേന്ദ്രൻ | Oneindia Malayalam

Thrissur
English summary
kerala assembly election 2021: Senior Congress leader joins NCP: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X